Erattupetta

അൽ മനാർ സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈ വർഷം പത്താം ക്ലാസ് പാസായ വിദ്യാർഥികളെ ആദരിച്ച് അൽ മനാർ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനസ് മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ സമ്മാനിച്ചു. ഐ.ജി.ടി ചെയർമാൻ എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റസിയ വി.എ സ്വാഗതം പറഞ്ഞു. അക്കാദമിക് കൺവീനർ അവിനാശ് മൂസ, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, Read More…

Erattupetta

സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറിയായി ടി.എസ് സിജുവിനെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട: സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറിയായി ടി.എസ് സിജുവിനെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന് യുവജനങ്ങളുടെയും തൊഴിലാളികളുടെയും നേതാവായി ഉയർന്നു വന്നു. സി.പി.ഐ.എം പൂഞ്ഞാർ ഏരിയാ കമ്മിറ്റി അംഗം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കുന്നോന്നി സ്വദേശിയാണ്. മികവുറ്റ സംഘാടകനുമാണ്.

Erattupetta

ഈരാറ്റുപേട്ട നഗരസഭ ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിൽ ഒന്നാമത് :അഡ്വ.ഹാരിസ് ബീരാൻ എം.പി

ഈരാറ്റുപേട്ട: ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിലും അനുവദിക്കുന്ന ഫണ്ടുകൾ മുഴുവൻ വിനയോഗിക്കുന്നതിലും ഒന്നാമതാണ് ഈരാറ്റുപേട്ട നഗരസഭ യെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി’ പറഞ്ഞു. ഫണ്ടുകളുടെ അപര്യാപ്തത തന്നെയാണ് പല വികസനങ്ങളും മുടങ്ങുന്നത്. ഹാരിസ് ബീരാൻ എം.പി.യുടെ 55 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നഗരസഭ നിർമ്മിക്കുന്ന പി.കെ. അലിയാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ സെന്റർ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഹാരിസ് ബീരാൻ. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എക്സ്റേ യൂണിറ്റിൻ്റെ ഉദ്ഘാടനവും Read More…

Erattupetta

ലോക സംഗീത ദിനം ; സ്റ്റാർ സിംഗർ സീസൺ -1 പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനം ആചരിച്ചു. സംഗീത ഉപകരണങ്ങളുടെ പ്രദർശനം, കരോക്കെ ഗാനമേള, വൃന്ദ വാദ്യം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. യുപി വിഭാഗം വിദ്യാർഥിനികൾക്കായി മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റാർ സിംഗർ സീസൺ 1 എന്ന പേരിൽ മ്യൂസിക് കോമ്പറ്റീഷൻ്റെ പ്രഖ്യാപനം സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന നിർവഹിച്ചു. സംഗീത അധ്യാപിക സ്വപ്ന നാഥ് അധ്യക്ഷത വഹിച്ചു. മ്യൂസിക് Read More…

Erattupetta

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം നടത്തി

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിനോയ് തോമസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം നടത്തി. പോലീസ് ,വ്യാപാരി പ്രതിനിധികൾ, ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ , സമീപവാസികൾ,സ്കൂൾ മേലധികാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവരാണവുമായി ബന്ധപ്പെട്ട് എമിര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം (ERT) അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവരാണവുമായി ബന്ധപ്പെട്ട് എമിര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം (ERT) അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണ്ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി മെമ്പര്‍മാരായ ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവരും, ബ്ലോക്ക് പരിധിയിലെ നന്മക്കൂട്ടം, ടീം എമര്‍ജന്‍സി, ടെന്‍സിംഗ് നേച്ചര്‍ ക്ലബ്, വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവരും Read More…

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു യോഗ ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണ്ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി മെമ്പര്‍മാരായ ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവര്‍പങ്കെടുത്തു. യോഗാചാര്യന്‍ ശ്രീ. ശങ്കരന്‍കുട്ടി മാസ്റ്റര്‍ യോഗ ക്ലാസ് എടുത്തു. യോഗദിനാചരണത്തില്‍ വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Erattupetta

സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടു

ഈരാറ്റുപേട്ട: സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടു. വിവിധ രാജ്യങ്ങളിലായി 1,50,000ത്തിൽ അധികം താക്കോൽദ്വാര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാകിയിട്ടുള്ള ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ചെർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്ത്വത്തിലാണ് മരുന്നുകൾക്ക് മാത്രം ചാർജ് ഈടാക്കികൊണ്ടുള്ള സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടത്. 10 ത്തിലധികം വിദഗ്ദ്ധ ഡോക്ടറുമാരുടെ സേവനത്തിൽ മുപ്പതിലധികം ശാസ്ത്രക്രികളാണ് സൗജന്യമായി നടത്തിയത്. സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്ന യൂട്ടറൈൻ ഫൈബ്രോയ്ഡ് , ആവർത്തിച്ചുള്ള Read More…

Erattupetta

വായനവാരാഘോഷങ്ങൾക്ക് തുടക്കം

ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി വായനാ വാരാചരണത്തിന് തുടക്കം കുറിച്ചു. സ്കൂൾ പിടിഎ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. പാലാ ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഗണിത ശാസ്ത്രവിഭാഗ മേധാവി പ്രൊഫ.റോയ് തോമസ് കടപ്ളാക്കൽ വായനദിന സന്ദേശം നൽകി. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി സ്കൂളിന് നൽകിയ ലൈബ്രറി പുസ്തകങ്ങൾ, മാഗസിനുകൾ Read More…

Erattupetta

ഹയാത്തൂദ്ധീൻ അറബിക് ക്ലബ് വായന ദിനാചാരണം നടത്തി

ഈരാറ്റുപേട്ട : ഹയാത്തൂദ്ധീൻ ഹൈസ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനം ആചരിച്ചു വായനയുടെ മഹത്വവും ആവശ്യകതയും ഉൾപ്പെടുത്തി പത്ര വാർത്ത വിവർത്തന മത്സരം സംഘടിപ്പിച്ചു. പത്താം ക്ലാസ്സ്‌ കുട്ടികൾക്കുള്ള പ്രേത്യേക പരിപാടിയായിരുന്നു വിവർത്തന മത്സരം. മത്സരത്തിൽ അസ്മിൻ ഹബീബ് ഒന്നാം സ്ഥാനം നേടി. പത്ര വായനയുടെ ഗുണങ്ങളെ കുറിച്ച് ഫായിസ് മുഹമ്മദ്‌ വിവരണം നടത്തി.