വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വ. ഉവൈസ് ഖാനാണ് കെപിസിസി ഇടപെടലിനെ തുടർന്ന് പ്രതിയുടെ വക്കാലത്ത് ഒഴിഞ്ഞത്. കോൺഗ്രസിന്റെ ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റാണ് ഉവൈസ് ഖാൻ. അഫാന്റെ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
Crime
ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; ഭർത്താവിന്റെ വീട്ടിൽ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം
ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് കോട്ടയത്ത് ജീവനൊടുക്കിയ ഷൈനിയുടെ അച്ഛൻ കുര്യാക്കോസ്. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. അന്നു പുലർച്ചെ നോബി ഭാര്യയെ ഫോണിൽ Read More…
സിബിഐയുടെ സുപ്രധാന നീക്കം; വാളയാർ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർക്കണമെന്ന് കോടതിയിൽ
വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർക്കണമെന്ന് സിബിഐ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചു. 3 കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്. കേസ് വരുന്ന 25ന് വീണ്ടും Read More…
ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം: ഷൈനിയുടെ ഭർത്താവ് നോബി കസ്റ്റഡിയിൽ
ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ പോകുന്നെന്ന് Read More…
കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍
പൊൻകുന്നം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എരുമേലി മണിപ്പുഴ മറ്റത്തിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (61) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 19 ഓളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് പൊൻകുന്നം ഭാഗത്ത് എത്തിയതായി Read More…
കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളി
കോട്ടയം ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ സാമൂവൽ ജോൺസൻ ,എൻ എസ് ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,എൻ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി വാദം കേട്ടിരുന്നു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് Read More…
കൊലപാതകശ്രമ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
ഈരാറ്റുപേട്ട : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് അരയത്തിനാൽ അദ്വാനി എന്ന് വിളിക്കുന്ന സബീർ (38) എന്നയാളെയാണ് അഡീഷണൽ സെഷൻസ് കോടതി II ജഡ്ജ് ജെ.നാസർ പിഴയും ശിക്ഷയും വിധിച്ചത്. 2018 ഏപ്രിൽ 26നായിരുന്നു കേസിനാസ്പദമായ സംഭവം. അറവുമാടുകൾക്ക് വെള്ളം കൊടുക്കാൻ പോയ യുവാവിനെ ഇയാൾ മുൻവിരോധം മൂലം പിന്നിലൂടെ ചെന്ന് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് Read More…
താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ആയിരുന്നു സംഘർഷമുണ്ടായത്. സംഘർഷൽത്തിൽ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% Read More…
വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ
ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേ സിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് അപ്പ ക്കോട്ടമുറിയിൽ പ്രീതി മാത്യു (51), തോപ്പുംപടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യു ന്നതിനിടെ സസ്പെൻഷനിലായ പോലീസ് ഇൻസ്പെക്ടർ ചങ്ങനാശേരി ചെന്നിക്ക ടുപ്പിൽ സി.പി. സഞ്ജയ്(47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലിസമയത്തു മുങ്ങിയതിന്റെ പേരിൽ ഓഫിസറെ ആറുമാസം മുൻപു സസ്പെൻഡ് ചെയ്തിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. Read More…
മുത്തോലിയിൽ ഉത്സവത്തിനിടയിൽ കഞ്ചാവ് കച്ചവടം; രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു
പാലാ: മുത്തോലിയിൽ പാലാ എക്സൈസ് റേഞ്ച് ടീം ഇന്നലെ നടത്തിയ രാത്രികാല പട്രോളിംഗിൽ ഉത്സവത്തിനിടയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി വ്യത്യസ്ത കേസുകളിലായി രണ്ടു വെസ്റ്റ് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. കഞ്ചാവ് ഇടപാട് നടത്തി വന്ന ദുലാൽ എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ ഇയാൾ താമസിച്ചിരുന്ന മുത്തോലിയിലെ റൂമിന് സമീപത്തുനിന്നും 200 ഗ്രാം കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശിന്റെ നേതൃത്വത്തിലുള്ള പാർട്ടി അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ( G)ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു Read More…











