ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസിതിയിലും പരിസരത്തും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. കനത്ത സുരക്ഷയാണ് കേജ്‌രിവാളിന്റെ വസിതിയ്ക്ക് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി Read More…
Author: Web Editor
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കൂറ്റൻ പിയാത്ത ശില്പം സ്ഥാപിച്ചു
പാലാ: പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ് ശില്പം സ്ഥാപിച്ചത്. ശില്പത്തിന് പത്തടി ഉയരമുണ്ട്. അങ്കമാലി മള്ളൂശ്ശേരി ബെത് ലേ ഹേം ആർട്ട്സിലെ വിൻസെൻ്റാണ് ഫൈബറിൽ ഈ ശില്പം തയ്യാറാക്കിയത്. നാലു ലക്ഷത്തോളം രൂപയാണ് ശില്പത്തിൻ്റെ നിർമ്മാണ ചിലവ്. ശില്പത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം Read More…
മാർച്ച് 22: ലോക ജലദിനം; സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക
വാകക്കാട് : ലോകജലദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ മീനച്ചിലാറിൽ മൂന്നിലവ് വാകക്കാട് ചെക്ക് ഡാമിൽ കുട്ടികൾ സന്ദർശിക്കുകയും വെള്ളവും ശുചിത്വപ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് സംവാദം നടത്തുകയും ചെയ്തു. 2024ലെ ലോക ജലദിന പ്രമേയമായ സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക എന്നതിനെ അടിസ്ഥാനപ്പെടുത്തി അമൂല്യമായ ജലം പാഴാക്കാതെ സമാധാനപരമായി എല്ലാവർക്കും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി നമ്മുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് കുട്ടികൾ ചർച്ച നടത്തുകയും ചെയ്തു. കുടിവെള്ളത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും Read More…
വിശ്വാസികളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എസ്. എം. വൈ.എം
പാലാ: പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും. മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു
പാലാ: മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ Read More…
കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ നിര്യാതയായി
അരുവിത്തുറ: പെരുന്നിലം കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ (80) നിര്യാതയായി. ഭൗതികശരീരം ഇ 22-03-2024 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ 23-03-2024 ന് ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പാലായിലെ സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു
പാലാ : സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. കാർമ്മൽ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും
പാതാമ്പുഴ: എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ 5951 പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ശാഖാ ഹാളിൽ യൂണിയൻ അഡ്മിനിസട്രേറ്റീവ് കമ്മറ്റി കൺവീനർ ഉല്ലാസ് എം ആർ മതിയ ത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സുധീഷ് ചെമ്പംകുളം യോഗം ഉൽഘാടനം ചെയ്തു. യോഗത്തിൽ ശാഖാ സെക്രട്ടറി മനോജ് പുന്നോലിൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗവും റിട്ടേണിംഗ് ഓഫീസറും ആയിരുന്ന സജി കുന്നപ്പള്ളി തിരഞ്ഞെടുപ്പ് റിപ്പോർട്ട Read More…
തിരഞ്ഞെടുപ്പ് പൂരം
കോട്ടയം : തിരുനക്കര പൂരം കൊട്ടി കേറുമ്പോൾ ആവേശത്തിന് മാറ്റ് കൂട്ടി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ് തിരുനക്കരയിലെത്തി. തിരുനക്കരയപ്പൻ്റെ അനുഗ്രഹവും ഏറ്റുവാങ്ങി പൂരത്തിനെത്തിയ ഗജവീരന്മാരെയും പൂരപ്രേമികളെയും കണ്ടാണ് സ്ഥാനാർഥി മടങ്ങിയത്. കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ മുതൽ കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് സ്ഥാനാർത്ഥി പൂരത്തിനെത്തിയത്. ലൂർദ്ദ് ഫെറോന പള്ളിയിൽ വികാരി ഫാദർ ഫിലിപ്പ് നെൽപ്പുര പറമ്പിലിനെ സന്ദർശിച്ചു. തുടർന്ന് Read More…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
കൊടുങ്ങൂർ: ബൈക്ക് വളവിൽ കിടന്ന കല്ലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊടുങ്ങൂർ സ്വദേശി ശ്രീജിത്ത് (23) പള്ളിക്കത്തോട് സ്വദേശി ജെസ്വിൻ (23) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്തു വച്ചായിരുന്നു അപകടം.











