Poonjar

കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

പൂഞ്ഞാർ: പൂഞ്ഞാർ കുന്നോന്നി റോഡിൽ കടലാടിമറ്റം സാംസ്കാരിക നിലയത്തിന് സമീപം കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. പല്ലാട്ടുകുന്നേൽ സുധീഷും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി 11.30ഓടെ അപകടത്തിൽപ്പെട്ടത്.

ഭരണങ്ങാനത്തെ അൽഫോൻസാമ്മ ദേവാലയത്തിലെ തിരുനാൾ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് പന്നി കുറുകെ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്ന് സുധീഷ് പറഞ്ഞു. വീട്ടിലെത്താൻ ഏകദേശം 100 മീറ്റർ മാത്രം ബാക്കി നിൽക്കെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടിൽ വെള്ളം

Leave a Reply

Your email address will not be published. Required fields are marked *