Pala

പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും

പാലാ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെയും പാലാ അൽഫോൻസ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ അരുണാപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും വിതരണം നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി ഷൈനി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ശ്രീ സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. അരുണാപുരം വാർഡ് Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷത്തൈ നനച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ ആശുപത്രിയായി മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർ‌ത്തനങ്ങൾ മുന്നോട്ട് പോകുന്നത് അഭിമാനകരമായ നേട്ടമാണെന്നു അ​ദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഉപയോ​ഗരഹിതമായ തുണിത്തരങ്ങൾ ഉപയോ​ഗിച്ചു നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ തുണിബാ​ഗുകളുടെ ലോഞ്ചിം​ഗ് മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബുവിന് നൽകി നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് Read More…

Erattupetta

പരിസ്ഥിതി ദിനാചാരണം നടത്തി

ഈരാറ്റുപേട്ട : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ 5 പരിസ്ഥിതി ദിനാചാരണം ഹായാത്തുദ്ധീൻ ഹൈ സ്കൂൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ വെല്ലുവിളി നേരിടുന്ന പ്ലാസ്റ്റിക് മാലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. വർധിച്ചു വരുന്ന മലിനീകരണങ്ങളുടെ പ്രയാസങ്ങൾ വിളിച്ചോതുന്നതായിരുന്നു സ്കിറ്റ്. പ്രകൃതി സംരക്ഷണത്തിനും ലഹരി വിരുദ്ധ പ്രഖ്യാപനങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വിദ്യർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായുള്ള സത്യ പ്രതിജ്ഞ സ്കൂൾ ലീഡർ ഫായിസ് മുഹമ്മദ്‌ അവതരിപ്പിച്ചു. ശേഷം വൃക്ഷതൈ നടലും ചിത്ര രചന പ്രദർശനവും Read More…

Pala

കോവിഡ് 19 വ്യാപനം: ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തെ കാരുണ്യനിധിയാക്കി മാറ്റി

പാലാ: കോവിഡ് 19 വ്യാപനം തടയാൻ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ നിർദ്ദേശം കാരുണ്യനിധിയായി മാറി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജെ ജോസാണ് ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തെ കാരുണ്യ നിധിയായി മാറ്റിയത്. രണ്ടാഴ്ച മുമ്പ് ഒരു ശസ്ത്രക്രിയയ്ക്കായി എബി ജെ ജോസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് 19 വ്യാപനം കേരളത്തിൽ ആരംഭിച്ച സാഹചര്യത്തിമായിരുന്നു അന്ന്. ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ജനങ്ങളോട് Read More…

Uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത് ജൂൺ 5 പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു

ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആൽപ്പാറ ഭാഗത്ത് പുറമ്പോക്ക് സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. പ്രസിഡൻ്റ് ഇൻ ചാർജ്ജ് തങ്കച്ചൻ കെ എം പരിസ്ഥിതി ദിനാഘോഷം മാവിൻ തൈ നട്ട് ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഞ്ജു പി ബെന്നി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബിനു ജോസ് തൊട്ടിയിൽ, മെമ്പർമാരായ ജെസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലട,ഏലിയാമ്മ കുരുവിള,മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ Read More…

Erattupetta

ടീം റെസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു

ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം റെസ്ക്യൂ ഫോഴ്സ് നടപ്പാക്കുന്ന വൃക്ഷ തൈ നടൽ ടീം റെസ്ക്യൂ ഫോഴ്സ് രക്ഷാധികാരിയും ഡിവിഷൻ കൗൺസിലറുമായ പി എം അബ്ദുൽ ഖാദർ ടീം പ്രസിഡന്റ് വി എം നൗഷാദ് അംഗങ്ങളുടെ സാന്നിധ്യത്തിൽ M. L. P. S ഗ്രൗണ്ടിൽ തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു.

General

“മരം ഒരു വരം” വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

വെള്ളികുളം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രമേയമായ “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പരിപാടികൾ നടത്തപ്പെട്ടു. ആൻ മരിയ തങ്കച്ചൻ കുന്നയ്ക്കാട്ട് , ബിൻസാ ബിൻസ് മുളങ്ങാശ്ശേരിൽ എന്നിവർ Read More…

Top News

കേരളത്തിൽ ബലിപെരുന്നാള്‍ അവധി ദിനത്തില്‍ മാറ്റം; അവധി ശനിയാഴ്ച, വെള്ളി പ്രവൃത്തിദിനം

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്. രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 Read More…

Aruvithura

സക്ഷമ മീനച്ചിൽ താലൂക്കിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷതൈ നട്ടു

അരുവിത്തുറ : സക്ഷമ മീനച്ചിൽ താലൂക്കിൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷതൈ നടീൽ അരിവിത്തുറ സെൻമേരിസ് എൽ പി സ്കൂളിൽ നടന്നു. ഫാദർ ജോയൽ ,സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുഭാഷ്, ഉണ്ണിമുകളേൽ,ഹെഡ്മിസ്ട്രസ് ഡെയ്സി തുടങ്ങിയവർ പങ്കെടുത്തു.

Poonjar

കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള(സി.എഫ്.കെ) ലോക പരിതിസ്ഥിതി ദിനം ആചരിച്ചു

പൂഞ്ഞാർ : കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള (സി എഫ് കെ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിതിസ്ഥിതി ദിനാചരണം പൂഞ്ഞാർ ഗവ.എൽ.പി സ്കൂളിൽ സി എഫ് കെ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ. ജോഷി മൂഴിയാങ്കലും പ്രമുഖ സാഹിത്യകാരിയുംബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവുമായ ശ്രീമതി.സിജിതാ അനിലും ചേർന്ന് ഫലവൃക്ഷ തൈകൾ നട്ട് ഉൽഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി.സിജിമോൾ,സി എഫ് കെ അംഗങ്ങളായ ഷോജി അയലൂക്കൂന്നേൽ, സണ്ണി വാവലാങ്കൽ, ജോർജി മണ്ഡപം, അഭിലാഷ് കണ്ണമുണ്ടയിൽ, അജിത്ത് അരിമറ്റം, Read More…