Crime

യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതായിരുന്നു സനല്‍ ഇടമറുക്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സനൽ ഇടമറുക് സ്ഥാപിച്ച റാഷണലിസ്റ്റ് ഇൻ്റർനാഷണല്‍ വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

Crime

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌ വഴി വൈദികനിൽ നിന്നും 1.41 കോടി കവർന്ന കേസിൽ പ്രധാന സൂത്രധാരനെ പിടികൂടി

കടുത്തുരുത്തി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ ആസൂത്രകൻ സുബേർ (33)എന്ന സൗത്ത് ഡൽഹി സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷ്യൽ ടീം ഡൽഹിയിൽ എത്തി തന്ത്രപരമായി പ്രതിയെ കീഴടക്കുകയായിരുന്നു. നാലു പേരെ ഫെബ്രുവരി മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇയാൾ Read More…

Crime

ദൃശ്യം-4 നടപ്പാക്കി, മൃതദേഹം ഒരിക്കലും കിട്ടില്ല; തൊടുപുഴ ബിജു വധക്കേസില്‍ ജോമോന്റെ കോള്‍ റെക്കോഡ്

തൊടുപുഴ: ഇടുക്കി ചുങ്കം ബിജു ജോസഫ് കൊലക്കേസില്‍ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോള്‍ റെക്കോഡ്. ദൃശ്യം 4 നടത്തി എന്ന് ഇയാള്‍ അവകാശപ്പെടുന്ന റെക്കോഡുകളാണ് ലഭിച്ചത്. ജോമോന്റെ ഫോണിന് ഓട്ടോ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നു. പോലീസ് ഫോണ്‍ പിടിച്ചെടുത്തപ്പോഴാണ് സംഭാഷണങ്ങള്‍ ലഭിച്ചത്. കൊലനടത്തിയ ശേഷം ജോമോന്‍ കൂട്ടുപ്രതികളെ വിളിച്ചിരുന്നു. ഇത് ദൃശ്യം മോഡല്‍ കൊലപാതകമാണ്. ദൃശ്യം 4 ആണ്. മൃതദേഹം കണ്ടെത്താന്‍ പോലീസിന് ഒരിക്കലുമാകില്ല എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് ശാസ്ത്രീയ Read More…

Crime

പിതൃസഹോദരനെ കുത്തി നാടുവിട്ട പ്രതി 32 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ

മുണ്ടക്കയം :പിതൃസഹോദരനെ കുത്തി പരുക്കേൽപിച്ച കേസിൽ നാടുവിട്ട പ്രതി 32 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. കേസിൽ പുനരന്വേഷണം നടത്തിയ പൊലീസ്, പ്രതി സുനിൽ കുമാറിനെ (50) മൂന്നാറിൽനിന്ന് അറസ്റ്റ് ചെയ്തു. ബന്ധുക്കൾക്കു പോലും തിരിച്ചറിയാൻ കഴിയാതിരുന്ന പ്രതിയെ കുടുക്കിയത് പൊലീസിന്റെ രഹസ്യ അന്വേഷണം.1993ലാണ് സംഭവം. പെരുവന്താനം പഞ്ചായത്തിലെ കോരുത്തോട് മൂഴിക്കലിൽ പിതൃസഹോദരനായ വിജയനെ കുത്തിപ്പരുക്കേൽപിച്ച് നാടുവിടുമ്പോൾ സുനിൽ കുമാറിനു 18 വയസ്സ് കഴിഞ്ഞതേയുള്ളൂ. ഐടിഐ കോഴ്സിനു പഠിക്കുന്ന സമയത്തായിരുന്നു സംഭവം. മുണ്ടക്കയത്തുനിന്നു കുമളിക്ക് വണ്ടി കയറി അവിടെനിന്നു Read More…

Crime

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതി‍ർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹർജി നൽകിയിരുന്നു. Read More…

Crime

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്‍റേയും പ്രോസിക്യൂഷൻ്റേയും വാദം പൂ‍ർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്. Read More…

Crime

അയർക്കുന്നത്ത്‌ കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

അയർക്കുന്നം: അയർക്കുന്നത്ത്‌ കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊങ്ങാണ്ടൂർ പുല്ലുവേലി വിശാഖ് (24), അമയന്നൂർ പുളിയൻമാക്കൽ രാജമാണിക്യം (19) എന്നിവരാണ് അറസ്റ്റിൽ ആയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം അയർക്കുന്നം പോലീസ് ഇൻസ്‌പെക്ടർ അനൂപ് ജോസ്, സബ് ഇൻസ്‌പെക്ടർ സജു റ്റി. ലൂക്കോസ്, എസ്. സി. പി. ഒ. സരുൺ രാജ്, ജിജോ തോമസ്, ജിജോ ജോൺ, സി. പി. ഒ. മാരായ ബിനു, ഗോപൻ, ജയകൃഷ്ണൻ എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് Read More…

Crime

ലഹരിക്കായി മരുന്നുപയോഗം; പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി

പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്.. ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ മരുന്ന്. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് മരുന്ന് വരുത്തിയത്. 140 രൂപ വിലയുള്ള മരുന്ന് 500 രൂപയ്ക്കു മുകളിൽ വിറ്റഴിക്കുന്നുണ്ടായിരുന്നു. അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്. ഈ മരുന്ന് കൊറിയർ വഴിയാണ് പ്രതി വാങ്ങിയത്. Read More…

Crime

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിങ്: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി Read More…

Crime

കോട്ടയത്ത് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ചു; അറസ്റ്റ്

കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സ്‌കൂള്‍ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് സ്‌കൂളില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയുടെ പിന്നിൽനിന്ന് വാനോടിച്ചു വന്ന് ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.