Your blog category

Blog

സ്പോക്കൺ ഹിന്ദി ക്ലാസുകൾക്ക് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ സ്പോക്കൺ ഹിന്ദി ക്ലാസുകൾ, ‘ സുരീലീ ഹിന്ദി , ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഹിന്ദി പ്രചാര സഭയുടെ സജീവ പ്രവർത്തകനും ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സാൽവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായശ്രീനന്ദന എസ് നായർ, ആവണി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഹിന്ദി അധ്യാപകരായ ജസ്റ്റിൻ ജോസഫ്, സിന്ധു ജേക്കബ്ബ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. Read More…

Blog Obituary

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം വെള്ളിയാഴ്ച

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍. ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കത്ത്). ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കത്ത്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍. സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍ (ചാര്‍ട്ടഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി, വെല്ലൂര്‍), സാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വയലളം ജുമാമസ്ജിദ് ഖബർസ്ഥാനില്‍.

Blog

മാവടി പള്ളിയിൽ സൗഹൃദം 2025

മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ വളർച്ചയ്ക്കും ആല്മീയ ജീവിതത്തിനും കരുതായിരുന്ന മുൻ വികാരിമാർ, മദർ സുപ്പീരിയേഴ്സ്, കൈക്കാരന്മാർ, ദേവാലയ , അക്കൗണ്ടന്റുമാർ തുടങ്ങിയവരെ ആദരിക്കുന്നു. നാളെ (ഒക്ടോബർ 20 ന്) നടക്കുന്ന ഈ സ്നേഹസംഗമത്തിൽ മാർ ജേക്കബ് മുരിക്കൻ (ഓക്സിലറി ബിഷപ്പ് എമെരിത്തൂസ്) പിതാവ് പങ്കെടുക്കും. രാവിലെ 10.30 ന് സമൂഹബലി, അനുഭവങ്ങൾ പങ്കുവെക്കൽ,സ്നേഹാദരം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

Blog

‘ഹിജാബ് വിവാദത്തിന് പിന്നിൽ SDPI, പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാൻ ശ്രമം’; സ്‌കൂളിന് ബിജെപി സംരക്ഷണം ഒരുക്കുമെന്ന് ഷോൺ ജോർജ്

പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ കുറ്റപ്പെടുത്തി. സ്‌കൂളിന് ബിജെപിയുടെ സംരക്ഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Blog Erattupetta

ഫലസ്തീൻ ജനതയുടെ കണ്ണുനീർ ലോകരാജ്യങ്ങൾ മൗനം വെടിയണം എസ് ജെഎം

ഈരാറ്റുപേട്ട: ഫലസ്തീൻ ജനതയയെ ഉന്മൂലനം ചെയ്യാൻ ലോകത്തിന്റെ എല്ലാ നിയമങ്ങളുംകാറ്റിൽ പറത്തി പിഞ്ചുകുട്ടികൾ ഉൾപ്പെടെ കൊന്നൊടുക്കപ്പെടുമ്പോൾ ഇസ്രയേലിനെതിരെ ലോക രാജ്യങ്ങളുടെ മൗനം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മൗനം വെടിഞ്ഞ് ഇതിനെതിരെ പ്രതികരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് ജെ എം ആവശ്യപ്പെട്ടു. അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ തിട്ടൂരത്തിന് മുന്നിൽ ചായ കുടിച്ചു പിരിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് പൊറുക്കപ്പെടാത്ത അപരാധമാണ് അറബ് രാജ്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഫലസ്തീൻ ജനത ഒരുനാൾ വിജയിക്കും. Read More…

Blog

രോഗിയുമായിപോയ ആംബുലൻസ് കാറിൽ ഇടിച്ചുമറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം

ഏറ്റുമാനൂർ: രോഗിയുമായി പോയ ആംബുലന്‍സ്, കാറില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ മെയില്‍ നഴ്‌സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലില്‍) ജിതിന്‍ ജോര്‍ജ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ 108 ആംബുലന്‍സ്, കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ജിതിന്‍. ഇവിടെനിന്നാണ് 108 ആംബുലന്‍സില്‍ നെടുങ്കണ്ടത്തേക്കും തുടര്‍ന്ന് കോട്ടയത്തേക്കും പോയത്. വെള്ളിയാഴ്ച ജോലിക്ക് കയറേണ്ട നഴ്‌സിന് അസൗകര്യം Read More…

Blog

കോഴിക്കോട് വീട്ടമ്മയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു, ഒപ്പം മോഷ്ടാവും വീണു : ഞെട്ടിക്കുന്ന കവര്‍ച്ച : പരിക്കേറ്റ യുവതി ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസ് ഇന്നലെ പുലര്‍ച്ചെ കല്ലായി ഭാഗത്ത് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രമം നടത്തിയത്. ബാത്ത്റൂമിലേക്കുപോകാന്‍ ഡോറിനടുത്തെത്തിയ വീട്ടമ്മയെ പ്രതി തള്ളിയിടുകയായിരുന്നു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ പ്രതിയും താഴേക്ക് വീണെങ്കിലും, ഉടന്‍ എഴുന്നേറ്റ് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബാഗില്‍ ഉണ്ടായിരുന്ന 8,500 രൂപയും മൊബൈല്‍ ഫോണും നഷ്ടമായി. സംഭവത്തില്‍ Read More…

Blog

യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി

കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം ചെയർമാൻ അജോ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടോമിഷ് ഇഗ്നേഷ്യസ്, ടോംസൺ വെള്ളാരംകാലായിൽ, വിഷ്ണു രഘു, ജോർജ് ജോസ്, സജിൻ Read More…

Blog Kottayam

കോട്ടയത്ത് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.

Blog Erattupetta

കോട്ടയത്ത് ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

കോട്ടയം : കോട്ടയത്ത് 2 ഗ്രാം ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ. ഈരാറ്റുപേട്ട അമ്പഴത്തിനാൽ സ്വദേശി സയിദലി നിയാസ് (21) നെയാണ് മുണ്ടക്കയം ക്രോസ് വേ ജങ്ഷനിൽ വെച്ചാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. ഇയാൾ ബാംഗ്ലൂരിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് ബൈക്കിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടുന്നത്.മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.