അരുവിത്തുറ: ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് എൻ.എസ്. എസ് യൂണിറ്റുമായി ചേർന്ന് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു. ആൻ്റി റാഗിംഗ് ബോധവത്കരണം വിഷയമാക്കിയ സെമിനാർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയംഗം വി എം അബ്ദുള്ളാ ഖാൻ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കുന്ന നിയമസഹായത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലീഗൽ സർവീസസ് പാനൽ Read More…
Author: Web Editor
ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി
പാലാ: കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു. ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറിയെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി
പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകരയുടെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പ്രതിപക്ഷ നേതാക്കളെ തുറങ്കിലടച്ച് അധികാരം നിലനിർത്താൻ ബിജെപി ശ്രമം: ജോസ് കെ മാണി
കോട്ടയം:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും അധികാരം നിലനിർത്താനാകുമോയെന്ന പരീക്ഷണത്തിലാണ് കേന്ദ്രസർക്കാർ. രാജ്യത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നത് കേന്ദ്രസർക്കാർ പതിവാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേസുകളിൽ കുടുക്കാൻ ആസൂത്രിത നീക്കമാണ് രാജ്യവ്യാപകമായി നടക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
വല്യച്ഛൻ മല തീർത്ഥാടനം
അരുവിത്തുറ: പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിൽ നാൽപതാം വെള്ളി ആചരണവും വല്യച്ഛൻ മല തീർത്ഥാടനവും നടത്തി. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയിൽ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിൻറെവഴി ചൊല്ലി മല കയറി. മലമുകളിലെ പള്ളിയിൽ ദിവ്യബലിയും സന്ദേശവും ഡയറക്ടർ റവ. ഫാദർ ജോസഫ് നരിതൂക്കിൽ നടത്തി. വൈദികരും സിസ്റ്റേഴ്സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടികൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും നടന്നു.
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി Read More…
ഡാർക്ക് വെബ് പ്രകാശനം ചെയ്തു
ഈരാറ്റുപേട്ട: ഷാജി മഞ്ജരി എഴുതിയ ക്രൈം നോവലായ ഡാർക്ക് വെബ് മർഡർ ഓഫ് എ ടീച്ചർ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഈരാറ്റുപേട്ടയിൽ വച്ചുനടന്നു. ഇന്നലെ രാവിലെ 11 മണിക്ക് പാലാ സെൻ്റ് തോമസ് കോളേജ് ടി.ടി.ഐ പ്രിൻസിപ്പൽ സണ്ണി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ,വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഷാജു ജോസ് പുസ്തകം പ്രകാശനം ചെയ്തു. സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല Read More…
ഇന്ത്യ കണ്ട ഏറ്റവും വലിയ ഔദ്യോഗിക അഴിമതിയാണ് ഇലക്ടറൽ ബോണ്ട് അഴിമതി: പ്രൊഫ. ലോപ്പസ് മാത്യു
പാലാ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി നടത്തിയിരിക്കുന്നത് എന്നും അതിൽ കോൺഗ്രസ് പാർട്ടിയും പങ്കാളികളായത് പ്രതിഷേധാർഹവും ആണെന്ന് എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു. പാല നിയോജക മണ്ഡലം എൽഡിഎഫ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2019 മുതൽ ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയിരിക്കുന്നത് ബിജെപിയാണ്. ബിജെപി കഴിഞ്ഞാൽ കൂടുതൽ ബോണ്ട് വാങ്ങിയിരിക്കുന്നത് കോൺഗ്രസും, തൃണമൂൽ കോൺഗ്രസ്സും ആണ് ഇത് രാജ്യത്തെ ജനാധിപത്യത്തിന് ഏറ്റ കനത്ത വെല്ലുവിളിയാണ്. രാജ്യത്തെ Read More…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിൽ; ദില്ലിയിൽ കനത്ത പ്രതിഷേധം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസിതിയിലും പരിസരത്തും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. കനത്ത സുരക്ഷയാണ് കേജ്‌രിവാളിന്റെ വസിതിയ്ക്ക് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി Read More…











