ഈരാറ്റുപേട്ട: ഉപജില്ല അറബിക്ക് കലോത്സവത്തിൽ ജി എം എൽ പി എസ് ഈരാറ്റുപേട്ട ഓവറോൾ കരസ്ഥമാക്കി. എൽ പി വിഭാഗത്തിലെ 9 ഇനങ്ങളിൽ അറബി ഗാനം, പദ്യം ചൊല്ലൽ, അഭിനയ ഗാനം, കഥ പറയൽ, ഖുർആൻ പാരായണം, കയ്യെഴുത്ത് എന്നീ 6 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും സംഘഗാനം, പദനിർമ്മാണം, ക്വിസ് എന്നീ ഇനങ്ങളിൽ സെക്കൻഡ് എഗ്രേഡും കരസ്ഥമാക്കിയാണ് ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട ഓവറോൾ കരസ്ഥമാക്കിയത്.
Erattupetta
റൂബിന നാസർ കുഴിവേലിയിൽ യുഡിഎഫ് സ്ഥാനാർത്ഥി
ഈരാറ്റുപേട്ട: നഗരസഭ കുഴിവേലി വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ റൂബിന നാസർ മത്സരിക്കും. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. വി പി നാസറിൻ്റെ ഭാര്യയാണ് റൂബിന’ ലീഗ് ഹൗസിൽ നടന്ന യു ഡി എഫ് കൺവൻഷനിൽ വെച്ച് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലം യു ഡി എഫ് ചെയർമാൻ പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ Read More…
ഉപതെരഞ്ഞെടുപ്പ് ഷൈല റഫീഖ് എൽ.ഡി.എഫ് സ്ഥാനാർഥി
ഈരാറ്റുപേട്ട: നഗരസഭയിൽ ഒഴിവു വന്ന പതിനാറാം വാർഡിലേക്ക് ഷൈല റഫിഖ് എൽ.ഡി.എഫ സ്ഥാനാർഥിയാകും. നഗരസഭ മണ്ഡലം എൽ.ഡി എഫ്. യോഗത്തിൽ കൺവീനർ നൗഫൽഖാൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. യോഗത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, പി.ബി ഫൈസൽ, അഡ്വ. ജയിംസ് വലിയ വീട്ടിൽ, സോജൻ ആലക്കുളം, റഫീഖ് പട്ടരുപറമ്പിൽ, അക്ബർ നൗഷാദ്, പി.ആർ.ഫൈസൽ, കെ.ഐ.നൗഷാദ്, അബ്ദുൽ സലാം, കെ, എസ്.നൗഷാദ്, കബീർ കീഴേടം എന്നിവർ സംസാരിച്ചു
ശുചിത്വത്തിന് ഈരാറ്റുപേട്ടയിൽ 1600 വിദ്യാർത്ഥികൾ ജനപ്രതിനിധികളോട് സംവദിക്കും
ഈരാറ്റുപേട്ട : ഈ മാസം 14 ന് ശിശുദിനത്തിൽ ഈരാറ്റുപേട്ട നഗരസഭയിലും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും ഉൾപ്പടെ 1600 കുട്ടികൾ ശുചിത്വ മാലിന്യ സംസ്കരണ വിഷയത്തിൽ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദം നടത്തും. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ശിശുദിനത്തിൽ നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിൽ ആണ് സംവാദം നടക്കുക. സ്കൂളിലെയും തദ്ദേശ സ്ഥാപനത്തിലെയും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച് ഓരോ സ്കൂളിനെയും Read More…
എൽഡിഎഫ് പ്രതിഷേധയോഗം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പുളിക്കൻസ് ഷോപ്പിംഗ് മാളിനു മുന്നിൽ സംഘടിപ്പിച്ച യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മുൻസിപ്പൽ കൺവീനർ നൗഫൽഖാൻ അധ്യക്ഷനായി. സിപിഐഎം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ ജില്ലാകമ്മിറ്റി അംഗം എം ജി ശേഖരൻ. സി പി ഐ എം ഏരിയ കമ്മിറ്റിയംഗം പി Read More…
ശുചീകരണ തൊഴിലാളികളെ ആദരിച്ചു
ഈരാറ്റുപേട്ട: ജെസിഐ പാലാ സൈലോഗ്സിന്റെയും, ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിൽ ഹാളിൽനടന്ന പ്രോഗ്രാമിൽ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള 31 ശുചീകരണ തൊഴിലാളികളെയാണ് ആദരിച്ചത്. ജെ സി ഐ പാലാ സൈലോഗ്സ് പ്രസിഡന്റ് ജെ സി ഓമന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.സി. അലക്സ് ടെസ്സി ജോസ് സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു, ചെറുപുഷ്പം Read More…
ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. ഹസീബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.എം. സിറാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രസ് ക്ലബ്ബ് ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൻ Read More…
ഏറ്റവും വലിയ സാമൂഹിക കൂട്ടായ്മയാണ് റെസിഡൻ്റ്സ് അസോസിയേഷനുകളെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ
നടയ്ക്കൽ: ഒരു പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനും, സാമൂഹ്യ മുന്നേറ്റത്തിനും നാന്ദി കുറിക്കുന്നത് അവിടുത്തെ റെസിഡൻ്റ്സ് അസോസിയേഷനുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. നടയ്ക്കൽ കുഴിവേലി മഴവിൽ റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഏഴാമത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്ത സംഗമം പ്രദേശത്തിൻ്റെ ഐക്യം വിളിച്ചോതുന്നതായിരുന്നു .പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ് അദ്ധ്യക്ഷൻ ആയിരുന്നു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. കൾച്ചറൽ പ്രോഗ്രാം ഉദ്ഘാടനം സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയി നിർവഹിച്ചു. Read More…
വഖഫ് സമുദായിക ധ്രൂവീകരണം കരുതിയിരിക്കണം: നദീർ മൗലവി
ഈരാറ്റുപേട്ട : വഖഫ് ഭേദഗതി നിയമത്തിൻറെ പേരിൽ സാമുദായിക ധ്രൂവീകരണത്തിലൂടെ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ മതനിരപേക്ഷ ജനാധിപത്യ കക്ഷികൾ ജാഗ്രതപാലിക്കണമെന്ന് ദക്ഷിണകേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി അഭ്യർത്ഥിച്ചു. വഖഫ് നിയമഭേദഗതി ബിൽ നിരാകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്ത് നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇമാം സുബൈർ മൗലവി അദ്ധ്യക്ഷത വഹിച്ചു. കേരളാ മുസ്ലിം ജമാഅത്ത്ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻറ് മുഹമ്മദ് സക്കീർ, Read More…
തനിമയുടെ നല്ല മലയാളം’പദ്ധതി ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മലയാള ഭാഷാ പരിശീലന പരിപാടിയായ ‘നല്ല മലയാളം ‘ പദ്ധതി ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ ശ്രീമതി, സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം Read More…