Accident

പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം

അമ്പാറ : പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. വാഹനത്തിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ ആമീന് ആണ് പരിക്കേറ്റത്. ആമീനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമീന് സാരമായ പരിക്കുള്ളതായാണ് വിവരം.

Accident

കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കിടങ്ങൂർ: കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 58-കാരൻ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ആറരയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്.

Accident

മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ മരണത്തിന് കീഴടങ്ങി

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പാലാ മാർ സ്ലീവാ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അന്നമോൾ ഇന്ന് 8.37 PM ന് മരണത്തിന് കീഴടങ്ങി. ഇതോടെ മുണ്ടാങ്കലിൽ നടന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെയായിരുന്നു അന്ന മോളുടെ അമ്മ ജോമോളുടെ മൃത സംസ്കാരം.

Accident

തൊടുപുഴ – പാലാ സംസ്ഥാന പാതയിലെ മുണ്ടാങ്കലിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം അതീവ ദു:ഖകരം: ജയ്സൺ മാന്തോട്ടം

ചിലരുടെ അശ്രദ്ധ എത്ര ജീവനാണെടുത്തത്. ഡ്രൈവിങ്ങിലെ ജാഗ്രത കുറവും മഴയിൽ ശ്രദ്ധിക്കാത്ത വേഗപാച്ചിലും നികത്താനാവാത്ത നഷ്ടം വരുത്തി വച്ചിരിക്കുന്നു.10 മീറ്റർ ക്യാര്യേജ് വേ ഉള്ള റോഡിലാണ് ഈ അപകടം -റോഡിൻ്റെ കുഴപ്പമല്ല. ഡ്രൈവിംഗിൻ്റെ കുഴപ്പം തന്നെ. വാഹനം ഓടിക്കുന്നവരാണ് ആ റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കേണ്ടത് എന്നും ജയ്സൺ മാന്തോട്ടം (ചെയർമാൻ പാസഞ്ചേഴ്സ് അസോസിയേഷൻ) പറഞ്ഞു.

Accident

പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കലിൽ വാഹനാപകടത്തിൽ 2 സ്ത്രീകൾ മരിച്ചു

പാലാ :പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്. ജോമോളുടെ മകൾ അന്നമോൾ (12)ക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുണ്ടാങ്കൽ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9:30 യോടെയാണ് അപകടം ഉണ്ടായത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Accident

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പാലാ : വൈദ്യുതാഘാതമേറ്റ യുവാവ് മരണമടഞ്ഞു. മുരിക്കുംപുഴ ചൂരക്കാട്ട് സി ജി നന്ദകുമാറിന്റെ മകൻ സി എൻ അർജുൻ (34) ആണ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. സിസിടിവിയുടെ ജോലിയുള്ള അർജുൻ ഇതു ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനിടെ ആണ് മരിച്ചത്. കറുകച്ചാൽ മാടത്താനി ഭാഗത്ത് ഞായറാഴ്ച വൈകിട്ട് 6.30 ന് ജലനിധിയുടെ ഗോഡൗണിൽ ആണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് പാലായിലെ (പാറപള്ളി) വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: അശ്വതി ( പൈക ജ്യോതി Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഇടമറ്റം സ്വദേശി എബിൻ തോമസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.30 യോടെ ഇടമറ്റത്തിനു സമീപമായിരുന്നു അപകടം.

Accident

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടയത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിൻ്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്. മുണ്ടക്കയത്ത് വെച്ചായിരുന്നു അപകടം. വൈദ്യുത ലൈനിലേക്ക് ചാഞ്ഞുകിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ സുരേഷ് അപകടത്തിൽ പെടുകയായിരുന്നു. മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് സുരേഷിൻ്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും Read More…

Accident

വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കാണാനില്ലെന്ന വിവരത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. നാട്ടുകാരുടെയും വെെക്കം അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

Accident

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്കു മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ ഇടത്ത് വീണ് മരിച്ചിരുന്നു.