ഈരാറ്റുപേട്ട : നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ചൂണ്ടച്ചേരി സ്വദേശി ജിൻസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ഈരാറ്റുപേട്ട് ഭാഗത്ത് വച്ചായിരുന്നു അപകടം.
Related Articles
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി സമ്മേളനം 12 ന്
ഈരാറ്റുപേട്ട : 1964-ൽ 24 പെൺകുട്ടികളുമായി വിദ്യാഭ്യാസമേഖലയിൽ പ്രവർത്തനമാരംഭിച്ച മുസ്ലിം ഗേൾസ് എന്ന നാടിൻ്റെ ഏക പെൺപള്ളിക്കൂടം ഇന്ന് 2000 വിദ്യാർത്ഥികളുമായി അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 60 വർഷങ്ങൾ പിന്നിടുന്നു. 80 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 2002 മുതൽ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യരംഗത്തും പാഠ്യാനുബന്ധരംഗങ്ങളിലും നിരന്തരമായി നടക്കുന്ന മികവുറ്റ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. പഠനനിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയമാണ് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും Read More…
ഫാമിലി ഖുർആൻ സ്റ്റഡി സെൻ്ററിന് തുടക്കമായി
ഈരാറ്റുപേട്ട: ഖുർആൻ പഠനത്തിന് നവ്യാനുഭവുമായി ഫാമിലി ഖുർആൻ സ്റ്റഡി സെൻ്ററിന് തുടക്കം കുറിച്ചു. അൽമനാർ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സ്റ്റഡി സെൻ്റർ ഖുർആൻ പണ്ഡിതനും ആയാത്തെ ദറസ് ഖുർആൻ സംസ്ഥാന കോഡിനേറ്ററുമായ ഇ. എം അമീൻ മൗലവി ഉദ്ഘാടനം ചെയ്തു. ഖുർസ്റ്റഡി സെൻ്റർ ഏരിയ രക്ഷാധികാരി പി.എ മുഹമ്മദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു.കുടംബത്തിലെ എല്ലാവർക്കും ഒന്നിച്ചിരുന്ന് ഖുർആൻ പഠനത്തിനും പാരയണത്തിനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.അവിനാഷ് മുസ,സാജിദ് നദ് വി കെ പി ബഷീർ എന്നിവർ സംസാരിച്ചു.
അരുവിക്കച്ചാൽ ടൂറിസം പദ്ധതി നടപ്പിലാക്കും: അഡ്വ.സെബാസ്റ്റ്യൻ കുളത്തങ്കൽ എംഎൽഎ
ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടവും ഏറെ പ്രകൃതിരമണീയമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം വകുപ്പിനെ കൊണ്ട് പദ്ധതി ആവിഷ്കരിച്ച് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്ന് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി 45 ലക്ഷം രൂപയുടെ വിശദമായ പ്രോജക്ട് തയ്യാറാക്കി ടുറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു പാതംപുഴയിൽ കേരള കോൺഗ്രസ് എം ഒമ്പതാം വാർഡ് കമ്മിറ്റിയുടെ വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ആണ് എംഎൽഎ ഇക്കാര്യങ്ങൾ അറിയിച്ചത്. മന്നം Read More…