Blog Erattupetta Obituary

എം.കെ. അഷറഫ് അന്തരിച്ചു

ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്‌റഫ്‌ (71) അന്തരിച്ചു. കബറക്കം നടത്തി. ഭാര്യ ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം. പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്. മക്കൾ. യാസിർ, റിയാസ്, റമീസ്മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .

Erattupetta

വേനല്‍ക്കാല ജല വിചാരവും ആറ്റ് വട്ടവും നടത്തി

ഈരാറ്റുപേട്ട :സഫലം 55 പ്‌ളസും മീനച്ചില്‍ നദീ സംരക്ഷണ സമിതിയും മീനച്ചിലാര്‍ പുനര്‍ജനിയും സംയുക്തമായി വേനല്‍ക്കാല ജല വിചാരങ്ങള്‍ എന്ന പരിപാടി നടത്തി. ജല സംരക്ഷണത്തിന് വേണ്ടി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഈരാറ്റുപേട്ട വീഡന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജോസഫ് എം വീഡന്‍ അധ്യക്ഷത വഹിച്ചു. ഡോ.എസ്.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാന്‍, എബി പൂണ്ടിക്കുളം, സാബു എബ്രഹാം, ഫിലിപ്പ് മഠത്തില്‍, മജു പുത്തങ്കണ്ടം, ജോഷി താന്നിക്കല്‍, ബിനു പെരുമന, ടോമിച്ചന്‍ സ്‌കറിയ, സുഷമ Read More…

Erattupetta

എസ്.ഡി.പി.ഐ നേതൃസംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ . ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. സംഗമം സംസ്ഥനസെക്രട്ടറി പി.ആർ.സിയ്യാദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ്‌ സി.എച്ച്. ഹസീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ഖജാൻജി കെ.എസ്.ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീർ കുരുവനാൽ, അയ്യൂബ് ഖാൻ കാസിം, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ ഹലീൽ തലപള്ളിൽ , മുനിസിപ്പൽ സെക്രട്ടറി വി.എസ് ഹിലാൽ, സിറാജ് വാക്കാ പറമ്പ്, കെ.യു സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ് കാരയ്ക്കാട്, നസീറ സുബൈർ, നൗഫിയ Read More…

Erattupetta

ഡാർക്ക് വെബ് പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: ഷാജി മഞ്ജരി എഴുതിയ ക്രൈം നോവലായ ഡാർക്ക് വെബ് മർഡർ ഓഫ് എ ടീച്ചർ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഈരാറ്റുപേട്ടയിൽ വച്ചുനടന്നു. ഇന്നലെ രാവിലെ 11 മണിക്ക് പാലാ സെൻ്റ് തോമസ് കോളേജ് ടി.ടി.ഐ പ്രിൻസിപ്പൽ സണ്ണി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ,വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഷാജു ജോസ് പുസ്തകം പ്രകാശനം ചെയ്തു. സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല Read More…

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.

Erattupetta

തിടനാട് പള്ളിച്ചപ്പാത്തിൽ പുതിയ ചെക്ക് ഡാം കം ബ്രിഡ്ജിന് 1.90 കോടി അനുവദിച്ചു

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും, തിടനാട് -ഭരണങ്ങാനം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിടനാട് പള്ളിപ്പടി- പടിഞ്ഞാറെ കുരിശ് ലിങ്ക് റോഡിൽ ചിറ്റാറിന് കുറുകെയുള്ള പള്ളിച്ചപ്പാത്ത് പൊളിച്ചു നീക്കി പകരം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന 1.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിലുള്ള പള്ളിച്ചപ്പാത്ത് കാലപ്പഴക്കവും, മുൻ വർഷങ്ങളിലെ പ്രളയവും മൂലം ജീർണാവസ്ഥയിൽ ആയിരുന്നതും കൂടാതെ Read More…

Erattupetta

പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 10 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതിനായി ടെൻഡർ ക്ഷണിച്ച് ഡിപിആർ തയ്യാറാക്കുന്നതിന് മദ്രാസ് ആസ്ഥാനമായുള്ള പിതാവടിയൻ ആൻഡ് പാർട്ണേഴ്സ് എന്ന ആർക്കിടെക്ട് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വരുന്ന വാഗമണ്ണിന്റെ Read More…

Erattupetta

പൂഞ്ഞാറിൽ ഡോ. തോമസ് ഐസക്കിന് ആവേശോജ്വല സ്വീകരണം

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെൻറെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാത്തിന് ശേഷം ആദ്യമായി പൂഞ്ഞാറിലെത്തിയ ഡോ തോമസ് ഐസക്കിന് ആവേശപരമായ സ്വീകരണമാണ് ലഭിച്ചത്. വൈകിട്ട് നാലു മണിയോടെ പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിട്ടോറിയം, തെക്കേക്കര പാൽ സൊസൈറ്റി എന്നിവിടങ്ങളിലെ മുഖമുഖം പരുപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുത്ത്. തുടർന്ന് തിടനാട് നിന്നും ആരംഭിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ അവസാനിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാദ്യ മെളെങ്ങളുടെയും അകമ്പടിയിടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. വിഞ്ജന പത്തനംത്തിട്ട എന്നതാണ് തിരഞ്ഞെടുപ്പിന്റെ Read More…

Erattupetta

അനിൽ ആന്റണി പി.സി. ജോർജിനെ സന്ദർശിച്ചു

ഈരാറ്റുപേട്ട: പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പി സി ജോർജിനെ സന്ദർശിച്ചു. പി സി ജോർജിന്റെ വസതിയിൽ എത്തിയ അനിൽ ആന്റണിയെ ലഡു നൽകി പി സി ജോർജ് സ്വീകരിച്ചു. പ്രഗത്ഭനായ നേതാവ് എ കെ ആന്റണിയുടെ പുത്രൻ അനിൽ ആന്റണി യുടെ വിജയം സുനിശ്ചിതമാണെന്ന് പി സി ജോർജ് പറഞ്ഞു. അനിലിന്റെ വിജയത്തിനായി താനും മറ്റു പ്രവർത്തകരും കൈയും മെയ്യും മറന്ന് പ്രവർത്തിക്കും. പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണത്തിന്റെ തുടക്കം Read More…

Erattupetta

ഡോ. തോമസ് ഐസക് ഇന്ന് പൂഞ്ഞാറിൽ

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ പര്യടനം ഇന്ന് പൂഞ്ഞാർ ഏരിയായിൽ. വൈകിട്ട് നാലിന് പൂഞ്ഞാർ, അഞ്ചിന് പൂഞ്ഞാർ തെക്കേക്കരയിലും , രാത്രി എട്ടിന് ഈരാറ്റുപേട്ടയിലും ബഹുജനങ്ങളുമായി മുഖമുഖ പരുപാടി. വൈകിട്ട് അറിന് തിടനാട് നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.