Pala

മെയ് 20 കരിദിനമായി ആചരിക്കും

പാലാ: കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 ന് യു.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും പ്രകടനവും നടത്താന്‍ തീരുമാനിച്ചു. വൈകിട്ട് 5 ന് പാലാ ഗവ. ജനറല്‍ ആശുപത്രി ജഗ്ഷനില്‍ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ച് ളാലം ജംഗ്ഷനില്‍ ചേരുന്ന സമാപന യോഗം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗത്തില്‍ ജോര്‍ജ് പുളിങ്കാട്, എന്‍.സുരേഷ്, ചാക്കോ Read More…

Uzhavoor

മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത്

ഉഴവൂർ :മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മഴക്കാല രോഗങ്ങൾക്ക് തടയിടുന്നതിനും, വെള്ളപ്പൊക്കം, മഴക്കെടുതി എന്നിവ ഒഴിവാക്കുന്നതിനുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൂർത്തീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ടൌണുകളും ഓടകളും വൃത്തിയാക്കുക, കൊതുക് നിവാരണം നടത്തുക, പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക, തോടുകൾ വൃത്തിയാക്കുക, അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി നീക്കുക, വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നിവയാണ് അടിയന്തിരമായി നടത്തുന്ന പ്രവർത്തനങ്ങൾ. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി അടിയന്തരിമായി തന്നെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതാണ് Read More…

weather

മഴ കനക്കും; സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. Read More…

Kuravilangad

പക്ഷാഘാത ബോധവൽക്കരണ പരിപാടികളുടെ സമാപനം നടന്നു

കുറവിലങ്ങാട്: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാ​ഗമായി പിതൃവേദിയുമായി സഹകരിച്ചു രൂപതയിലെ വിവിധ പള്ളികളിൽ നടത്തി വന്ന പക്ഷാഘാത ബോധവൽക്കരണ പരിപാടിയുടെ സമാപനം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടന്നു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ജനകീയമായ കൂടുതൽ Read More…

Kottayam

ഡാക് അദാലത്ത്

കോട്ടയം: കോട്ടയം പോസ്റ്റൽ ഡിവിഷന്റെ ഡാക് അദാലത്ത് മേയ് 26 ന് രാവിലെ 11 മണിക്ക് കോട്ടയം തപാൽ വിഭാഗം സീനിയർ സൂപ്രണ്ട് ഓഫീസിൽ നടക്കും. തപാൽ വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കോട്ടയം ഡിവിഷൻ, കോട്ടയം- 686001 എന്ന വിലാസത്തിൽ മേയ് 21 വരെ പൊതുജനങ്ങൾക്കു നൽകാം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് – മാർച്ച് 2025 എന്ന് എഴുതണം. വിശദ വിവരത്തിന് ഫോൺ: Read More…

Poonjar

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം അനുവദിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തോടനുബന്ധിച്ച് വികസന പദ്ധതികൾ നടപ്പാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി 43 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. നയനാനന്ദകരമായ ഈ ദൃശ്യഭംഗിയും, പ്രകൃതി രമണീയമായ ഈ പ്രദേശവും സന്ദർശിക്കുന്നതിന് ധാരാളം വിനോദസഞ്ചാരികൾ നിത്യേന എത്തിച്ചേരാറുണ്ട്. എന്നാൽ നാളിതുവരെയായും ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇക്കാര്യങ്ങൾ പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളും, പ്രദേശവാസികളും Read More…

Bharananganam

ഭരണങ്ങാനം സെൻ്റ് ലിറ്റിൽ ത്രേസ്യാസ് എൽ.എസ്.എസ്. പരീക്ഷയിലും മുൻപന്തിയിൽ

ഭരണങ്ങാനം: 2024-25 പ്രവർത്തന വർഷത്തിൽ നടത്തപ്പെട്ട എൽ.എസ്.എസ്. പരീക്ഷയിലും ചരിത്രവിജയം ആവർത്തിച്ച് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്കൂളിലെ കുരുന്നുകൾ. പാഠ്യ-പാഠ്യേതര, കലാ-കായിക മേഖലകളിലെല്ലാം മികവാർന്ന പ്രവർത്തനങ്ങളുമായി പാലാ ഉപജില്ലയിലെതന്നെ മികച്ച പ്രൈമറി സ്കൂളായി കീർത്തികേട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ 18 കുട്ടികളാണ് ഇത്തവണ എൽ.എസ്.എസ്. വിജയികളായത്. വിജയികളായ ആരാധ്യ സുമേഷ്, അനറ്റ് മരിയ പി. റ്റി., എയ്ഞ്ചൽ ജിമ്മി, എയ്ഞ്ചൽ ജോൺ, ആൻജെനി മാത്യു, ഹന്ന എലിസബത്ത് ടോണി, റിയ Read More…

Top News

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ സിറ്റി: പത്രോസിന്റെ 267-ാമത് പിൻഗാമിയായി ലിയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹ ണ വിശുദ്ധ കുർബാന ആരംഭിക്കും. മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസി ന്റെ കബറിടത്തിങ്കൽ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെ യ്തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മു ക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഓവേറിയൻ കാൻസർ പഠന സെമിനാർ നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാ​ഗത്തിന്റെയും ഒബ്സ്റ്റട്രിക്സ്, ​ഗൈനക്കോളജി വിഭാ​ഗത്തിന്റെയും നേതൃത്വത്തിൽ കോട്ടയം ഒ ആൻഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിൻ കാൻസർ എന്ന വിഷയത്തിൽ പഠന സെമിനാർ നടത്തി. മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർ‌ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൻസർ കെയർ സീരീസിന്റെ ഭാ​ഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഐ.എം.എ പാലാ പ്രസിഡന്റ് ഡോ.കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഓവേറിയൻ കാൻസർ ചികിത്സാരം​ഗത്തെ Read More…

Kanjirappally

നവീകരിച്ച ഉറവയ്ക്കൽ-കൂരാലി റോഡ് നാടിന് സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കൽ-കൂരാലി റോഡിൻ്റെ അരുവിക്കുഴി മുതൽ വല്യാത്ത്കവല വരെയുള്ള ഭാഗത്തിൻ്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈൻ ആയി നിർവ്വഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രൻ, ജില്ലാ Read More…