Pala

ലഹരി വസ്തുക്കളുടെ ഉപയോഗം യുവതലമുറയെ അക്രമികളാക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ലഹരി വസ്തുക്കളുടെ വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയ് ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട് അഭിപ്രായപ്പെട്ടു.

കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊ സൈറ്റി നടത്തിവരുന്ന ആശാകിരണം കാൻസർ സുരക്ഷായജ്ഞത്തിന്റെ ഭാഗമായി ഈ വർഷത്തെ കാൻസർ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു ന്നു ബിഷപ്പ്.

പാലാ ബിഷപ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ സഹകരണത്തോടെ സജീവം ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമാ യി മാതാപിതാക്കൾക്കായി രൂപതാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മൽസര വിജയി കൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു.

വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാ ബ്രാൻഡ് അം ബാസിഡർ നിഷ ജോസ് കെ മാണി, ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോഫിൻ കെ . ജോണി എന്നിവർ സന്നദ്ധ പ്രവർത്തക ർക്കായുള്ള പരിശീലന ക്ലാസ് നയിച്ചു.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസി. ഡയറക്ടർ ഫാ. ഇമ്മാനു വൽ കാഞ്ഞിരത്തുങ്കൽ, പ്രോജക്ട് മാനേജർ ഡാന്റിസ് കൂനാനിക്കൽ, പ്രോജക്ട് ഓ ഫീസർ മെർളി ജയിംസ്, കേരള സോഷ്യൽ സർവീസ് ഫോറം ടീം ലീഡർ സജോ ജോയി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *