കോട്ടയം: കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത സ്ത്രീക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം നടന്നത്. ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തിൽ പെട്ടത്. ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല. എം. സി റോഡിൽ കോട്ടയം നാഗമ്പടം പാലത്തിലേക്ക് കടക്കുമ്പോഴാണ് ബിനോയി ഓടിച്ചിരുന്ന Read More…
Accident
പാലായിൽ ക്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം; ചക്രം തലയിലൂടെ കയറിയിറങ്ങി
പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. പാലാ പോലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
കൊടുങ്ങൂർ: ബൈക്ക് വളവിൽ കിടന്ന കല്ലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊടുങ്ങൂർ സ്വദേശി ശ്രീജിത്ത് (23) പള്ളിക്കത്തോട് സ്വദേശി ജെസ്വിൻ (23) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്തു വച്ചായിരുന്നു അപകടം.
പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു
പാലാ: പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു. ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാന്തര വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി മണ്ണാപറമ്പിൽ അമൽ ഷാജി ആണ് മരിച്ചത്. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ടു. ബൈക്കിൽ നിന്നും വീണ അമലിൻ്റെ ദേഹത്തു കൂടി എതിർ ദിശയിൽ വന്ന ബസ് കയറി. ഉടൻസമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. Read More…
വാഗമണ്ണിൽ പാരാഗ്ലൈഡിംഗ് ലാൻഡിംഗിനിടെ വീണ് ഹിമാചൽ പ്രദേശ് സ്വദേശിക്ക് പരുക്ക്
വാഗമൺ: വാഗമൺ വിനോദ സഞ്ചാര മേഖലയിൽ പാരാഗ്ലൈഡിംഗ് ലാൻഡിംഗിനിടെ വീണു പരുക്കേറ്റ ഹിമാചൽ പ്രദേശ് സ്വദേശി പ്രവീണിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30 യോടെയൊണ് സംഭവം.
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
കുന്നോന്നി: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ദമ്പതികളായ തീക്കോയി സ്വദേശികളായ ദമ്പതികളെ ജോയി (69) ഭാര്യ മേഴ്സി (62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുന്നോന്നി തകിടിപ്പള്ളിക്കു സമീപമായിരുന്നു അപകടം.
ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്
ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ ജിനേഷ് (40) യാത്രക്കാരനായ അഭിബുൾ ഷേഖ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 .30 യോടെ കുമ്മണ്ണൂർ ഭാഗത്തു വച്ചാണ് അപകടം നടന്നത്. തൊടുപുഴ സ്വദേശികളായ റൂഫിംഗ് ജോലിക്കാർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ സ്വകാര്യ ബാങ്ക് മാനേജർ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി ചെമ്പിളാവിനു സമീപമായിരുന്നു അപകടം.
ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു
രാമപുരം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പൈക ജനതാ സ്റ്റോഴ്സ് ഉടമ തൂമ്പക്കുഴയില്‍ സുനുവിന്റെ മകന്‍ പവന്‍(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂരാലി പുതുപ്പറമ്പില്‍ റോഷന്‍(21) ആണ് പരിക്കേറ്റത്. റോഷന്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. ഇരുവരും രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാര്‍ഥികളാണ്. വൈകുന്നേരം 5.30ന് പാലാ -രാമപുരം റോഡില്‍ ചിറകണ്ടത്താണ് അപകടമുണ്ടായത്. പവനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച പവന്‍ ബി.സി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ മുത്തോലി സ്വദേശി ഉണ്ണി ടോമിയെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ മുത്തോലി ജംഗ്ഷനു സമീപമായിരുന്നു അപകടം.