എരുമേലി – ശബരിമല പൈങ്കുനി ഉത്ര മഹോത്സവത്തോടനുബന്ധിച്ചും, മേടമാസ വിഷുപുലരിയോടനുബന്ധിച്ചും എരുമേലിയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം ഏകദിന സൗജന്യ അന്നദാന ക്യാമ്പ് നടത്തി.
സേവാ സംഘം സമുച്ചയത്തിൽ രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച ക്യാമ്പ് അഖില ഭാരത അയ്യപ്പ സേവാ സംഘം സെൻട്രൽ വർക്കിംഗ് കമ്മറ്റിയംഗം കെ.കെ. സുരേന്ദ്രൻ ഭക്തർക്ക് അന്നദാനം നൽകി ഉദ്ഘാടനം നിർവഹിച്ചു.
അനിയൻ എരുമേലി, അയ്യപ്പ സേവാ സംഘം പൊൻകുന്നം യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ് മുരളി കുമാർ, മണികണ്ഠസ്വാമി, സെന്തിൽ കുമാർ, കെ. ബാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു.