കോട്ടയം: ജില്ലയിൽ ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് 10 വരെ വിലക്ക് ജില്ലയിൽ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നു വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് 10 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
Related Articles
ഗാന്ധിജയന്തി ക്വിസ് ജേതാക്കൾ
കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ‘ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ കോതനല്ലൂർ ഇമ്മാനുവേൽ ഹയർ സെക്കൻഡറി സ്കൂളിലെ ശരൺ കെന്നഡി, പി. കാർത്തിക് എന്നിവർ ഒന്നാം സ്ഥാനം നേടി. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രുതി നന്ദന രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി സെന്റ്. ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അശ്വതി സി ജോൺ Read More…
കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭ അടിപ്പാത തുറന്നു
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവഴിച്ചു പൊതുമരാമത്ത് വകുപ്പു നിർമിച്ച ഭൂഗർഭ അടിപ്പാത ഓൺലൈനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാഛാദനം ചെയ്തു അടിപ്പാത മന്ത്രി നാടിനു സമർപ്പിച്ചു. മെഡിക്കൽ കോളജിലെത്തുന്നവർക്ക് അടിപ്പാതയിൽനിന്ന് ഒപി കെട്ടിടത്തിലേക്ക് മഴനനയാതെ പ്രവേശിക്കുന്നതിനു മേൽക്കൂര നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് Read More…
കോട്ടയം ജില്ലയിൽ കന്നുകാലി സെൻസസിന് തുടക്കം
കോട്ടയം: കന്നുകാലി സെൻസസിന്റെ ജില്ലാതല വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം. ജില്ലയിൽ ആകെയുള്ള കന്നുകാലികൾ, പക്ഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കർഷകർ, വനിത സംരംഭകർ, ഗാർഹിക-ഗാർഹികേതര സംരംഭങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ വിശദവിവരങ്ങളും ശേഖരിക്കും. തെരുവ് കന്നുകാലികൾ, തെരുവുനായ്ക്കൾ, നാട്ടാനകൾ, അറവുശാലകൾ, മാംസസംസ്ക്കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. കുടുംബശ്രീ മിഷനിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് മുഖേന നിയോഗിച്ച എ ഹെൽപ്, പശു സഖി പ്രവർത്തകരാണ് ജില്ലയിലെ 580000 വീടുകളും Read More…