പൈക: മേടയ്ക്കൽ ലൂസി മാത്യു(65) അന്തരിച്ചു. തങ്കമണി ഐമനത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (ശനിയാഴ്ച) രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൈക സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: മാത്യു. മക്കൾ: ജിസ്‌മോൻ, അന്നു. മരുമക്കൾ: ലിറ്റി(കൊന്നക്കുളത്ത്, കളത്തൂർ), ജിതിൻ(കുടിലിൽ, പിറവം).
Author: Web Editor
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന 6 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി റവന്യൂ വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി – വെള്ളനാടി-പുളിക്കൽകട റോഡ് -10 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി-ചീനിമരം റോഡ് – 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി – വളവനാർ കുഴി റോഡ്- 4 ലക്ഷം, Read More…
രാമപുരം കോളേജിൽ ക്യാമ്പസ് ടൂർ പ്രോഗ്രാം നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് മെയ് 23 ന് സംഘടിപ്പിച്ച ക്യാമ്പസ് ടൂർ പ്രോഗ്രാം കോളേജ് മാനേജർ ഫാ ബെർക്മാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 4 വർഷ ഓണേഴ്‌സ് ബിരുദ പോഗ്രാമുകളെ ക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ സാധ്യതകളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനുമുള്ള അവസരമായി പ്രോഗ്രാം മാറി. പ്രോഗ്രാമിനോടാനുബന്ധിച്ചു കോളേജ് ക്യാമ്പസ്, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും സന്ദർശിക്കുന്നതിനും, കോളേജിൻ്റെ സാങ്കേതിക സൗകര്യങ്ങൾ (കംപ്യൂട്ടർലാബ്, ഇലക്ട്രോണിക്സ് Read More…
ബസ് ബേ നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ, മഴയും വെയിലുമേൽക്കാതെ ബസിൽ കേറുന്നതിന് വേണ്ടി, കോൺഗ്രസ് പാർട്ടിയുടെ മെമ്പർമാർ, പഞ്ചായത്ത് കമ്മറ്റിയിൽ അവശ്യപെട്ടതിന് പ്രകാരം, പഞ്ചായത്ത് കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ച് , ടെൻഡർ നടപടികൾ പൂർത്തിയാക്കി, നിർമാണം ആരംഭിച്ച“ബസ് ബേ” യുടെ പണികൾ, ആരംഭിച്ചതിന്റ പിറ്റേന്ന്, പരസ്യമായി സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടു തടഞ്ഞതിന്റ കാരണം വ്യക്തമാക്കണമെന്ന്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി അവശ്യപെട്ടു. വികസനം ആരു കൊണ്ടു വന്നാലും അതിനെ പിന്താങ്ങുന്ന നിലപാടാണ് Read More…
സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പരിശീലനം നൽകി
പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കെയർ ഹോംസുമായി സഹകരിച്ച് സ്പെഷ്യൽ സ്കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമായി മാനേജിംഗ് നീഡ്സ് ഓൺ സ്പെഷ്യൽ ചിൽഡ്രൻ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ സ്പെഷ്യൽ സ്കൂളുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. കെയർ ഹോംസ് ഡയറക്ടർ റവ.ഫാ.ജോർജ് നെല്ലിക്കുന്ന്ചെരിവുപുരയിടം, കാവാലി ഫാ.ബോഡ് വിഗ് ഡേ കെയർ സെന്റർ പ്രിൻസിപ്പൽ Read More…
ഡിഗ്രി അഡ്മിഷൻ ആരംഭിച്ചു
