പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി. സി. ജോർജ് അമുഖ പ്രഭാഷണം നടത്തി. കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ് ജയസൂര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്, സുരേഷ് ഇട്ടിക്കുന്നേൽ, അഡ്വ. പി ജെ തോമസ്, ജില്ലാ ജനറൽ Read More…
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടും. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 29 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിലോ, മെമ്പർമാരുടെ പക്കലോ, ഓൺലൈൻ ആയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. Website: www.keralosavam.com കേരളോത്സവം നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടക Read More…
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.തോമസ് ജോസ് അവതരിപ്പിച്ചു. പ്രാരംഭബാക്കി ഉൾപ്പെടെ ആകെ 8,186,56,730/- രൂപ വരവും 7,75,97,277/- രൂപ ചെലവും 47,59,453/- രൂപ മിച്ചവും കാണിക്കുന്ന ബഡ്ജറ്റാണ് 08.02.2024 തിയതിയിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി, ഗീതാ നോബിൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.