ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം. കഴിഞ്ഞ ദിവസം ഇതേ മരുന്നുമായി ആലപ്പുഴ സ്വദേശി സന്തോഷ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ പിടികൂടിയത്. രക്തസമ്മർദ്ദം ഉയർത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പിടികൂടിയത്. നേരത്തെ പാലായിൽ നിന്നും ഈ മരുന്നിന്റെ വലിയ ശേഖരം പിടികൂടിയിരുന്നു. ലഹരിക്ക് വേണ്ടി വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈനിലൂടെ കുറഞ്ഞ തുകയ്ക്ക് വാങ്ങിക്കുന്ന മരുന്ന് വൻ തുകയ്ക്ക് മറച്ചു വിൽക്കുന്നു. ആലപ്പുഴ രാമങ്കേരി സ്വദേശി Read More…
Crime
പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു; കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റിൽ
പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഈ പെണ്‍കുട്ടികള്‍ക്ക് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അയച്ചു കൊടുക്കുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
സ്വകാര്യസ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗർ തൊപ്പി കസ്റ്റഡിയില്‍
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് കസ്റ്റഡിയിൽ. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വടകര ബസ്റ്റാൻഡിൽ വെച്ച് ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. വൈകിട്ട് 5.30യോടെയായിരുന്നു സംഭവം നിഹാൽ സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് തോക്ക് ചൂണ്ടിയത്. കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റുമാനൂർ പള്ളിക്കുന്നിൽ പുഴയിൽ ചാടി അമ്മയും 2 മക്കളും മരിച്ചു
ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ്. നിലവിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് ജിസ്മോൾ. ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. Read More…
ജോലിവാഗ്ധാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ
ജോലിവാഗ്ധാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസിനെയാണ് കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ പരാതികൾ ഉണ്ടെന്നും വൈകാതെ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അഞ്ചൽ പൊലീസ് അറിയിച്ചു. ജോളി വർഗീസിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നഴ്സിങ് ജോലി അടക്കം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. Read More…
ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ
ചങ്ങനാശേരി: 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് ഹുസൈൻ എം റ്റി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരിഡി വൈ എസ് പി A.K.വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ സന്ദീപിന്റെ നേതൃത്വത്തിൽ എസ് ഐ രാജേഷ്.ആർ, സി പി ഓ തോമസ് സ്റ്റാൻലി, സി പി ഓ നിയാസ്.എം എ എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് Read More…
തൊടുപുഴ ബിജു വധക്കേസ് : ജോമോന്റെ ഭാര്യയും അറസ്റ്റിൽ
തൊടുപുഴ: ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോൻ ജോസഫിന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കലയന്താനി തേക്കുംകാട്ടിൽ സീന (45) ശനിയാഴ്ച തൊടു പുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സീനയ്ക്കെതിരെ മുന്നൊരുക്കത്തിന് സഹായം, തെളിവ് നശിപ്പിക്കൽ, കൊലപാത ക വിവരമറിഞ്ഞിട്ടും മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൊലപാത കത്തെക്കുറിച്ച് അറിവുണ്ടെന്ന സംശയത്തിൽ ചോദ്യംചെയ്യാൻ പോലീസ് നോട്ടീസ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർ ഹാജരായിരുന്നില്ല. മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ചുങ്കം സ്വദേശി Read More…
പട്ടികുരച്ചു; കോട്ടയത്ത് യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ
കോട്ടയം :വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ് വിവരം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കാപ്പാ നിയമലംഘനം; പ്രതികളെ കോടതി റിമാൻഡ് ചെയ്തു
കോട്ടയം: കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കോട്ടയം ജില്ലയിൽ മണിമലയിലും ഈരാറ്റുപേട്ടയിലുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. മണിമലയിൽ കരിക്കാട്ടൂർ മൂത്തേടത്തു വീട്ടിൽ സന്ദീപ് തോമസ് (33), ഈരാറ്റുപേട്ടയിൽ മുരിക്കോലികുന്നുംപുറത്തു വീട്ടിൽ കുഞ്ഞി എന്നു വിളിക്കുന്ന മനാഫ് എന്നിവരാണ് അറസ്റ്റിൽ ആയത്.
തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമാണ് ഇയാൾ. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നെന്ന് പൊലീസ്. കൊലപാതകവിവരം ആദ്യം അറിയിച്ചത് എബിനെ. ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ ജോമോന്റെ ഭാര്യ. കൊലപാതകത്തിന് ശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. ഇരുവരുടെയും ഫോൺ സംഭാഷണ വിശദാംശങ്ങൾ പൊലീസിന് കിട്ടി. Read More…