കോട്ടയം: കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത സ്ത്രീക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം നടന്നത്. ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തിൽ പെട്ടത്. ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല. എം. സി റോഡിൽ കോട്ടയം നാഗമ്പടം പാലത്തിലേക്ക് കടക്കുമ്പോഴാണ് ബിനോയി ഓടിച്ചിരുന്ന Read More…
Author: Web Editor
എസ്.ഡി.പി.ഐ നേതൃസംഗമം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ . ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. സംഗമം സംസ്ഥനസെക്രട്ടറി പി.ആർ.സിയ്യാദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ് സി.എച്ച്. ഹസീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ഖജാൻജി കെ.എസ്.ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീർ കുരുവനാൽ, അയ്യൂബ് ഖാൻ കാസിം, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ ഹലീൽ തലപള്ളിൽ , മുനിസിപ്പൽ സെക്രട്ടറി വി.എസ് ഹിലാൽ, സിറാജ് വാക്കാ പറമ്പ്, കെ.യു സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ് കാരയ്ക്കാട്, നസീറ സുബൈർ, നൗഫിയ Read More…
സൗഹൃദങ്ങള്‍ പുതുക്കി തോമസ് ചാഴികാടന്‍
പാലാ: നിയോജക മണ്ഡലത്തിലെ സൗഹൃദങ്ങള്‍ പുതുക്കി കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു തോമസ് ചാഴികാടന്റെ സൗഹൃദ സന്ദര്‍ശനം. പത്തുമണിയോടെ കൊട്ടാരമറ്റം ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും എത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ബസ്റ്റാന്‍ഡിലും എത്തി വോട്ടഭ്യര്‍ഭ്യത്ഥിച്ചു. പാലാ താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി, Read More…
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ നിയമ ബോധവൽക്കരണ സെമിനാർ നടത്തി
മേലുകാവ് : ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ഹെൻറി ബേക്കർ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി നിയമ ബോധവൽക്കരണ പരിപാടി നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷ്‌ലി മെറീന മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജിഎസ് ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. Read More…
പാലായിൽ ക്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം; ചക്രം തലയിലൂടെ കയറിയിറങ്ങി
പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. പാലാ പോലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടിയ ഡോ. നീതുവിനെ ആദരിച്ചു
നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടി മാർച്ച് 25 ന് പത്തനംതിട്ട ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന ഡോ. നീതുവിനെ സുഖദ അക്കാദമിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജർ ജിപ്സൺ പോൾ, പ്രിൻസിപ്പൽ റോസ്‌മി റോയ്, ലാബ് ഇൻചാർജ് ലിസ ജേക്കബ്, വിദ്യാർത്ഥി കൺവീനർ ഷിഹാബുൽ ഷീർ പി എന്നിവർ, സംസാരിച്ചു.
ചേറ്റുകുഴിയിൽ അപകടത്തിൽപെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു
പാലാ: ഇടുക്കി ചേറ്റുകുഴിയിൽ അപകടത്തിൽ പെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ അതിവേഗം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ കമ്പംമെട്ട് അച്ചക്കട സ്വദേശികളായ ജോസഫ് വർക്കി (62) ഭാര്യ മോളി ജോസഫ് ( 60) മകൻ എബി ജോസഫ് (33) ഭാര്യ അമൽ എബി (28) മകൻ ഏയ്ദൻ എബി ( രണ്ട്) എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ Read More…
അരുവിത്തുറ പള്ളിയിൽ ഓശാന ഞായർ : തിരുക്കർമ്മങ്ങളിൽ അനേകർ പങ്കെടുത്തു
അരുവിത്തുറ പള്ളിയിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രാവിലെ 06.45 ന് പള്ളിയുടെ പാരിഷ് ഹാളിൽ നിന്നുമാണ് ഓശാന ഞായർ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. പള്ളിയിൽ എത്തിച്ചേർന്ന മുഴുവൻ വിശ്വാസികൾക്കും കുരുത്തോല നൽകി. കുരുത്തോലയും കയ്യിലേന്തി പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ച് വിശ്വാസികൾ തുടർന്നുള്ള തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ടു. ഫാ. ജോസഫ് കദളിയിൽ ഓശാന ഞായർ സന്ദേശം നൽകി. തിരുക്കർമ്മങ്ങൾക്ക് സഹ വികാരിമാരായ ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസിസ് Read More…
കേജരിവാളിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ പകപോക്കൽ : തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാതമായ പകപോക്കൽ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കളങ്കിതമാക്കിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി അധികാരത്തിൽ തുടരുവാനുള്ള മോദിയുടെ വ്യാമോഹം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അനുവദിക്കല്ലെന്നും വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ Read More…
അരുവിത്തുറയിൽ പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഓശാന ഞായറാഴ്ച (മാർച്ച് 24) ആരംഭിക്കും. ഓശാന ഞായറാഴ്ച (24) രാവിലെ 5.30ന് വി. കുർബാന. 6.30ന്, ഓശാന തിരുക്കർമ്മങ്ങൾ, വി. കുർബാന, പ്രദക്ഷിണം. തുടർന്ന് 9.30നും 11.30നും 4നും വി. കുർബാന. 5.15ന് മലയിലേക്ക് ജപമാല പ്രദക്ഷിണം, കുരിശിന്റെ വഴി. രാത്രി 7ന് പള്ളിൽ വി. കുർബാന. 26 ചൊവാഴ്ച കിടപ്പു രോഗികൾക്ക് വീടുകളിൽ വി. കുർബാന നൽകൽ. 27ന് രാവിലെ 6മണി മുതൽ Read More…











