Pala

പാലാ ദര്‍ശന അക്കാദമിയില്‍ IELTS, OET, German ബാച്ചുകളിലേക്ക് ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അഡ്മിഷന്‍

പാലാ: സിഎംഐ വൈദികരുടെ നേതൃത്വത്തില്‍ കോട്ടയത്തു കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദര്‍ശന അക്കാദമിയുടെ പാലാ ബ്രാഞ്ചില്‍ ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും IELTS, OET, German എന്നിവയ്ക്ക് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു. പരിചയ സമ്പന്നരായ അധ്യാപകരും സി എം ഐ വൈദികരുടെ മേല്‍നോട്ടവും ആണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ജര്‍മന്‍ കോഴ്‌സിന്റെ എക്‌സാം സെന്റര്‍ കൂടിയായ കോട്ടയം ദര്‍ശനയില്‍ കുട്ടികള്‍ക്ക് ജര്‍മന്‍ എക്‌സാം പ്രിപറേഷന്‍ സ്‌പെഷ്യല്‍ ക്ലാസ്സുകളും നടക്കുന്നുണ്ട്. ജര്‍മന്‍ എക്‌സാമിന് ഡേറ്റ് കിട്ടാതെ വലയുന്ന Read More…

General

ഇരുമാപ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂളിൽ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരുമാ പ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂൾ കാലത്തിന്റെ വിശാലതയിൽ അനിവാര്യമായ മാറ്റങ്ങളോടെ സേവനപാതയിൽ മുന്നേറുകയാണ്. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന സ്കൂൾ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ അധ്യക്ഷത വഹിച്ച സമ്മേളനവും, കിച്ചൺ കം സ്‌റ്റോറും ബഹു: കോട്ടയം MP ശ്രീ. തോമസ് ചാഴികാടൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം അഡ്വ: അനിൽകുമാർ കെ.എസ്. (പൂർവ്വ Read More…

Pala

സമരാഗ്നി ജാഥ ഫെബ്രുവരി 22 ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ സബ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു

പാലാ: കെപിസിസി പ്രസിഡന്റ് സുധാകരൻ എംപിയും, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജാഥ ഫെബ്രുവരി 22 (വ്യാഴം) 3:00pm ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സംഘാടകസമിതി സോഷ്യൽ മീഡിയ സബ് കമ്മിറ്റി ഇന്ന് സ്വാഗതസംഘം കമ്മിറ്റി ഓഫീസിൽ കൂടി. കമ്മറ്റി വൈസ് ചെയർമാൻ ബിബിൻ രാജ്, സ്വാഗതസംഘം ഓഫീസ് സെക്രട്ടറി തോമസുകുട്ടി നെച്ചിക്കാട്ട്, കൺവീനർമാരായ അർജുൻ സാബു പാലാ, ടോണി തൈപ്പറമ്പിൽ, ബിനോ ചൂരനോലി, കമ്മറ്റി അംഗങ്ങളായ നിബിൻ ടി ജോസ്, Read More…

Pala

പാലാ സെന്റ് തോമസ് ബി.എഡ് കോളേജിൽ രണ്ടു ദിവസത്തെ ദേശീയ സെമിനാർ

പാലാ : പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫെബ്രുവരി 14,15 ദിവസങ്ങളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സമകാലിക ഗവേഷണത്തിന്റെ ഭാവി പ്രതീക്ഷകളും NEP 2020 വിദ്യാഭ്യാസ നയം എന്ന വിഷയത്തിലാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും വിദ്യാഭ്യാസവി ചക്ഷണന്മാരും വിവിധ കോളേജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി 200 അംഗങ്ങൾ ഈ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ നടത്തും. കേരള യൂണിവേഴ്സിറ്റി Read More…

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് പരുക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് പരുക്ക്. പരുക്കേറ്റ മുണ്ടുപാലം സ്വദേശി ജോഷ്വായെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പാലാ – രാമപുരം റൂട്ടിലായിരുന്നു അപകടം.

Kottayam

ഹാപ്പിനെസ് പാർക്കും സ്മാർട്ട് അങ്കണവാടികളും; ജനകീയ ബജറ്റുമായി കോട്ടയം ജില്ലാ പഞ്ചായത്ത്

കോട്ടയം: ഹാപ്പിനെസ് പാർക്ക്, സ്മാർട് അങ്കണവാടികൾ തുടങ്ങിയ നൂതനപദ്ധതികളും ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കു സ്വയംതൊഴിൽ പോലുള്ള സാമൂഹികക്ഷേമ പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാർഷിക ബജറ്റ്. അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമാകുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തുടർചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്ന പുനർജ്ജനി പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു. 132.37 കോടി രൂപ (132,37,15,207)പ്രതീക്ഷിത ചെലവും 128.18 കോടി രൂപ(128,18,80,500) ചെലവും 4.18 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു Read More…

Thidanad

തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്ന നിലയിൽ; അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണം: ബിജെപി തിടനാട്

തിടനാട് : തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്നു. നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. തിടനാട് മഹാക്ഷേത്രത്തിലെ തിരുആറാട്ട് കടന്നു പോകുന്ന പ്രധാന വഴിയാണിത്. എത്രയും വേഗം ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Kottayam

കെ.സി.വൈ.എൽ 2024-25 പ്രവർത്തനോദ്ഘാടനം ബി സി എം കോളേജിൽ നടത്തപ്പെട്ടു

കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 2024-25 പ്രവർത്തനോദ്ഘാടനം കോട്ടയം ബി.സി.എം കോളേജിൽ വെച്ച് നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി പ്രവർത്തനോദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് നടന്ന പ്രവർത്തനോദ്ഘാടന സമ്മേളനത്തിൽ കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫൻ അധ്യക്ഷദ വഹിക്കുകയും കോട്ടയം അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ Read More…

Teekoy

സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ ബി.ജെ.പി.യിൽ ചേർന്നു

സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പി.യിൽ ചേർന്നു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മംഗളഗിരി ബൂത്ത് പ്രസിഡൻ്റ് റ്റി . എം . ജോസഫ് (അപ്പച്ചൻ) തട്ടാ പറമ്പിൽ, കോൺഗ്രസ് മുൻ വാർഡ് വൈസ് പ്രസിഡൻ്റ് എ. ആർ സോമൻ ഐക്കരതെക്കേൽ , കേരളാ പട്ടികവർഗ്ഗ ഊരാളി അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ Read More…

Pala

ടൂറിസ്റ്റ് അമിനിറ്റി തുറക്കുവാൻ ഇടപെടും: ഷാജു തുരുത്തൻ

പാലാ: നഗരമദ്ധ്യത്തിൽ വർഷങ്ങൾക്ക് മുൻപ് മീനച്ചിലാറിൻ്റെ തീരത്ത് ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അമിനിററി സെൻ്റർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ പറഞ്ഞു. അഞ്ച് കോടിയിലധികം മുടക്കി വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പുർത്തിയാക്കി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ വിവിധ തർക്കങ്ങളെ തുടർന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാവാതെ കടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നഗരസഭയുടെ അധീനതയിലും പൂർണ്ണ നിയന്ത്രണത്തിലും ഉള്ള ഭൂമിയിലാണ് അമിനിറ്റി സെൻ്റർ പണിതിരിക്കുന്നതെന്ന് കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ Read More…