Pala

ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ ഗാന്ധിസ്ക്വയർ സന്ദർശിക്കും

പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയർ സന്ദർശിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. രാവിലെ 10ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ഗാന്ധിസ്ക്വയറിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിനെ തുഷാർ ഗാന്ധി ആദരിക്കും. Read More…

Kuravilangad

റാങ്ക് തിളക്കത്തിൽ ദേവമാതാ കൊമേഴ്സ് വിഭാഗം

കുറവിലങ്ങാട് : ബിരുദാനന്തര കോഴ്സിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ കൊമേഴ്സ് വിഭാഗം. വൈക്കം തോട്ടകം വലിയപറമ്പിൽ വി. എൻ. ഗോപകുമാറിന്റെയും സലില ആർ ന്റെയും പുത്രി ശ്രുതി ഗോപകുമാറാണ് ഒന്നാം റാങ്കിന്റെ തിളക്കം വീണ്ടും കൊമേഴ്സ് വിഭാഗത്തിലേക്ക് എത്തിച്ചത്. ഇതിനു മുൻപ് ബി.കോം പരീക്ഷയിലും ഒന്നാം റാങ്ക് ദേവമാതായിൽ വച്ച് ശ്രുതി കരസ്ഥമാക്കിയിരുന്നു. എം. കോം. ഒന്നാം റാങ്ക് ജേതാവായ ശ്രുതി ഗോപകുമാറിനെ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ Read More…

Aruvithura

അരുവിത്തുറ സെന്റ്‌.ജോർജ് കോളേജില്‍ ഗസ്റ്റ്‌ അദ്ധ്യാപക ഒഴിവ്‌

അരുവിത്തുറ സെന്റ്‌.ജോർജ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ ഇംഗ്ലീഷ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക ഒഴിവിലേക്ക്‌ ഗസ്റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 സെപ്‌തംബര്‍ മാസം 3-ാം തീയതിക്ക്‌ മുമ്പ്‌ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ bursarandcc@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ കോളേജ്‌ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്‌.

General

കെ സി വൈ എൽ The Art of Public Speaking- പ്രസംഗകളരി എന്ന വിഷയത്തിൽ Webinar സംഘടിപ്പിച്ചു

കെ സി വൈ എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നല്ല പ്രസംഗകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ The Art of Public Speaking- പ്രസംഗകളരി എന്ന വിഷയത്തിൽ ഓഗസ്റ്റ് 26 വൈകുന്നേരം 8 മണിക്ക് ഗൂഗിൾ മീറ്റ് വഴി Webinar സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ സി വൈ എൽ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് പ്രസംഗകലയെ പറ്റിയുള്ള വെബിനാർ സംഘടിപ്പിച്ചത്. ഐ ഹാവ് എ ഡ്രീം എന്ന ലോകപ്രശസ്ത പ്രസംഗം മാർട്ടിൻ ലൂതർ കിങ് നടത്തിയ Read More…

Aruvithura

ഒന്നാം റാങ്കിൻ്റെ തിളക്കത്തിൽ അരുവിത്തുറ കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റ്

അരുവിത്തുറ: എംജി യൂണിവേഴ്സിറ്റി എം എസ്സ് സി കെമിസ്ട്രിയിൽ ഒന്നാം റാങ്കും മൂന്ന് എ ഗ്രേഡുകളും നേടി. അരുവിത്തുറ കോളേജ് കെമിസ്ട്രി വിഭാഗം എം എസ്സ് സി ക്രെമിസ്ട്രിയിൽ നന്ദനാ പ്രഭാകരൻ സി കെ എ പ്ലസ്സോടെ ഒന്നാം സ്ഥാനവും, അലീനാ സെബി മാത്യു, രേഷ്മ രമേഷ്,രശ്മി ഷിബു എന്നിവർ എ ഗ്രേഡും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും കെമിസ്ട്രി വിഭാഗം മേധാവി ഗ്യാബിൾ ജോർജിനേയും അദ്ധ്യാപകരേയും കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ Read More…

General

കുന്നോന്നിൽ ഇനിയും വികസന പ്രവർത്തികൾക്ക് ഫണ്ട് അനുവദിക്കും: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കുന്നോന്നി: മേഖലയുടെ സമഗ്ര വികസനത്തിനായി കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.കേരള കോൺഗ്രസ് എം കുന്നോന്നി വാർഡ് കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വാർഡ് പ്രസിഡണ്ട് ജോണി മുണ്ടാട്ട് അധ്യക്ഷത വഹിച്ചു.. സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സണ്ണി വടക്കേമുളഞ്ഞനാൽ , മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര, മണ്ഡലം ഇൻ Read More…

Erattupetta

റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ

ഈരാറ്റുപേട്ട: റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ. എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച നൽകുന്ന 25 വീടുകളുടെ പണസമാഹാരത്തിനായി വേറിട്ട ക്യാമ്പിനുമായി ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഈരാറ്റുപേട്ടയിലെ യുവജന സംഘടന. നാളെ വൈകുന്നേരം 5.30ന് ചേന്നാട് കവലയിൽ രണ്ടു മുട്ടനാടുകളെ ലേലം ചെയുന്നു. ആദ്യഘട്ടത്തിൽ പണം നൽകുന്നതിനായി ബിരിയാണി ചലഞ്ചും പായസം ചലഞ്ചും നടത്തി ശ്രദ്ധ ആകർഷിച്ചിരുന്നു.

Crime

മൊബൈൽ ഫോൺ സംബന്ധിച്ച തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

പൊൻകുന്നം: മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായത്. രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ Read More…

General

27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന/കാർട്ടൂൺ മത്സരങ്ങൾ

ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന/ കാർട്ടൂൺ മത്സരങ്ങൾ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ വച്ച് ഓഗസ്റ്റ് 28 ആം തീയതി (ബുധൻ) നടത്തും. കാർട്ടൂണിസ്റ്റ് ശങ്കറിൻറെ സ്മരണയ്ക്കായി ചിൽഡ്രൻസ് ബുക്ട്രസ്റ് നടത്തുന്ന രാജ്യന്തര ചിത്രരചന മത്സരങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10 മണിയ്ക്ക് നേഴ്സറി ക്ലാസ് മുതൽ 4 ആം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും Read More…