ഡിഗ്രിക്ക് ചേരാൻ ആഗ്രഹിക്കുന്ന +2 പാസായിട്ടുള്ള വിദ്യാർഥികൾക്ക് ചേർപ്പുങ്കൽ ബി വി എം കോളേജിൽ വന്നാൽ ഓൺലൈൻ അപേക്ഷ നൽകുവാൻ സൗകര്യം ഉണ്ട്. അപേക്ഷയ്‌ക്ക് യൂണിവേഴ്സിറ്റി ഫീസ് 1300 രൂപയാണ്. ഒരു ഫോട്ടോയും മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും വേണം. രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ അപേക്ഷ നൽകാനുള്ള സൗകര്യം ഉണ്ട്. ചേർപ്പുങ്കൽ ബി വി എം കോളേജിൽ ബി സി എ , ബി കോം, ആനിമേഷൻ, വിഷ്വൽ കമ്യൂണിക്കേഷൻ, BSW, BBA കോഴ്സുകൾ Read More…
ഹയർ സെക്കണ്ടറി പരീക്ഷയിൽ മുസ്ലീം ഗേൾസ് സ്കൂളിൽ 41 ഫുൾ A+
ഈരാറ്റുപേട്ട: സംസ്ഥാന ഹയർ സെക്കണ്ടറി സ്കൂൾ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ഈരാറ്റുപേട്ട മുസ്ലീം ഗേൾസിന് ഉന്നത വിജയം കൈവരിക്കാനായി. 41 കുട്ടികളാണ് ഫുൾ A+ കരസ്ഥമാക്കിയത്. 304 കുട്ടികൾ പരീക്ഷയെഴുതിയതിൽ 268 കുട്ടികൾ ഉന്നത പഠനത്തിനർഹരായി. 88.61% വിജയമാണ് സ്കൂളിന് ലഭിച്ചത്. ബയോളജി സയൻസ് വിഭാഗത്തിൽ 26 കുട്ടികൾക്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 6 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 4 കുട്ടികൾക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 5 കുട്ടികൾക്കുമാണ് ഫുൾ A+ ലഭിച്ചത്. വിജയികളെ സ്കൂൾ മാനേജ്മെൻ്റും പി റ്റി Read More…
വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളേജിൽ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം
കോട്ടയം : വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC – Hyperthermic intraperitoneal chemotherapy) രീതിയാണ് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിച്ചത്. വയറിനുള്ളിലെ ഭിത്തിയിലെ കാൻസർ മുഴുവനായി നീക്കം ചെയ്ത ശേഷം പ്രത്യേക മെഷീൻ ഉപയോഗിച്ച് വയറ്റിനുള്ളിൽ ഉയർന്ന ഊഷ്മാവിൽ കീമോതെറാപ്പി ചെയ്യുന്നതാണ് ഈ രീതി. സർജറിയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി ഡിസ്ചാർജ് ആയി. നൂതന ചികിത്സ Read More…
കെ.കെ. സക്കീന ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല പ്രസിഡൻ്റ്
കോട്ടയം: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി കെ.കെ. സക്കീനയെയും ജനറൽ സെക്രട്ടറിയായി ഒ.എസ്. റഷീദയെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്ര സിഡൻ്റ് പി.എ. ഇബ്രാഹിം നേതൃത്വം നൽകി. കെ.എ. സജിന (സെക്ര), ടി.എം. നജ്‌മി (പി.ആർ), ജെ. എ. ഷഹന (മീഡിയ ആൻഡ് സോഷ്യൽ മീഡിയ), എ. ഫാസില ബീഗം (ഖുർആൻ സ്റ്റഡി സെൻ്റർ), പി.കെ. സോഫി (തംഹീദുൽ മർഅ), പി.എസ്. യാസ്മിൻ (ജി.ഐ.ഒ), എം.എം. ഫൗസിയ (ടീൻ ഇന്ത്യ), ടി.കെ. ഷാഹിന Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ഗവ.ആശുപത്രിക്കു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു മുണ്ടക്കയം ചോറ്റി സ്വദേശികളായ ബിബിൻ ( 48) അനിഘ (16) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. കരികുളത്ത് വച്ച് ബൈക്കുകൾ കൂട്ടയിടിച്ചു റാന്നി സ്വദേശി ബെൽജിൻ വർഗീസിനു ( 22) പരുക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം. ചെമ്മലമറ്റത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു തിടനാട് സ്വദേശി സെബാസ്റ്റ്യൻ ജോസഫിന് Read More…











