Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 – 2030) സത്യപ്രതിജ്ഞ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 – 2030) സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് (ഞായർ) രാവിലെ 10.00 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. വരണാധികാരി ശ്രീ. സാജു ജേക്കബ്, (ജില്ലാ പട്ടികജാതി വികസന ഓഫീസർ, കോട്ടയം) തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ (12 തലപ്പലം) ന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളായ ശ്രീ.ജോയി സ്കറിയ (01 – മേലുകാവ് ), ശ്രീ.സ്റ്റാൻലി മാണി (02-മൂന്നിലവ്), ശ്രീമതി.സോളി ഷാജി Read More…

Erattupetta

അൽമനാർ പബ്ലിക് സ്കൂൾ വാർഷികം 23 ന്

ഈരാറ്റുപേട്ട: അൽ മനാർ പബ്ലിക് സ്‌കൂൾ 38-ാം വാർഷികാഘോഷം ‘മെഹ്‌ഫിലെ മനാർ 2k25’ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്‌കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ പതാക ഉയർത്തും. വൈകുന്നേരം 6.30 ന് പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുസമദ് അധ്യക്ഷത വഹിക്കും.

Erattupetta

ടൂറിസം സർക്യൂട്ട് പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു : അഡ്വ.ഷോൺ ജോർജ്

കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോൺ ജോർജ് അറിയിച്ചു. റിപ്പോർട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും, സംസ്ഥാനസർക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിനുമാണ് സമർപ്പിച്ചത്. മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ 40 കിലോമീറ്റർ ഉള്ളിൽ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി Read More…

Erattupetta

ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. ജോമോൻ ഐക്കരയെ തിരഞ്ഞെടുത്തു, സെക്രട്ടറി അഡ്വ. അഭിരാം ബാബു

ഈരാറ്റുപേട്ട: കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയും, പാലാ – ഈരാറ്റുപേട്ട കോടതികളിലെ പ്രമുഖ അഭിഭാഷകനും, മുൻ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ അഡ്വ. ജോമോൻ ഐക്കരയെ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറിയായി കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും യുവ അഭിഭാഷകനുമായ അഡ്വ. അഭിരാം ബാബു തിരഞ്ഞെടുക്കപ്പെട്ടു.

Erattupetta

കടുവാമൂഴിയിൽ തകർത്ത കുളിക്കടവ് പുനർ നിർമ്മിക്കാൻ ഹൈക്കോടതിയിൽ ഹർജി

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കടുവാമൂഴിയിൽ മസ്ജിദ് നൂറിന് സമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം മുടക്കി 2019 ൽ നിർമ്മിച്ച കുളിക്കടവും ക്ലോക്ക് റൂം ആറ് മാസം മുമ്പ് പ്ലാമൂട്ടിൽ അബ്ദുൽ ലത്തീഫ് എന്നയാൾ നശിപ്പിക്കുകയും ആ സ്ഥലം കയ്യേറുകയും ചെയ്തു.ഇതിനെതിരേ പല പ്രാവശ്യം ഈരാറ്റുപേട്ട നഗരസഭയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതു കൊണ്ട് പൊതുപ്രവർത്തകനായ പുളിക്കിച്ചാലിൽ ജലീൽ നൽകിയ ഹരജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആറാം എതിർകക്ഷിയായ പി.എച്ച്.അബ്ദുൽ ലത്തീഫിന് നോട്ടീസ് Read More…

Erattupetta

കാരക്കാട് സ്കൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെ പുറത്താക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുക : എസ്.എഫ്.ഐ

ഈരാറ്റുപേട്ട: കാരക്കാട് യു.പി സ്കൂളിലെ അധ്യാപകൻ സന്തോഷിന്റെ മർദനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപകനെ പുറത്താക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

