തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിലെ പതിനാല് വാർഡുകളിലും, ബ്ലോക്ക്പഞ്ചായത്ത് ഡിവിഷനിലും സ്ഥാനാർത്ഥി പട്ടികയായി. വാർഡ് – 1. അറു കോൺമല – ജയ റോയി താഴത്തുപറമ്പിൽ, 2. തീക്കോയി ടൗൺ – കൃപാബിജു ആലാനിക്കൽ, 3 ‘മംഗളഗിരി – ജെസ്സി ജോർജ് പുത്തേട്ട്, 4 . എസ്റ്റേറ്റ് -പി മുരുകൻ രേവതി വിലാസം, 5- ഒറ്റയീട്ടി -ജോൺ ഉലഹന്നാൻ കടപ്ലാക്കൽ,6 കാരികാട് – രാജേഷ് ജോസഫ് മുത്തനാട്ട്, 7 വെളളികുളം – ആനീസ് ബിനോയി പാലയ്ക്കൽ, Read More…
Author: Web Editor
അദ്ധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ മയക്കുമരുന്ന് ഉണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നു : ബിഷപ്പ് കല്ലറങ്ങാട്ട്
പാലാ :അദ്ധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ മയക്കുമരുന്നുണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് മറ്റ് ചില രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും പടര്‍ന്നുപിടിച്ചിട്ടുണ്ടെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരി വിപത്തിനെതിരെ പാലാ രൂപതയിലെ 300 കോണ്‍വെന്റുകളില്‍ നിന്നുള്ള സിസ്റ്റേഴ്‌സിന്റെ ഏകദിന സംഗമം പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. നല്ല ബിസിനസ്സ് നടത്തിയാല്‍ കുറഞ്ഞ പണസമ്പാദനമേ ഉണ്ടാകൂവെന്ന ചിന്തയാണ് ലഹരി മാഫിയായെ ലഹരി ഉല്പാദനത്തിനും വിപണനത്തിനും പ്രേരിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും പരസ്യമില്ലാതെ വിപണനം Read More…
ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട : സമഗ്രഹ മാതൃ ശിശു പരിചരണ വിഭാഗത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ C E O ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷധയിൽ കൂടിയ ഔദ്യോഗിക ചടങ്ങിൽ, പ്രശസ്ത സിനിമ താരവും ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറുമായ ശ്രീമതി ശ്രീവിദ്യ മുല്ലച്ചേരിയും ശ്രീ. രാഹുൽ രാമചന്ദ്രനും തിരി തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്‌തുത ചടങ്ങിൽ, ഗർഭധാരണം മുതൽ പ്രസവം വരെയുള്ള (ഒന്നാം മാസം മുതൽ ഒൻപതാം മാസം വരെയുള്ള Read More…
യുവത്വത്തിൻ്റെ ആഘോഷമായി കോം ഫിയസ്റ്റാ; അരുവിത്തുറസെൻറ് ജോർജ് കോളേജിൽ ദേശീയതല കോമേഴ്സ് അൻഡ് മനേജ്മെൻ്റ് ഫെസ്റ്റ് അവേശമായി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് യുവത്വത്തിൻറെ ആഘോഷമായി മാറി. രാജ്യത്തെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി 1000 ത്തോളം വിദ്യാർത്ഥികൾ ഫെസ്റ്റിൻ്റെ ഭാഗമായി മത്സരങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിക്കുംചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്.ബര്‍സാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് Read More…
ശിശുദിനം അവിസ്മരണീയമാക്കി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ
അരുവിത്തുറ: നവംബർ 14 – ശിശു ദിനം അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കെങ്കേമമായി ആഘോഷിച്ചു. സെന്റ്.മേരീസ് നേഴ്സറി സ്കൂളിലെ കുട്ടികൾ അതിഥികളായി എത്തിയിരുന്നു. അവരെ മുൻ നിരയിൽ അണിനിർത്തി മനോഹരമായ റാലി നടത്തി. ചാച്ചാജിക്ക് ജയ് വിളികൾ കൊണ്ട് സ്കൂൾ അങ്കണം മുഖരിതമായി. തുടർന്ന് ആശംസാ കാർഡും ചോക്ലേറ്റും നല്കി നേഴ്സറിയിലെ കുട്ടികൾക്ക് സ്വീകരണമൊരുക്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും ചാച്ചാജി ഗാനങ്ങളും പ്രസംഗങ്ങളും നടന്നു. ചാച്ചാജിയുടെ വേഷത്തിൽ സ്റ്റേജിൽ അണിനിരന്ന കുട്ടിച്ചാച്ചാജി മാർ ആഘോഷങ്ങൾക്ക് കൂടുതൽ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി ജോൺസൺ എന്നിവർ ബോധവൽക്കരണ സന്ദേശം നൽകി. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പൗളിൻ ബാബു ആശംസ നേർന്നു. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ എച്ച്.ബി.എ.വൺ.സി പരിശോധന, ഡയബറ്റിക് ഫൂട്ട്, ഫൂട്ട് പ്രഷർ പോഡോമാറ്റ് പരിശോധന എന്നിവയും പൊതുജനങ്ങൾക്കായി നടത്തി.
കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയും, നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും വർണ്ണനിർഭരമായി മാറി
കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയും, നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും വർണ്ണനിർഭരമായി മാറി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും,ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജേക്കബിന്റെയും, മറ്റ് സഹപ്രവർത്തകരുടെയും സഹകരണത്തോടുകൂടി കടപ്ലാമറ്റം ടൗണിലൂടെ വിപുലമായ രീതിയിൽ റാലി നടത്തപ്പെട്ടു. കുട്ടികൾക്കായി നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും നടത്തുകയുണ്ടായി. ചാച്ചാജിമാർ അണിനിരന്ന റാലി കാഴ്ചക്കാർക്ക് നവ്യാനുഭവമായി മാറി.
എംഎൽഎ സർവീസ് ആർമി- 10 വീടുകളുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
പൂഞ്ഞാർ : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അതാത് സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ വച്ച് നിർവഹിച്ചു. വിവിധ കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും, ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയുമാണ് നിർധന കുടുംബങ്ങൾക്കുള്ള ഈ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്. ഈരാറ്റുപേട്ട – കടുവാമുഴി , പൂഞ്ഞാർ Read More…
വെള്ളികുളം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമപുരം കുഞ്ഞച്ചൻ കബറിടത്തിങ്കലേക്ക് തീർത്ഥാടനം നടത്തി
വെള്ളികുളം: വെള്ളികുളം ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാമപുരം കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് 1 -ാംമത് തീർത്ഥാടനം നടത്തി. കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ വെച്ച് നടത്തിയ നൊവേന പ്രാർത്ഥനയ്ക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. രാമപുരം പള്ളി വികാരി റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പോസ്റ്റുലേറ്റർ റവ.ഫാ. തോമസ് വെട്ടുകാട്ടിൽ സന്ദേശം നൽകി. രാമപുരം കുഞ്ഞച്ചൻ മ്യൂസിയം,വലിയപള്ളി ,പാറേമാക്കൽ തോമ്മാകത്തനാരുടെ കബറിടം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഫാ. ജോവാ നി കരുവാച്ചിറ , Read More…
ശിശുദിനത്തിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്
പാലാ: ശിശുദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി റിലീസ് ചെയ്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഗെയിമുകൾ കൗതുകത്തോടെ ആസ്വദിച്ച് കളിച്ചു. ഗെയിം നിർമ്മാണത്തിനും അവതരണത്തിനും ഫിയോള ഫ്രാൻസീസ്, അമൽഡ Read More…











