Accident

നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ച് പൊൻകുന്നം സ്വദേശികളായ 4 പേർക്ക് പരുക്ക്

പാലാ : നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ച് 4 പേർക്ക് പരുക്ക്. പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ ബാബു ( 67), ജോൺ (67), അന്നമ്മ (64) , ആൻട്രീസ ( 27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30യോടെ പാലാ തൊടുപുഴ റൂട്ടിൽ കരിങ്കുന്നത്തിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. തൊടുപുഴയിൽ പോയി മടങ്ങി വന്ന സം​ഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

Aruvithura

അരുവിത്തുറ സെൻ്റ്.മേരീസിൽ യോഗ ദിനം ആചരിച്ചു

അരുവിത്തുറ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ കുട്ടികൾക്കായി യോഗക്ലാസ് സംഘടിപ്പിച്ചു. മികച്ച യോഗ പരിശീലക പ്രീതി ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യോഗയുടെ അനന്ത സാധ്യതകളേക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും, സ്കൂളിൽ യോഗ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും യോഗയിൽ പരിശീലനം നല്കുകയും ചെയ്തു. ഈ പരിശീലനം കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു.

Pala

വായനാദിനത്തിൽ കെ ആർ നാരായണൻ്റെ സ്മരണ ഉണർത്തി

പാലാ: വായനാദിനത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ ആർ നാരായണൻ്റെ ഔദ്യോഗിക പ്രസംഗങ്ങളുടെ സമാഹരണങ്ങൾ അടങ്ങിയ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു. പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഫാ ഷാജി ജോൺ പുന്നത്താനത്തുകുന്നേലിന് പുസ്തകം കൈമാറി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ മിനിമോൾ മാത്യു, സാംജി പഴേപറമ്പിൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ഡോ സിസ്റ്റർ പ്രിയ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പ്രസിദ്ധീകരിച്ച Read More…

Erumeli

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കും: സംസ്ഥാന സർക്കാർ

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴി‌ഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ Read More…

Erattupetta

പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ; സ്വദേശി ദർസ് പ്രഖ്യാപനവും.

ഈരാറ്റുപേട്ട: നൂറുൽ ഇസ്‌ലാം അറബിക് കോളേജ് സ്വദേശി ദർസ് പ്രഖ്യാപനവും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ നടത്തി ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി കെ എ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഷീദ് വലിയവീട്ടിൽ ആധ്യക്ഷത വഹിച്ചു. പുത്തൻ പള്ളി ചീഫ് ഇമാം ബി എച്ച് അലി ബാഖവി മുഖ്യപ്രഭാഷണം നിർവഹിച്ചു. മദ്റസ മാനേജർ പി.എം Read More…

Uzhavoor

അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ചു അരീക്കര വാർഡിൽ യോഗ പരിശീലനപരിപാടി സംഘടിപ്പിച്ചു

ഉഴവൂർ: പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു അരീക്കര വാർഡിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉഴവൂർ പഞ്ചായത്ത്, അരീക്കര കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ചാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം തങ്കച്ചൻ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ സ്ഥിരസമതി അധ്യക്ഷനുമായ ജോണിസ് പി സ്റ്റീഫൻ എന്നിവർ യോഗ പരിശീലന പരിപാടിയിൽ പങ്കെടുത്തു യോഗാദിന സന്ദേശം Read More…

General

വായനാദിനം മധുരമുള്ളതാക്കി ഈനാസച്ചൻ; സ്വന്തം പുസ്തക ശേഖരം പ്രവിത്താനം സ്കൂളിന് കൈമാറി

പ്രവിത്താനം : വായനാദിനത്തിൽ തന്റെ അമൂല്യമായ പുസ്തക ശേഖരം മാതൃ വിദ്യാലയമായ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന് കൈമാറി പാലാ രൂപത മുൻ വികാരി ജനറാളും, പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പളുമായ റവ.ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ. തന്റെ വിദ്യാഭ്യാസ, സർവീസ്, റിട്ടയർമെന്റ് കാലഘട്ടങ്ങളിൽ ശേഖരിച്ച്, ഉപയോഗിച്ചിരുന്നതും മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി വിവിധ ശാഖകളിലുള്ളതുമായ പുസ്തക ശേഖരമാണ് വരും തലമുറകൾക്കായി അദ്ദേഹം കൈമാറിയത്. ഹെഡ്മാസ്റ്റർ അജി വി ജെ, അധ്യാപകരായ റാണി മാനുവൽ, Read More…

Jobs

ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോർജ് കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 27 ന് മുന്‍പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

Kottayam

പുസ്തക കവർ പ്രകാശനം ചെയ്തു

കോട്ടയം: വായനദിനത്തോട് അനുബന്ധിച്ച് ഫാ. എമിൽ പുള്ളിക്കാട്ടിലും ഫാ. ജെഫ് ഷോൺ ജോസും ചേർന്ന് രചിച്ച ‘ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ’ എന്ന നോവലിൻറെ കവർ പ്രകാശനം ചെയ്തു. ദർശന സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ജോഷി മാത്യു പ്രകാശന കർമ്മം നിർവഹിച്ചു. തേക്കിൻകാട് ജോസഫ് ഏറ്റുവാങ്ങി. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ലിവിങ് ലീഫ് പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ജൂലൈ രണ്ടാം വാരത്തോടെ പുസ്തകം വിപണിയിൽ ലഭ്യമാകുമെന്ന് ലിവിംഗ് ലീഫ് ഡയറക്ടർ Read More…

Accident

പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ച് 3 പേർക്ക് പരുക്ക്

പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ സതീശ് ( 5 2) അജിത്ത് ( 34), ജനീഷ് (41) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ പഴയിടം ഭാഗത്തു വച്ചായിരുന്നു അപകടം . റാന്നിയിൽ നിന്നും പൊൻകുന്നത്തിന് വന്ന സംഘത്തിലെ അംഗങ്ങൾക്കാണ് പരുക്കേറ്റത്.