General

വെള്ളികുളം മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 27 ന്

വെള്ളികുളം: വെള്ളികുളം ഇടവകയുടെ കീഴിലുള്ള മലമേൽ കുരിശുപള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെതിരുനാൾ ജൂലൈ 27 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി 25, 26 തീയതികളിൽ വൈകുന്നേരം 4 മണിക്ക് ജപമാല പ്രാർത്ഥന, 4.30 pm വിശുദ്ധ കുർബാന, നൊവേന നടത്തപ്പെടും. 27 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന. പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ.ക്രിസ്റ്റിപന്തലാനി. നൊവേന , ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം തുടർന്ന് നേർച്ചകഞ്ഞി വിതരണം. ബിജു പുന്നത്താനത്ത്, ബിജു മുതലക്കുഴിയിൽ, ജിസോയി ഏർത്തേൽ, Read More…

Uzhavoor

ഓര്‍മ്മകളിൽ പ്രിയപ്പെട്ട ഉഴവൂര്‍ വിജയൻ

കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രാസംഗികനായി പേരെടുത്ത ഉഴവൂര്‍ വിജയന്റെ വേര്‍പാടിനു ഇന്ന് എട്ടാണ്ട്. സ്‌നേഹിതരുടെയും സഹപ്രവര്‍ത്തകരുടെയും മനസില്‍ നീറുന്ന വേദനയാണ് അകാലത്തിലുള്ള പ്രിയപ്പെട്ട ഉഴവൂര്‍ വിജയന്റെ വേര്‍പാട്. തിരിച്ചുവരാനാവാത്തവിധമുള്ള ആ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ അദ്ദേഹവുമായി ഏറെ അടുപ്പമുള്ളവര്‍ക്ക് പലപ്പോഴും കഴിയുന്നില്ല. അത്രയേറെ ആത്മബന്ധമാണ് അദ്ദേഹവുമായി ഒട്ടേറെപ്പേർക്കു ഉണ്ടായിരുന്നത്. നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗശൈലിയിലൂടെയാണ് ഉഴവൂര്‍ വിജയന്‍ ജനകീയനായത്. എന്തിനും ഏതിലും നര്‍മ്മം കണ്ടെത്തുകയും അത് പ്രസംഗത്തിലൂടെ കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാന്‍ അസാധാരണമായ വഴക്കമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഇതുവഴി രാഷ്ട്രീയ Read More…

Obituary

സി എം സി സഭാംഗം മൂലയിൽതോട്ടത്തിൽ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ) നിര്യാതയായി

കാഞ്ഞിരപ്പള്ളി: പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ പാലാ (കുറുമണ്ണ്) മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ കാഞ്ഞിരപ്പള്ളി സി എം സി അമലാ പ്രോവിൻസിലെ സെൻ്റ് മേരീസ് മഠാംഗമായ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ – 72) നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഇന്ന് (23/07/2025) ഉച്ചകഴിഞ്ഞ് 1.30 ന് മഠം ചാപ്പലിൽ ആരംഭിച്ച് 3.15 ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പരേത Read More…

Pala

എസ്എംവൈഎം പാലാ രൂപത നേതൃത്വ പരിശീലന ക്യാമ്പ് നാലാം ഘട്ടം നടത്തപ്പെട്ടു

പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘വൈഎറ്റിപ്പി’ യുടെ നാലാം ഘട്ടം എസ്എംവൈഎം കൂടല്ലൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെൻറ്. ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം കൂടല്ലൂർ യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് കിഴക്കേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ചേർപ്പുങ്കൽ ബിവിഎം കോളേജ് അധ്യാപകൻ ശ്രീ. ബ്രിസ്റ്റോ സെഷൻ നയിച്ചു. രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, Read More…

Melukavu

സൗജന്യ എച്ച്ബിഎ1സി ക്യാമ്പ് 24ന് മേലുകാവുമറ്റത്ത്

മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിൽ വച്ച് ജൂലൈ 24ന് വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ എച്ച്ബിഎ1സി പരിശോധന ക്യാമ്പ് നടത്തും. പ്രമേഹ രോ​ഗം ഉള്ളവർക്കും രോ​ഗം സംശയിക്കുന്നവർക്കും പരിശോധനയിൽ പങ്കെടുക്കാം. ഡോക്ടർമാർ നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188925700.