Erattupetta

ഈരാറ്റുപേട്ടയിൽ അധ്യാപകന്റെ മർദനത്തിൽ വിദ്യാർഥിക്ക് പരിക്ക്

ഈരാറ്റുപേട്ട: അധ്യാപകന്റെ മർദനത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട കാരക്കാട് യു.പി സ്കൂളിലെ അധ്യാപകൻ സന്തോഷിന്റെ മർദനത്തിലാണ് വിദ്യാർഥിക്ക് പരിക്കേറ്റതെന്ന് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ വിദ്യാർഥി ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് സംഭവം. പരീക്ഷ നടക്കുന്നതിനാൽ ചോദ്യ പേപ്പറിലെ സംശയം ചോദിച്ചപ്പോഴാണ് അധ്യാപകൻ കൈകൊണ്ട് ശക്തമായി ചുമലിൽ ഇടിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. കുട്ടിയുടെ തോളെല്ലിനാണ് പരിക്ക്. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അധ്യാപകനെതിരെ കേസെടുത്തു. നടക്കൽ കാട്ടാമല സക്കീറിന്റെ മകനാണ് Read More…

Erattupetta

കെ.എ. മാഹിൻ മുസ്‍ലിം ലീഗ് ഈരാറ്റുപേട്ട നഗരസഭാ ജനറൽ സെക്രട്ടറി

ഈരാറ്റുപേട്ട: നഗരസഭാ മുസ‍്‍ലിം ലീഗ് ജനറൽ സെക്രട്ടറിയായി കെ.എ. മാഹിനെ തെരഞ്ഞെടുത്തു.പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിമിൻ്റെ അധ്യക്ഷതയിൽ ലീഗ് ഹൗസിൽ കൂടിയ മുസ് ലിം ലീഗ് നഗരസഭാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മാഹിനെ തിരഞ്ഞെടുത്തത്. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മാഹിൻ നിലവിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. സിവിൽ എഞ്ചനീയറിംഗ് ബിരുദധാരിയാണ്. നൈനാർ മസ്ജിദ് പരിപാലന കമ്മിറ്റിയംഗം, ഗൈഡൻസ് പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

Erattupetta

പരിചയസമ്പന്നതയുടെ അംഗീകാരം, ജനകീയനായി പ്രേംജി ആർ

ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പിൽ തുടർച്ചയായി ഏഴാമതും വിജയിച്ച് കോൺഗ്രസ്സിന്റെ ജനകീയ മുഖം പ്രേംജി ആർ.1978 ൽ പാലാ സെൻറ് തോമസ് കോളേജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി ആയിരിക്കേ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനം 47 വർഷത്തിനിപ്പുറവും തുടരുന്നു. 1988 മുതൽ 6 പ്രാവശ്യം തലപ്പുലം ഗ്രാമപഞ്ചായത്ത് , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ അംഗമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി,കേരളാ റൂറൽ എംപ്ലോയ്മെൻറ് ആൻഡ് വെൽഫെയർ Read More…

Erattupetta

തലനാടിന്റെ ഹൃദയം തൊട്ടറിഞ്ഞ് ബിന്ദു സെബാസ്റ്റ്യൻ, പൂഞ്ഞാറിൽ മികച്ച വിജയം നേടി ശ്രീകല ടീച്ചർ

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ മികച്ച വിജയം നേടി ബിന്ദു സെബാസ്റ്റ്യൻ. 2949 വോട്ടാണ് ബിന്ദു സെബാസ്റ്റ്യന്റെ ഭൂരിപക്ഷം. മൂന്നിലവ് പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം തുടങ്ങി പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ് ബിന്ദു സെബാസ്റ്റ്യൻ. പൂഞ്ഞാർ ഡിവിഷനിൽ നിന്നും വിജയിച്ച ആർ. ശ്രീകല ടീച്ചറും തിളക്കമാർന്ന വിജയമാണ് നേടിയത്. 1773 വോട്ടാണ് ശ്രീകല ടീച്ചറിന്റെ ഭൂരിപക്ഷം. Read More…