കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.
Blog
Your blog category
കോട്ടയത്ത് ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ
കോട്ടയം : കോട്ടയത്ത് 2 ഗ്രാം ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ. ഈരാറ്റുപേട്ട അമ്പഴത്തിനാൽ സ്വദേശി സയിദലി നിയാസ് (21) നെയാണ് മുണ്ടക്കയം ക്രോസ് വേ ജങ്ഷനിൽ വെച്ചാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. ഇയാൾ ബാംഗ്ലൂരിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് ബൈക്കിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടുന്നത്.മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഡോക്ടറേറ്റ് നേടിയതിൽ അഭിനന്ദിച്ചു
രാമപുരം: ഡോക്ടറേറ്റ് നേടിയ രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെയിന്‍ ജെയിംസിനെ അഭിനന്ദിച്ചു. “കണ്‍സ്യൂമേഴ്‌സ് പേഴ്‌സപ്ഷന്‍ ഓണ്‍ ഓണ്‍ലൈന്‍ ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ഇന്‍ എറണാകുളം ഡിസ്ട്രിക്ട്” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. കഴിഞ്ഞ 12 വര്‍ഷമായി മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപികയായ ഡോ. ജെയിൻ ജെയിംസ് കോയമ്പത്തൂർ കര്‍പ്പഗം ഡീംഡ് യുണിവേഴ്സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത് . രാമപുരം കണിയാരകത്ത് ജയിംസിന്റെയും ഡാര്‍ളി ജെയിംസിന്റെയും മകളാണ്. Read More…
സൗജന്യ ഹൃദ്രോഗ പരിശോധന ക്യാമ്പ് പാലായിൽ 21ന്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ (പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു എതിർവശം) സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് ജൂൺ 21 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടത്തും. രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ, ഇ.സി.ജി എന്നിവ സൗജന്യമായി പരിശോധിക്കും. വിദഗ്ധ ഡോക്ടറിന്റെ സൗജന്യ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവർക്കു പിന്നീട് മാർ സ്ലീവാ മെഡിസിറ്റിയിലുള്ള പരിശോധനകളിൽ 10 ശതമാനം ഇളവും ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് Read More…
തിരുവഞ്ചൂർ C.M.S LP സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
അയർക്കുന്നം: KS C (M) കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ്ബ്രൈറ്റ് വട്ട നിരപ്പേൽ പഠനോപകരണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല, ജോസ് കുടകശേരി,ജോസ് കൊറ്റം,സ്കൂൾ ഹെഡ് മിസ്ട്രസ് ജാസ്മിൻ,ജിജോ വരിക്കമുണ്ട, റെനി വള്ളികുന്നേൽ, രാജു കുഴിവേലി, ഡൈനോ കുളത്തൂർ, എഡ്വിൻ വരിക്കമുണ്ട, ഗിരീഷ് TC, ജയേഷ്, അലക്സ് വാടാമറ്റം, ഷാമോൻ, ഹരിദാസ് Read More…
അവധിക്കാല കായിക പരിശീലന ക്യാമ്പിന് തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി
അവധിക്കാല കായിക പരിശീലന ക്യാമ്പിന് തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. അന്തർദേശീയ വോളിബോൾ താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സിന്റെ സഹോദരനായ മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച് ജോമോൻ ജേക്കബ് ആണ് ഇവിടെ പരിശീലനം നൽകുന്നത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മികച്ച ഫുട്ബോൾ കോച്ചിനുള്ള. അവാർഡ്, ആദ്യ ഊർജ്ജ കപ്പ് നേടിയ ഗവർണറിൽ നിന്നുള്ള ടീം അവാർഡ്.,Cwsn ഫുട്ബോൾ താരങ്ങളെ കേരള സ്റ്റേറ്റ് സ്കൂൾ Read More…
അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി രസതന്ത്ര ശില്പശാല
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ രസതന്ത്ര വിഭാഗം, +2 സയൻസ് വിദ്യാർത്ഥികൾക്കായി 2025 മാർച്ച് 27 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ “ബ്രേക്കിംഗ് ബോണ്ട്സ് & മേക്കിംഗ് വണ്ടേഴ്സ്: ദി പവർ ഓഫ് കെമിസ്ട്രി” എന്ന ആവേശകരമായ രസതന്ത്ര വർക്ക്ഷോപ്പ് നടത്തുന്നു. രസതന്ത്ര പഠനത്തിനുള്ള തൊഴിൽ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള സെമിനാർ, രസകരമായ രസതന്ത്ര പരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം, രസതന്ത്ര തീം ഗെയിമുകൾ, ആകർഷകമായ സമ്മാനങ്ങളോടെ ട്രഷർ ഹണ്ട് എന്നിവ Read More…
പ്രവിത്താനത്ത് കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
പാലാ : പ്രവിത്താനം പള്ളിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്. വെണ്മണിയിൽ നിന്ന് ഭരണങ്ങാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഈരാറ്റുപേട്ടയിൽ നിന്ന് പാലാ ഭാഗത്തേക്ക് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഈരാറ്റുപേട്ട മറ്റയ്ക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേലും നാട്ടുകാരും ചേർന്ന് ബൈക്ക് യാത്രക്കാരായ 2 പേരെയും ഉടനെ തന്നെ പാലാ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും Read More…
വയനാട്ടിൽ യുവതിയെ കടുവ കൊന്നു; നരഭോജി കടുവയെ വെടിവെക്കാൻ ഉത്തരവ്
വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു. വൻ പ്രതിഷേധമാണ് പ്രദേശത്ത് Read More…
കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമം നടത്തി
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമവും, കുടുംബ യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ച യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ബ്രമശ്രീ സനത് തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട് , വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹൻ, വാർഡ് മെമ്പർ ബീന മധുമോൻ, ശാഖ സെക്രട്ടറി Read More…