Ramapuram

എം.ജി. സര്‍വ്വകലാശാല എം.എ.എച്ച്.ആര്‍.എം ഫലം പ്രസസിദ്ധീകരിച്ചു: മാര്‍ ആഗസ്തീനോസ് കോളേജിന് ഒന്നും രണ്ടും റാങ്ക്

രാമപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ എം.എ. എച്ച്.ആര്‍.എം. പരീക്ഷാ ഫലത്തില്‍ മാര്‍ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം. കോളേജിലെ അനുഷ്‌ക ഷൈന്‍ ആദ്യ റാങ്ക് കരസ്ഥമാക്കിയപ്പോള്‍ അഞ്ജലി എസ്. മോഹന്‍ രണ്ടാം റാങ്കും നേടി. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന അനുഷ്‌ക മാര്‍ ആഗസ്തീനോസ് കോളേജില്‍ നിന്നു തന്നെയാണ് ബി.ബി.എ. ഡ്രിഗ്രിയും പൂര്‍ത്തിയാക്കിയത്. പൊന്‍കുന്നം ചെറുവള്ളി, അക്ഷയയില്‍ ഷൈന്‍ വി.യുടെയും സന്ധ്യ യുടെയും മകളായ അനുഷ്‌ക പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസില്‍ എച്ച്.ആര്‍.ട്രയിനിയായി ജോലി ചെയ്യുന്നു. വലവൂര്‍ Read More…

Obituary

തോമസ് എസ് മുക്കാടൻ നിര്യാതനായി

മുണ്ടക്കയം , മീനച്ചിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാൻ വേലനിലം മൂന്നാം മൈലിൽ മുക്കാടൻ ഹൗസിൽ തോമസ് എസ് മുക്കാടൻ നിര്യാതനായി. ഭൗതികശരീരം ഇന്ന് 3 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ നാളെ (23/7/2025 ബുധനാഴ്ച ) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് വേലനിലം സെന്റ്. മേരീസ് പള്ളി കുടുംബ കല്ലറയിൽ. ഭാര്യ, പരേതയായ അമ്മിണി , മക്കൾ, സോണി, കെയ്സി ടി മുക്കാടൻ, മരുമക്കൾ , ജോബി, നൈസി , ദീർഘകാലം മീനച്ചിൽ Read More…

General

പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവു ബലിതർപ്പണത്തിന് ഒരുക്കങ്ങളായി

പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 2025 ജൂലൈ മാസം ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുവാനുള്ള സൗകര്യം ഉണ്ട്. ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം, തിലഹവനം, ഒറ്റനമസ്കാരം, കൂട്ടനമസ്‌കാരം എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഉണ്ട്. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ. വിഷ്ണു നമ്പൂതിരി കല്ലമ്പള്ളി ഇല്ലം മുഖ്യ കാർമികത്വം വഹിക്കും. പുഴക്കടവും പരിസരവും പന്തൽക്കെട്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. Read More…

Ramapuram

മാര്‍ ആഗസ്തീനോസ് കോളേജില്‍ സ്‌പോട് അഡ്മിഷന്‍

രാമപുരം: സേ പരീക്ഷയില്‍ വിജയം നേടിയവര്‍ക്കും ഇതു വരെയും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും മാര്‍ ആഗസ്തീനോസ് കോളജില്‍ BSW, B.Com.,B.Sc. Electronics, B.Sc. BioTechnology തുടങ്ങിയ ഡ്രിഗ്രി കോഴ്‌സുകളില്‍ സ്‌പോട് അഡ്മിഷന്‍ ലഭ്യമാണ്. യോഗ്യത ലഭിച്ച വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം കോളേജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281257911.

Kottayam

KCYL കോട്ടയം അതിരൂപത യുവജനദിനാഘോഷം കല്ലറ പഴയ പള്ളിയിൽ പ്രൗഢോജ്വലമായി

കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ യുവജന ദിനാഘോഷം ജൂലൈ മാസം 20 ഞായറാഴ്ച കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ‌ദൈവാലയത്തിൽ (കല്ലറ പഴയ പള്ളി) വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കല്ലറയിൽ എത്തിച്ചേർന്നത്. കോട്ടയം അതിരൂപത വികാരി ജനറാൾ വെരി റവ. ഫാ. തോമസ് ആനിമൂട്ടിലിന്റ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച അതിരൂപത യുവജനദിന ആഘോഷത്തിൽ ഇടവക വികാരി ഫാ സ്റ്റീഫൻ കണ്ടാരപ്പള്ളി Read More…