പാലാ: നെയ്യാറ്റിൻകരയിൽ കലോത്സവ പതാക കെട്ടാനുള്ള കയർ കോർക്കുന്നതിനായി വിദ്യാർത്ഥിയെ 30 അടി ഉയരമുള്ള കൊടിമരത്തിൽ കയറ്റി വിട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി നടപടിയ്ക്ക് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവ വേദിയായ നെയ്യാറ്റിൻകര ഗവൺമെൻ്റ് ബോയ്സ് സ്കൂളിൽ കലോത്സവ പതാക കെട്ടാനുള്ള കയർ കോർക്കുന്നതിനായി വിദ്യാർത്ഥിയെ 30 അടി ഉയരമുള്ള Read More…
Author: Web Editor
അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗത്തിൽ അദ്ധ്യാപക ഒഴിവ്
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഫുഡ് സയൻസിന് അധ്യാപകരെ ആവശ്യമുണ്ട്. അനുയോജ്യരായ ഉദ്യോഗാർഥികൾ sgcselfaruvithura@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 01/12/2024 നു മുൻപായി ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447424310, 9495749325
പ്രധാൻമന്ത്രി പോഷണ്‍ ശക്തി നിർമ്മാൺ പദ്ധതി; പബ്ലിക് ഹിയറിംഗ് നടത്തി
ഈരാറ്റുപേട്ട: പി.എം.പോഷണ്‍, പബ്ലിക് ഹിയറിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുള്‍ഖാദര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ബിജോയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീതി. ഷംലബീവി, മെമ്പര്‍മാരായ ശ്രീമതി. ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍ , മറ്റ് ജനപ്രതിനിധികള്‍, Read More…
ഓറഞ്ച് ദിന റാലി നടത്തി
കോട്ടയം : വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ഡേ കാമ്പയിൻ ബോധവത്കരണ റാലി നടത്തി. റാലിയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന രീതിയിൽ സമൂഹം വളരണമെന്ന് അവർ പറഞ്ഞു.ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ Read More…
മൂലമറ്റം സെൻറ് ജോർജിൽ പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം 28-ന്
മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും . രാവിലെ 9.20 ന് രജിസ്ട്രേഷൻ . 9.30 ന് ചേരുന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്യും . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ് തെങ്ങനാ കുന്നേൽ എസ് എച്ച് , ജൂബിലി ജനറൽ Read More…
മലർവാടി മഴവില്ല് ബാല ചിത്രരചനാ മത്സരം 30 ന്
ഈരാറ്റുപേട്ട: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന മഴവില്ല് ബാലചിത്ര രചനാ മത്സരം 30 ന് നടക്കും. ഈരാറ്റുപേട്ട ഏരിയാ തല മത്സരം രാവിലെ 9 മണി മുതൽ 12 മണി വരെ അൽമനാർ സ്കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഏരിയാ തലത്തിൽ നടക്കുന്ന മത്സരത്തിലെ ഓരോ കാറ്റഗറിയിലേയും മൂന്ന് മികച്ച ചിത്രങ്ങൾ ജില്ലാ തലത്തിലും ജില്ലയിലെ രണ്ട് മികച്ച ചിത്രങ്ങൾ സംസ്ഥാന മത്സരത്തിനും പരിഗണിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾ സർട്ടിഫിക്കറ്റും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളും നൽകും. സംസ്ഥാന തല Read More…
ദേശീയ ഭരണഘടനാ ദിനം ആചരിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട : നവംബര്‍ 26 ദേശീയ ഭരണഘടനാ ദിനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. അക്ഷയ് ഹരി, ഭരണഘടനയുടെ മൂല്യങ്ങളെയും ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന അവകാശങ്ങളെയും പറ്റി വിശദമായി ക്ലാസ് നയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ജോയിന്റ് ബി.ഡി.ഒ, സാം ഐസക്, ബ്ലോക്ക് പഞ്ചായത്ത് Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടും. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 29 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിലോ, മെമ്പർമാരുടെ പക്കലോ, ഓൺലൈൻ ആയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. Website: www.keralosavam.com കേരളോത്സവം നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടക Read More…
ഭരണഘടനാ ദിനാചരണം നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 75 -ാം മത് ഭരണഘടന ദിനാചരണം പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് കെ റ്റി സനിൽ ഉദ്ഘാടനം ചെയ്തു. 75-ാം ഭരണഘടന ദിനത്തിൽ ഇന്ത്യൻ ഭരണഘടന പിന്നിട്ട 75 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി താഴത്ത് വടകര ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രഭാത് ജേക്കബ് Read More…
അഞ്ച് മുസ്ലിം യുവാക്കളെ വെടി വെച്ച് കൊന്ന സംഭവം എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം നടത്തി
ഈരാറ്റുപേട്ട : സംഭാൽമസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ച് യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഓരോന്നായി ഇല്ലാതാക്കുന്ന ബിജെപി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ പറഞ്ഞു. പ്രകടനത്തിന് മുനിസിപ്പൽ പ്രസിഡന്റ് സഫീർ കുരുവനാൽ സെക്രട്ടറി വി.എസ് ഹിലാൽ, എസ് എം Read More…











