Kanjirappally

കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കാഞ്ഞിരപ്പള്ളി : കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ 2024-27 പ്രവർത്തന വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപത വികാരി ജനറാൾ ഫാ.ബോബി അലക്സ്‌ മണ്ണംപ്ലാക്കൽമുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ആമുഖസന്ദേശം നൽകി. കുവൈറ്റിൽ തീപിടിത്തത്തിൽ ആകസ്മികമായി മരണമടഞ്ഞവർക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ കെ. കെ. ബേബി കണ്ടത്തിൽ നയപ്രഖ്യാപനം നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയംഗം ജോമി കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ജോസഫ് Read More…

Kanjirappally

സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 20, 21, 22 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് Read More…

Accident

നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച് 4 വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് പരുക്ക്

രാമപുരം : നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ചു പരുക്കേറ്റ 4 വയസുകാരൻ ഉൾപ്പെടെ കുടുംബാംഗങ്ങളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ സതീശ് കൃഷ്ണൻ (43) സൗമ്യ (37) അർജുൻ (12) ആരവ് (4) എന്നിവർക്കാണ് പരുക്കേറ്റത്. 4 മണിയോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം.

General

അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു

അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് അടുക്കത്തിന്റെ ഭൂവിഭാഗങ്ങളിലൂടെയുള്ള കാൽനട യാത്രയായിരുന്നു. വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും പ്രത്യേകതരം ഇലകളും ചെടികളും ഔഷധങ്ങളും ഒക്കെ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു യാത്ര. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ രാമകൃഷ്ണൻ ഒഴുക്കനാ പള്ളിയിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. പരിസ്ഥിതി സന്ദേശം നൽകി. മണ്ണിൽ ചവിട്ടി നടന്നാൽ മാത്രമേ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാൻ Read More…

Obituary

ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് നിര്യാതയായി

അരുവിത്തുറ: ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് (82) അന്തരിച്ചു. മൃതദേഹം നാളെ 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. അരുവിത്തുറ ചെങ്ങാനാരിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് ജോർജ്. മക്കൾ. ജോ തോമസ്, ജിഷി, ജിൻസി (കാനഡ). മരുമക്കൾ: സിസമ്മ ജോ മണ്ണാർവേലിൽ കാപ്പിപതാൽ, ഷിനോബി തുരുത്തിയിൽ (കാനഡ).

General

സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ

സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ചേർന്ന സിനഡ് യോ​ഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. സാമുവൽ മാർ തെയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു. നിലവിൽ ചെന്നൈ ഭദ്രാസനാധിപനാണ് സാമുവൽ മാർ തെയോഫിലോസ്. സ്ഥാനാരോഹണ ചടങ്ങ് ഈ മാസം 22ന് നടക്കും. ജോഷ്വാ മാർ ബർണാഷസ് ആണ് സഭാ സെക്രട്ടറി. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡിൽ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തത്. അത്തനേഷ്യസ് Read More…

Obituary

ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് നിര്യാതനായി

ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് (82) അന്തരിച്ചു. മൃതദേഹം നാളെ 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. അരുവിത്തുറ ചെങ്ങാനാരിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് ജോർജ്. മക്കൾ: ജോ തോമസ്, ജിഷി, ജിൻസി (കാനഡ). മരുമക്കൾ: സിസമ്മ ജോ മണ്ണാർവേലിൽ കാപ്പിപതാൽ, ഷിനോബി തുരുത്തിയിൽ (കാനഡ).

Kottayam

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തിരുന്നു. 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാജേഷിനായി പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്. Read More…

Obituary

കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഷേർലി നിര്യാതയായി

ഭരണങ്ങാനം:കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഷേർലി (58) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിൽ. ഏന്തയാർ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. ഭർത്താവ്: സോമിച്ചൻ. മക്കൾ: ജോസ് ടോം (കുവൈത്ത്), ഷിൽജോ, ഷാരോൺ.

Accident

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

ഭരണങ്ങാനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി സേവ്യർ ജെയിംസിനെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം .