Teekoy

തീക്കോയിൽ സൗജന്യ വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തും തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിയും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് സൗജന്യ രക്ത പരിശോധനയും, മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്,ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പ്രൈസ് അനി എബ്രഹാം,ഡോ. അർച്ചന ലൂസി ജോയ്, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി Read More…

Top News

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. പഠനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ച വ്യക്തി. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ Read More…

Obituary

കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ നിര്യാതയായി

അമ്പാറനിരപ്പേൽ : കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ (94) നിര്യാതയായി. മൃതസംസ്കാരം ശനിയാഴ്ച (14-09 -2024) 10 മണിക്ക് മകൻ തോമസുകുട്ടിയുടെ വസതിയിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിൽ.

General

സര്‍ക്കാരിന്റേത് അപ്രഖ്യാപിത മദ്യനയം; പൊതുസമൂഹം ചെറുത്തുതോല്പ്പിക്കണം : പ്രസാദ് കുരുവിള

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി അപ്രഖ്യാപിത ജനദ്രോഹ മദ്യനയമാണ് നടപ്പിലാക്കി വരുന്നതെന്നും ഈ നയത്തെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം പൊതുസമൂഹവും ചെറുത്തു തോല്പ്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളും പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം മേഖല ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഏത് കാലഘട്ടത്തിലെ മദ്യനയമാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിക്കണം. പ്രകൃതി ദുരന്തങ്ങളുടെയും, അഴിമതി, പീഡന കേസുകളുടെയും Read More…

Aruvithura

ആഘോഷ തേരിലേറി അരുവിത്തുറ കോളേജിൽ കളറോണം

അരുവിത്തുറ : അവേശതേരിലേറി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ കളറോണം ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു. യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മൽത്സരവും അത്തപൂക്കള മത്‌സരവും ഓണപാട്ടുകളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.

Aruvithura

മുള്ളാത്തയും ലക്ഷ്മി താരുവും ക്യാൻസർ മരുന്നല്ല; അരുവിത്തുറ കോളേജിൽ സസ്യ ശാസ്ത്ര സെമിനാർ

അരുവിത്തുറ :പ്രകൃതിയേയും സസ്യജാലങ്ങളേയുംയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനില്പെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടൾ വിളിച്ചു വരുത്തും. കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതാരു, ഡെംഗിപ്പനി ചികിത്സക്കായി കപ്പളം, പ്രമേഹം കുറയാൻ പാവക്ക, കൊളസ്റ്ററോൾ കുറയാൻ ഇലുമ്പിപ്പുളികൊണ്ടുള്ള ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പലപ്പോഴും പ്രയോജനത്തേക്കാളേറെ ദോഷങ്ങളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ബിജു ജോർജ് പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ Read More…

Teekoy

തീക്കോയിൽ വയോജന സംഗമം നടത്തി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർ രതീഷ് പി എസ്, സി. ഡി.എസ്. വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ‘വാർദ്ധക്യകാലം എങ്ങനെ ആസ്വാദകരമാക്കാം’ എന്നത് Read More…

Pala

പാലാക്കാർക്ക് തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി

പാലാ: പാലാക്കാർക്ക് തമിഴ്നാട്ടിലെ തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി.കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും പാലാ വഴിയുള്ള തേനി സർവ്വീസ് ആരംഭിച്ചു. വൈകുന്നേരം 5.20ന് പാലായിൽ എത്തുന്ന ബസ് രാത്രി 10.30 ന് തേനിയിലെത്തും.

Aruvithura

കോഴിക്കോട്‌ NIT യിൽ നിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി മെറിൻ ജോസഫ്

അരുവിത്തുറ: കോഴിക്കോട്‌ NIT യിൽ നിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി മെറിൻ ജോസഫ് . അരുവിത്തുറ ചെങ്ങഴച്ചേരിൽ അധ്യാപക ദമ്പതികളായ സി.വി. ജോസഫിന്റെയും പൗളിന്റെയും പുത്രിയാണ്.

Pala

കെ. സി. ഇ.എഫ് 36-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് ഒക്ടോബർ 2 ന് പാലാ ഒരുങ്ങുന്നു

പാലാ: സഹകരണ ജീവന ക്കാരുടെ പ്രബല സംഘടനയായ കെ. സി. ഇ.എഫ് കോട്ടയം ജില്ലാ സ മ്മേളന ത്തിന് ഒക്ടോബർ മാസം രണ്ടാം തിയതി പാലാ വേദിയാവുന്നു. ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 10-30 ന് ഉമ്മൻ ചാണ്ടി നഗർ (കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം പാലാ ) യിൽ നടക്കുന്ന സമ്മേളനം കേരളത്തിൻ്റെ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ M. L. A ഉദ്ഘാടനം ചെയ്യുന്നു. യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച Read More…