Accident

ടോറസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കീഴമ്പാറ: കീഴമ്പാറ പി എം പി ബേക്കറിക്ക് സമീപം ടോറസും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു.

ഇന്ന് വൈകിട്ട് 8.15 ഓടെയാണ് അപകടം നടന്നത്. പാലാ മുത്തോലി പന്തത്തല വലിയപറമ്പിൽ ഷിജോ ജോസഫിന്റെ മകൻ വി.എസ്. ഇമ്മാനുവൽ (25) ആണ് മരിച്ചത്. ഇമ്മാനുവൽ സഞ്ചരിച്ച ബുള്ളറ്റ് തടിലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം.

യുവാവ് സംഭവം സ്ഥലത്തുതന്നെ മരിച്ചു. അമ്പാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനാണ് മരിച്ച ഇമ്മാനുവൽ. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *