കോട്ടയം മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോട്ടയംഎംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിലേക്ക് വിവിധ പ്രതിപക്ഷസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം ഒരു ജീവൻ കവർന്നതോടെ ആരോഗ്യവകുപ്പിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തുവന്നു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഉദ്യോഗസ്ഥലത്തിൽ Read More…
Accident
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ അമയന്നൂർ സ്വദേശി ആഷിഷ് കുര്യാക്കോസിനെ ( 30) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ മണർകാട് -ഏറ്റുമാനൂർ ബൈപാസ് റൂട്ടിൽ പേരൂരിനു സമീപമായിരുന്നു അപകടം.
കാറും ബൈക്കും കൂട്ടിയിടിച്ച് 2 വയസ്സുകാരന് പരുക്ക്
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ പൂഞ്ഞാർ സ്വദേശിയായ 2 വയസ്സുകാരൻ ദിഷാനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിതാവിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ ഒരു മണിയോടെയായിരുന്നു അപകടം.
ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം
പാലാ : ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്ക്. പരുക്കേറ്റ ജീപ്പ് യാത്രക്കാരായ ഏന്തയാർ സ്വദേശികൾ രത്ന റോയി ( 45), ഹണി ജിജോ ( (35), ആശ ബിനോ ( 45),സാലി ( 61) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപഭാഗത്ത് വച്ചായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ മീനച്ചിൽ സ്വദേശികളായ അജോഷ് ( 38 ) രമ്യ (38 ) അഭിനവ് ( 12 ) അനുഷ (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ മീനച്ചിൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനത്ത് വച്ച് ജീപ്പും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു പെട്ടിഓട്ടോയിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി അമീർ സാലിക്ക് ( 38) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. മല്ലികശേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൈക സ്വദേശി മനു മോഹൻ(35),കാക്കനാട് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പാലാ സ്വദേശി ബെൻ ഏലിയാസ് ജോസഫിനും(22) കഴിഞ്ഞ Read More…
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ ദുരന്തം; 110 പേർ മരണപ്പെട്ടു
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു. 11 വർഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എൻടിആർഎഫ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി. 1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണത്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് Read More…
കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകള്‍ കടലിൽ വീണു, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി, രക്ഷാ ബോട്ട്കളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും വിവരമുണ്ട്. Read More…
മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു
മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. ഹരിത കർമസേന മാലിന്യങ്ങൾ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടർന്നത്. സ്ഫോടന ശബ്ദത്തോടെ തീ പടരുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. സ്ഥലത്തെ തീ അണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടങ്ങി.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുറുമണ്ണ് സ്വദേശി സിബി ജോസഫിനെ ( 49 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കാവുംകണ്ടം ഭാഗത്ത് വച്ചായിരുന്നു അപകടം.