തീക്കോയി: കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷനിലെ യു. ഡി. എഫ്. സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ സജീവമായി നടക്കുകയാണ്. മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായുമൊക്കെ പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായ ബിന്ദു സെബാസ്റ്റ്യൻ നാട്ടുക്കാർക്കിടയിൽ സുപരിചിതയാണ്. പ്രചരണം പൂർത്തിയാവുന്നതിനു മുൻപ് ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് ബിന്ദു. ബിന്ദു സെബാസ്റ്റ്യന്റെ മണ്ഡലപര്യടനം ഡിസംബർ Read More…
Author: Web Editor
തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ദി കിച്ചന്‍ ചര്‍ച്ച സംഘടിപ്പിച്ചു
കേരളത്തിലെ മുന്‍നിര ബിസിനസ് – ലീഡര്‍ഷിപ്പ് – കള്‍ച്ചറല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലൈഫ് ആര്‍ട്ടിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ – തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് ‘ദി കിച്ചണ്‍’ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലിലായിരുന്നു പരിപാടി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത്.കെപിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ.എസ്. ശബരീനാഥന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.എസ്.പി. ദീപക്, ബിജെപി സംസ്ഥാന Read More…
കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീമതി. അമ്മിണി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനം വെള്ളിയാഴ്ച
കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീമതി. അമ്മിണി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനം 5.12.2025 വെള്ളിയാഴ്ച 7:30ന് ചിറ്റടിയിൽ ആരംഭിക്കുന്നു. പര്യടന ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സിപിഐ(എം) ഏരിയ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി സ. ഷമിം അഹമ്മദ് നിർവഹിക്കും. പര്യടന ജാഥ വൈകുന്നേരം അഞ്ചരയ്ക്ക് തീക്കോയി ടൗണിൽ സമാപിക്കും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ശ്രീമതി. സ. ഇ. എസ് ബിജിമോൾ (EX MLA). കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി അമ്മിണി Read More…
15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടക മത്സരം 2025
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടകമത്സരത്തിൽ ഏറ്റവും മികച്ച നാടകമായി ‘തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം” തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം തിരുവനന്തപുരം സൗപർണികയുടെ ”താഴ്‌വാരം” കരസ്ഥമാക്കി.ജനപ്രിയ നാടകത്തിനുള്ള മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ് അവാർഡ് തിരുവനന്തപുരം നവോദയയുടെ ”സുകുമാരി ” നേടി. ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിനു 25000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിനു (വിളപ്പിൽ മധു അവാർഡ്) Read More…
വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ നിര്യാതയായി
ഭരണങ്ങാനം: മേരിഗിരി, വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ (88)USA, നിര്യാതയായി.സംസ്കാരം ഇന്ന് (03/12/25)10:00 am ന്, അമേരിക്കയിലുള്ള സെ.തോമസ് സീറോമലബാർ, കത്തോലിക്ക പള്ളിയിൽ. സഹോദരങ്ങൾ: അച്ചാമ്മ, ഏലിയാമ്മ എറണാകുളം, കുര്യൻ ഇടപ്പാടി, മാത്യു ഭരണങ്ങാനം, ജോസഫ് ഇടമറുക്, സെബാസ്റ്റ്യൻ തുടങ്ങനാട്, സ്കറിയ ഭരണങ്ങാനം, പരേതരായ റോസമ്മ, ത്രേസ്യമ്മ, തൊമ്മച്ചൻ. ഫാദർ ആന്റണി(ബിബിൻ) വാളിപ്ലാക്കൽ, OFM, CAP സഹോദര പുത്രനാണ്.
പാലാ രൂപത ബൈബിൾ കൺവെൻഷൻ: ജെറിക്കോ പ്രാർത്ഥനയ്ക്ക് തുടക്കമായി
പാലാ: പാലാ രൂപതയുടെ 43-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയ്ക്ക് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഭക്തിനിർഭരമായ തുടക്കം. ഡിസംബർ 01 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ഈ ആത്മീയ യജ്ഞത്തിന് രൂപതയിലെ വിവിധ ഫൊറോനകളിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകളാണ് നേതൃത്വം നൽകുന്നത്. ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഡോ.ജോസഫ് അരിമറ്റത്തിൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴെപറമ്പിൽ, ജോസ് ഇടയോടിൽ എന്നിവർ നേതൃത്വം കൊടുത്ത ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് ശുശ്രൂഷകർ, വിവിധ സന്യാസസഭകളിലെ സിസ്റ്റർസ്, Read More…
എൽ.ഡി.എഫ് സ്ഥാനാർത്ഥി നാളെ ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫ് നാളെ ബുധൻ ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളിൽ പ്രചാരണ പര്യടനം നടത്തും. രാവിലെ 8 മണിക്ക് കയ്യൂരിൽ ആരംഭിച്ച് ഉച്ചയ്ക്ക് പ്രവിത്താനത്ത് സമാപിക്കും.ഉച്ചകഴിഞ്ഞ് കടനാട് പഞ്ചായത്തിലെ കുറുമണ്ണിൽ ആരംഭിച്ച് വൈകിട്ട് കൊല്ലപ്പിള്ളിയിൽ സമാപിക്കും. എൽ.ഡി.എഫ് ബ്ലോക്ക് ഡിവിഷൻ, പഞ്ചായത്ത് വാർഡു സ്ഥാനാർത്ഥികളും പങ്കെടുക്കും.
മീനച്ചിൽ എൽ.ഡി.എഫ് നിലനിർത്തും : അഡ്വ.ജോസ് ടോം
പൈക: കേരള കോൺഗ്രസ് (എം) ഉൾപ്പെട്ട എൽ.ഡി.എഫ് മുന്നണി മീനച്ചിൽ പഞ്ചായത്ത് ഭരണം നിലനിർത്തുക തന്നെ ചെയ്യുമെന്ന് കേരള കോൺഗ്രസ്സ് (എം) ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം പറഞ്ഞു. പാർലമെൻ്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് പരീക്ഷണം നാടിന് വലിയ നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെയും മീനച്ചിൽ പഞ്ചായത്തിലേയ്ക്കും ളാലം ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടേയും മീനച്ചിൽ പഞ്ചായത്ത് Read More…
വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ അന്തരിച്ചു
പാതാമ്പുഴ: വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ (71) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) 2 ന് കുഴുമ്പള്ളിക്കവലയിലുള്ള വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഇടുക്കി ബാലഗ്രാം പുറപ്പന്താനത്ത് മോളി. മക്കൾ: സെബിൻ മാത്യു, എബിൻ ജോസ് മാത്യു.
രാമപുരം കോളേജിൽ വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു എയർ ഇന്ത്യ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപ് വ്യോമസേനയിൽ യാത്രാ വിമാനങ്ങൾ പറത്തി ചരിത്രം സൃഷ്ടിച്ച ആദ്യ വനിതാ സംഘത്തിലെ അംഗമാണ് ക്യാപ്റ്റൻ ബിന്ദു. കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, Read More…











