പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി കേരളം കോൺഗ്രസ് എം അംഗം ബിജി ജോജോ തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗ ഭരണസമിതിയിൽ LDF ന് 17 ഉം UDF ന് 9 ഉം അംഗങ്ങളാണ് ഉള്ളത്.
എതിർസ്ഥാനാർത്ഥി UDF ലെ ആനി ബിജോയ് 9 വോട്ടുകൾ നേടി. പാലാ നഗരസഭയിലെ ടൗൺ വാർഡിനെയാണ് ബിജി ജോജോ കുടക്കച്ചിറ പ്രതിനിധീകരിക്കുന്നത്. മുൻനഗരസഭാധ്യക്ഷ കൂടിയാണ് ബിജി ജോജോ.
