അരുവിത്തുറ: സെൻറ് ജോർജ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജണൽ ഓഫീസിന്റെയും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാരക്ത ദാന ക്യാമ്പ് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നടന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് എഴുപതിനായിരം യൂണിറ്റ് രക്തം സന്നദ്ധ രക്തദാനത്തിലൂടെ ദാനം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ അമ്പതിലധികം പേർ മഹാരക്തദാന ക്യാമ്പിൽ രക്തം ദാനം ചെയ്തത്.
സെൻ്റ് ജോർജ് കോളേജ് ബർസാർ ആൻഡ് കോഴ്സ് കോർഡിനേറ്റർ ഫാ. ബിജു കുന്നയ്ക്കാട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, എസ് ബി ഐ പാലാ റീജണൽ ചീഫ് മാനേജർ ദിലീപ് ചെറിയാൻ, എസ് ബി ഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് മാനേജർ ലക്ഷ്മി ജി , എസ് ബി ഐ ഡെപ്യൂട്ടി മാനേജർ ദിലീപ് വാസുദേവൻ നായർ, കൊമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ, ക്യാമ്പിന്റെ കൺവീനർമാരായ ഡോ മിഥുൻ ജോൺ,റോണി തോമസ്,മായ ആർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.