General

ലയൺസ് ക്ലബ്‌ ഇൻ്റർനാഷണൽ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ബോധവൽക്കരണ ക്ലാസ് നടത്തി

മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഐ ക്യു എ സി & കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെയും ലിയോ ക്ലബ് ഓഫ് ട്രാവൻകൂർ റോയൽസിന്റെയും സംയുക്താഭിമുഖൃത്തിൽ ലയൺസ് ക്ലബ്‌ ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ബോധവൽക്കരണ ക്ലാസ് നടത്തി.

ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ. ജി.എസ് . അദ്ധൃക്ഷം വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്‌ ഡിസ്ട്രിക് ഗവർണർ ഡോ. സണ്ണി വി സക്കറിയ നിർവഹിച്ചു. ലൈൻസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണറും കോളേജ് പ്രിൻസിപ്പൽ ഡോ.ജി എസ് ഗിരീഷ് കുമാറും കൂടി പ്രസ്തുത പരിപാടിയുടെ ഫാക്കൽറ്റി ആയ ശ്രീ.ജോർജുകുട്ടി അഗസ്തിയെ പൊന്നാട അണിയിച്ച ആദരിച്ചു.

.ഐക്യുഎസി കോ- ഓർഡിനേറ്റർ ഡോ. നിഷ ജോസഫ് കൃതജ്ഞത അർപ്പിച്ചു. കിൻഫ്ര വീഡിയോ ആൻഡ് ഫിലിം പാർക്ക് ചെയർമാൻ ശ്രീ. ജോർജ്കുട്ടി അഗസ്തി ക്ലാസിന് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ ഹെൻറി ബേക്കർ കോളേജിലെ കരിയർ ഗൈഡൻസ് & പ്ലേസ്മെന്റ് സെല്ലിന്റെ ഭാരവാഹികളായ ഡോ. ജിബിൻ മാത്യു, ശ്രീ. ജിതിൻ തോമസ് എബ്രഹാം, ശ്രീമതി. ഷെമി പോളും, മറ്റ് അധ്യാപകരും, അനധ്യാപകരും ലിയോ ക്ലബ് ഓഫ് ട്രാവൻകൂർ റോയൽസിന്റെയും അംഗങ്ങൾ ഉൾപ്പെടെ 350 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.