Erattupetta

പ്രതിഭാ സംഗമവും, എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും ഓഗസ്റ്റ് 20 ന്

ഈരാറ്റുപേട്ട :എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും, അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. 20 ആം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കളോടും Read More…

Erattupetta

ദേശതാൽപ്പര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം:അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.എം.എൽ. എ.

ഈരാറ്റുപേട്ട:രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ, മതത്തിനും ജാതിക്കും, രാഷ്ടിയത്തിനും അതീധമായി ദേശ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയും, ഉത്തവാദിത്യവും നാം ഏറ്റെടുക്കണമെന്ന് പൂഞ്ഞാർ എം. എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) സ്വാതത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജാഗ്രതാ സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം ഈരാറ്റുപേട്ട തേവരുപാറയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ എത്തിയ റാലിയിൽ രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗ്ഗീയത, അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തം, Read More…

Erattupetta

ടീം എമർജൻസി കേരള സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട: ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി. പ്രസിഡന്റ് അഫ്സൽ ഇ പി നേതൃത്വം നൽകി വൈസ് പ്രസിഡണ്ട് അഷറഫ് തൈത്തോട്ടം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷം മാത്രമാകാതെ വയനാട് ദുരന്തം അനുഭവിക്കുന്നവർക്ക് ജനങ്ങൾ കൈത്താങ്ങ് ആകണമെന്നും അഭ്യർത്ഥിച്ചു.

Erattupetta

ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട ഫെയ്‌സ് ജാഗ്രതാ സന്ദേശ യാത്ര സംഘടിപ്പിക്കും

ഈരാറ്റുപേട്ട: ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ജാഥയിൽ മത വർഗീയ ദ്രുവീകരണം, ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, രാജ്യത്തെ വലിയ ദുരന്തമായേക്കാവുന്ന മുല്ലപ്പെരിയാർ ഡാം, ഇത്തരം വിഷയങ്ങളിൽ പഞ്ചായത്തു മുതൽ പാർലമെൻ്റ് വരെയുള്ള ഭരണ സംവിധാനങ്ങളുടെ അനങ്ങാപ്പാറ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിനു പകരം ശരിയായ ബോധവൽക്കരണം നടത്തുന്നതിനുമായിട്ടാണ് ജാഥ. 2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഫെയ്സ് ഓഫീസ് പരിസരത്ത് പ്രസിഡൻറ് സക്കീർ താപി ദേശീയ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് Read More…

Erattupetta

ഈരാറ്റുപേട്ട വാകേഴ്‌സ് ക്ലബ്ബ് വാർഷികം 15 ന്

ഈരാറ്റുപേട്ട : വാകേഴ്‌സ് ക്ലബ്ബ് ഏഴാമത് വർഷികവും അവാർഡ് വിതരണവും ഓഗസ്റ്റ് 15 വൈകുന്നേരം 5 മണിക്ക് ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും.മന്ത്രി റോഷി അഗസ്റ്റിൻ വർഷിക പൊത് യോഗം ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിക്കും. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ അവാർഡ് വിതരണം നടത്തും. ലോഗോ പ്രകാശനം വ്യാപാരി വ്യവസായി പ്രസിഡൻ്റ് എ എം എ ഖാദറും, വനിതാ Read More…

Erattupetta

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ 5 ലക്ഷം രൂപ നൽകി മാതൃകയായി

ഈരാറ്റുപേട്ട: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡൂക്കേഷണൽ ട്രസ്റ്റും സ്കൂൾ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുചേർന്ന് 5,11,600 രൂപ നൽകി മാതൃകയായി. ഈ തുകയുടെ ചെക്ക് എം.ഇ.റ്റി ചെയർമാൻ പ്രൊഫ എം.കെ.ഫരീദിൽ നിന്നും ഡയമണ്ട് ജൂബിലി ആഘോഷവേദിയിൽ വെച്ച് പൂഞ്ഞാർ എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഏറ്റുവാങ്ങി. ഈ തുകയുടെ ചെക്ക് മുഖ്യമന്ത്രിയെ നേരിട്ട് എൽപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു ചടങ്ങിൽ പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട്, ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി Read More…

Erattupetta

കരുണ അഭയകേന്ദ്രത്തിൽ കെയർ ആൻ്റ് ക്യൂയർ പ്രെജക്ട് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: വൈദ്യശാസ്ത്രം ചികിത്സയില്ലെന്ന കാരണത്താൽ ആസ്പത്രികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രോഗികൾക്ക് ഇനി കരുണ അഭയകേന്ദ്രത്തിൽ അഭയമുണ്ട്. വീടുകളിൽ മതിയായ പരിചരണത്തിന് സാഹചര്യ മില്ലാത്തവരും ശുശ്രൂഷ രംഗത്തെ അജ്ഞതയും മൂലം ജീവിതത്തിൻ്റെ അവസാന നാളുകൾ ദുരിതപൂർണ്ണമായ ഒരു കൂട്ടം മനുഷ്യർക്കായി അവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പരിചരിച്ചും ശുശ്രൂഷിച്ചും സമാധാനപൂർവ്വം ഈ ലോകത്തു നിന്ന് യാത്രയാക്കുകയെന്ന ലക്ഷ്യത്തോടെ കരുണയുടെ പുതിയ ബ്ലോക്കിൽ ആരംഭിക്കുന്ന പ്രെജക്ടാണ് “കെയർ ആൻ്റ് ക്യുയർ ” പ്രൊജക്ടിൻ്റെ സമ്മർപ്പണം ഇന്ന് രാവിലെ 9 മണിക്ക് കരുണ Read More…

Erattupetta

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എം.കെ.അൻസാരി ആമുഖ പ്രഭാഷണം നടത്തി. രണ്ടു വർഷത്തിനിടയിൽ നിലവിലെ ഓഡിറ്റോറിയത്തിൻ്റെ നവീകരണം, ഓപ്പൻ എയർ തീയേറ്റർ നവീകരണം, ഹയർ സെക്കണ്ടറി ബ്ലോക്കിലെ ഓഡിറ്റോറിയത്തിൻ്റെ Read More…

Erattupetta

കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതിയ വാഹനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതുതായി വാഹനങ്ങൾ അലോട്ട് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതായും ഇതുപ്രകാരം മറ്റു പല ഡിപ്പോകൾക്കും പുതിയ വാഹനങ്ങൾ ലഭിക്കുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോ അവഗണിക്കപ്പെട്ടു എന്നും മറ്റുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കെഎസ്ആർടിസി നിലവിൽ പുതിയ ബസുകൾ വാങ്ങിയിട്ടില്ല. കെഎസ്ആർടിസിക്ക് വേണ്ടി 40 സീറ്റ് കപ്പാസിറ്റിയുള്ള 220 പുതിയ ഡീസൽ ബസ്സുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നത് മാത്രമേയുള്ളൂ. സംസ്ഥാനത്തുടനീളം 140 കിലോമീറ്ററിലധികം ഓടുന്ന ഫാസ്റ്റ് Read More…

Erattupetta

KPSTA-യുടെ ആഭിമുഖത്തിൽ സ്വാതന്ത്ര്യദിനക്വിസ് മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KPSTA-യുടെ ആഭിമുഖ്യത്തിൽ ‘സ്വദേശ് മെഗാക്വിസ്-2024’ സെൻ്റ്. മേരീസ് LP അരുവിത്തുറ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ഉപജില്ലാ പ്രസിഡണ്ട് ശ്രീ. പ്രിൻസ് അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻറ് ശ്രീ. രാജേഷ് R മുഖ്യപ്രഭാഷണം നിർവഹിച്ചു. സെൻ്റ്. മേരീസ് LP സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. ബിജു മാത്യു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി. ഷാജിന KA, ജോയിന്റ് Read More…