പാലാ: കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് പരുക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു അപകടം.
Accident
റോഡ് കുറുകെ കടക്കുന്നതിനിടെ വയോധികയെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കുറവിലങ്ങാട് : തോട്ടുവ സ്വദേശിനി മേഴ്സി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു. മേഴ്സിയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്കും പരുക്ക്പറ്റി. തോട്ടുവ സ്വദേശിനി മേഴ്സി (65) പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കാളകെട്ടി സ്വദേശികൾ വൽസൻ (45) സതീഷ് (44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചായിരുന്നു അപകടം
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: വേഗത്തിൽ വന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ചാമക്കാലാ സ്വദേശികളായ കെ. ജെ ജോൺ (65) ക്രിസ്റ്റഫർ (9) ജെറോമിൻ (7) ക്രിസ് ആൽബിൻ (10) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചേർപ്പുങ്കൽ പമ്പ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മുണ്ടൻകുന്ന് സ്വദേശികളായ ജുബിൻ (33) ഹീര (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ കൊഴുവനാൽ ഭാഗത്ത് വച്ച് 10 മണിയോടെയാണ് അപകടം.
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളായ രാമപുരം സ്വദേശികളായ ജഗദീഷ് പി. നാരായണൻ (47) സന്ധ്യ ( 46) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ കൂത്താട്ടുകുളം മംഗലത്താഴെ ഭാഗത്തു വച്ചായിരുന്നു അപകടം.
സ്കൂട്ടറും പിക് അപ്പും കൂട്ടിയിടിച്ച് അപകടം
സ്കൂട്ടറും പിക്അപ്പും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്കേറ്റു.. പരിക്കേറ്റ മണിമല സ്വദേശി റോസ് ലിൻ ജോസ് ( 30) മകൾ എയ്മ ആൻ (4) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മണിമലയിൽ വച്ചായിരുന്നു അപകടം.
തമിഴ്നാട്ടിൽ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശി അനീസ്ഖാൻ മരിച്ചു
തമിഴ്നാട്ടിലെ വത്തൽഗുണ്ടിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ് . കുട്ടികൾ ദിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ്. അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പം ഇന്ന് വെളുപ്പിന് വിനോദയാത്ര പോകും വഴിയായിരുന്നു അപകടം.
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ എലിക്കുളം സ്വദേശി സുരേഷ് എൻ നായരെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ പൊൻകുന്നം – പാലാ റോഡിൽ ചീരാംകുഴി ക്കു സമീപമായിരുന്നു അപകടം
കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടുതല സ്വദേശി മുഹമ്മദ് വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്.
നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് 2 പേർക്ക് പരുക്ക്
പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരിക്കേറ്റ ദമ്പതികളായ കാള കെട്ടി സ്വദേശികളായ ജോർജ് തോമസ് (66) ഭാര്യ ബീന ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4.30 യോടെ കാളകെട്ടിക്ക് സമീപമായിരുന്നു അപകടം.