പാലാ : അമലോദ്ഭവ മാതാവിന്റെ അനുഗ്രഹം തേടി ടൗൺ കപ്പേളയിലേക്കുള്ള ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹത്തിനു ഇന്നും നാളെയും പാലാ സാക്ഷ്യം വഹിക്കും. കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും കമനീയമായ പാലാ ജൂബിലി തിരുനാൾ പ്രഭയിലാണ്. വഴിവാണിഭങ്ങളും തൊട്ടിലാട്ടവും വിവിധ കലാപരിപാടികളും ജൂബിലിത്തിരുനാളിനു മാറ്റുകൂട്ടുന്നു. കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) നടത്തുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം ഇന്ന് വൈകിട്ട് 3 നു നടന്നു. ജൂബിലി ആഘോഷ കമ്മിറ്റി നേതൃത്വം നൽകുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 3.30നു Read More…
Author: Web Editor
വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലത്തകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതിചാർജ് വർദ്ധനവ് അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാർ വർദ്ധനവ് പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഒരു വർഷത്തോളമായി ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന എല്ലിൻ കഷണം പുറത്തെടുത്തു
പാലാ : ഒരു വർഷത്തോളമായി 58 കാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന എല്ലിൻ കഷണം മാർ സ്ലീവാ മെഡിസിറ്റിയിൽ പൾമണറി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ഇടുക്കി തോപ്രാംകുടി സ്വദേശിയുടെ ശ്വാസകോശത്തിലാണ് എല്ലിൻ കഷണം കുടുങ്ങിയിരുന്നത്. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നു മറ്റ് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ചുമ കുറയാതെ വരികയും ന്യുമോണിയ ബാധിക്കുകയും ചെയ്തപ്പോഴാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ പൾമണറി വിഭാഗത്തിൽ വിദഗ്ധ ചികിത്സ തേടി എത്തിയത്. മാറാത്ത ചുമയുടെയും ന്യുമോണിയായുടെയും ഒരു Read More…
അംബേദ്കർ ചരമദിനം ആചരിച്ചു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ അബേദ്കറുടെ ചരമദിനം ആചരിച്ചു. സ്കൂൾ കവാടത്തിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിൻ്റെ ഛായാ ചിത്രത്തിനു സമീപം വിദ്യാർത്ഥികൾ അണിനിരന്നു. അംബേദ്കറുടെ ബാല്യകാല ജീവിതാനുഭവങ്ങളും താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥിനി സാദിയ സത്താർ സംസാരിച്ചു. പിന്നീട് സംസാരിച്ച മിസ് നസബീർ അംബേദ്കർ രാജ്യത്തിന് ചെയ്ത സേവനങ്ങളെ ക്കുറിച്ചും ഔദ്യോഗിക പദവികളെക്കുറിച്ചും അനുസ്മരിച്ചു. അധ്യാപകരായ കെ. Read More…
സംഘ് പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ട് നിൽക്കരുത് സായാഹ്ന ധർണ
ഈരാറ്റുപേട്ട : സംഘ് പരിവാർ പദ്ധതികൾക്ക് കോതികൾ കൂട്ട് നിൽക്കരുത്, ആരാധനാലയ നിയമം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഘടിപ്പിച്ചു.ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ തകർക്കാൻ ഭരണാധികാരികൾ തന്നെ ശ്രമിക്കുമ്പോൾ കോടതികൾ മൗനം അംവലംബിക്കരുതെന്നും രാജ്യത്തെ ജുഡിഷറികളിൽ നിന്നും എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കെ.എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നടത്തി. Read More…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; യൂണിറ്റിന് 16 പൈസ വര്‍ധിക്കും, നിരക്ക് വർധന പ്രാബല്യത്തില്‍
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും. വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും മലയാളത്തില്‍ നല്‍കാന്‍ കെഎസ്ഇബിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു. യൂണിറ്റിന് 34 പൈസ Read More…
‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്ത് അപേക്ഷകൾ ഇന്നു കൂടി (ഡിസംബർ 6)ഓൺലൈനായി നൽകാം
കോട്ടയം :താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ 9 മുതൽ 16 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്കു ഡിസംബർ ആറുവരെ പോർട്ടൽ വഴി പരാതികൾ നൽകാം. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെയും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ അദാലത്തുകൾ. ഡിസംബർ മൂന്നു വരെ 86 പരാതികൾ അദാലത്തിലേക്ക് പരിഗണിക്കാനായി ലഭ്യമായിട്ടുണ്ട്. പൊതുജനങ്ങൾക്ക് കരുതൽ (karuthal.kerala.gov.in ) Read More…
ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി
രാമപുരം: രാമപുരം മാർആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി. വർധിച്ചുവരുന്ന ക്യാൻസർ രോഗത്തെ തടയുന്നതിന് വേണ്ട മുന്കരുതലുകളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിനായി സംഘടിപ്പിച്ച സെമിനാർ കോളേജ് മാനേജർ റവ. ഫാ. ബർക്മാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.ചേർപ്പുങ്കൽ മെഡിസിറ്റി ഓൺകോളജി വിഭാഗം സർജൻ ഡോ ജോഫിൻ കെ ജോണി സെമിനാർ നയിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് വിമൻ സെൽ കോ ഓർഡിനേറ്റർ മനീഷ് മാത്യു, അസി Read More…
മെഗാ രക്തദാന ക്യാമ്പ്
കാഞ്ഞിരപ്പള്ളി: എച്ച്‌ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എച്ച്‌ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മെഗാ രക്തദാന ക്യാമ്പും കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ നടത്തി. ‘അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ’ എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിനത്തിന്റെ സന്ദേശം. പാലാ ബ്ലഡ് ഫോറത്തിൻ്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും എച്ച് ഡി എഫ് ഡി ബാങ്കിൻ്റെയും സഹകരണത്തോടെയാണ് ദിനാചരണവും Read More…
കാർ ഇടിച്ച് വഴിയാത്രക്കാരിക്ക് പരുക്ക്
പാലാ: കാർ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി പൂവത്തോട് സ്വദേശി അംബികയെ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വിലങ്ങുപാറ ഭാഗത്ത് വച്ചായിരുന്നു അപകടം.











