പാലാ: പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയത്. പല്ല് വിഴുങ്ങിയിരുന്ന കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വീട്ടുകാർ കുട്ടിയെ കാണിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പല്ല് വയറിനുള്ളിലേക്ക് വിഴുങ്ങി പോയെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം. 2 ദിവസം കഴിഞ്ഞ് കുട്ടിക്ക് Read More…
Author: Web Editor
റോഡ് കുറുകെ കടക്കുമ്പോൾ കാറിടിച്ച് ചികിത്സയിലായിരുന്ന തയ്യിൽ ടി.എം.സെബാസ്റ്റ്യൻ അന്തരിച്ചു
പാലാ: റോഡ് കുറുകെ കടക്കുമ്പോൾ കാറിടിച്ച് ചികിത്സയിലായിരുന്ന പാലാ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകനുമായിരുന്ന പാലാ വെള്ളാപ്പാട് തയ്യിൽ ടി.എം.സെബാസ്റ്റ്യൻ (77) അന്തരിച്ചു. 6 നു വൈകിട്ട് 7 മണിക്ക് പാലാ – കോഴാ റോഡിൽ നെല്ലിയാനിക്കു സമീപമായിരുന്നു അപകടം. സംസ്കാരം 10/02/2026 (ചൊവ്വാഴ്ച) പാലാ കത്തീഡ്രലിൽ. മണ്ണയ്ക്കനാട് പൂവത്തേട്ട് വിൻസിയാണ് ഭാര്യ. മക്കൾ: മാത്യൂസ്, മാനുവൽ , അനു. മരുമക്കൾ: ജീൻ സൂസൻ എഴുതൈക്കൽ, Read More…
പ്രാർത്ഥനകൾ വിഭലം ;സഹോദരി ശ്രീലക്ഷമിയും മരണത്തിന് കീഴടങ്ങി
ഇന്നലെ രാത്രി കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിനു പിന്നാലെ. ഒപ്പം യാത്ര ചെയ്ത സഹോദരിയും മരണമടഞ്ഞു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22) ഇന്നലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാത്രി 9 മണിയോടെ മരണമടയുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം ഉണ്ടായത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ Read More…
ഹ്രസ്വ സിനിമ നിർമ്മിച്ച് ഫാ.ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്കൂൾ
കവീക്കുന്ന്: സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ. സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ അവിസ്മരണീയമാക്കിയത്. ‘കൈറ്റ്സ്’ എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിലൊരാളായി 75കാരനായ ഫാ ജോസഫ് വടകരയും അരങ്ങു തകർത്തു. സ്കൂൾ അധ്യാപകരും മറ്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പി ടി Read More…
ഈരാറ്റുപേട്ടയുടെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു
ഈരാറ്റുപേട്ട: കേരളത്തിന്റെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു. തുർക്കിയിലെ ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി പി.ജി വിദ്യാർഥിയും ഈരാറ്റുപേട്ട സ്വദേശിയുമായ ബിലാൽ ബിൻ ജമാലിന്റെ വധുവായാണ് ഈജിപ്തിലെ അലക്സാണ്ട്രിയ സ്വദേശിനിയായ റവാൻ അൽ അഗവാനി എത്തുന്നത്. ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റിയിലെ തന്നെ ഫിലോസഫി വിദ്യാർഥിനിയാണ് റവാൻ. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഒമാനിലെ സലാലയിൽ വെച്ച് ഇരുവരുടേയും നിക്കാഹ് നടന്നു. സാധാരണ ഇരു രാജ്യങ്ങളിലുള്ളവർ വിവാഹിതരാകുന്നത് പ്രണയത്തിലൂടെയാണെങ്കിൽ വീട്ടുകാർ തമ്മിലുറപ്പിച്ച വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. തുർക്കിയിൽ Read More…
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22 ) മരിച്ചത്. പരുക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ Read More…
പാലായുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് കവീക്കുന്ന് സ്കൂളിൻ്റെ പങ്ക് വിലമതിക്കാനാവില്ല: മാണി സി കാപ്പൻ
പാലാ: പാലായുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് നൂറ്റാണ്ടു പിന്നിട്ട കവീക്കുന്ന് സ്കൂളിൻ്റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ നൂറ്റി രണ്ടാമത് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ പഴയ തലമുറയുടെ ദീർഘവീക്ഷണമാണ് നൂറു വർഷം മുമ്പ് സ്കൂൾ സ്ഥാപനത്തിന് ഇടയാക്കിയതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. Read More…
ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന് മുന്നിൽ സൂചന സമരം നടത്തി
മരങ്ങാട്ട്പള്ളി : സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ മൈക്ക് സെറ്റ് സ്ഥാപനത്തിന് പണം നൽകാത്തത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സൂചന സമരം നടത്തി. മരങ്ങാട്ട് പിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൻ്റെ മുന്നിലാണ് സമരം നടത്തിയത് സൂചന സമരം ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നവംബർ 11/12/13/14/15 തീയതികളിൽ ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ Read More…
കാർഷികമേഖലയിൽ പൊന്നു വിളയിച്ച് ഫാദർ മാത്യു കടുക്കുന്നേൽ
മുണ്ടക്കയം :വൈദിക വൃത്തിക്കൊപ്പം കാർഷിക വൃത്തിയെ ജീവിത വ്രതമാക്കി കാർഷിക മേഖലയിൽ പൊന്നു വിളയിച്ച മാതൃകാ കർഷകനും, പ്രകൃതിസ്നേഹിയുമായ ഫാദർ മാത്യു കടുക്കുന്നേൽ തന്റെ 45 വർഷത്തെ ഔദ്യോഗിക വൈദിക സേവന കാലാവധി പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക്. പാലാ രൂപതയിലെ ചേർപ്പുങ്കൽ കടുകുന്നേൽ പരേതരായ ചാക്കോ മറിയം ദമ്പതികളുടെ മകനായി, 1951 ജനുവരി 9 ജനിച്ച അദേഹം പാലാ മൈനർ സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി പാലായുടെ പ്രഥമ മെത്രാൻ ദിവംഗതനായ അഭിവന്ദ്യ Read More…
രാമപുരം കോളേജിൽ ജിത്തു മെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെന്റ്
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൻ സംഘടിപ്പിക്കുന്ന 8 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഫെബ്രുവരി 9 മുതൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ടൂർണ്ണമെന്റിൽ സെന്റ് തോമസ് കോളേജ് പാലാ, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, കെ.ഇ കോളേജ് മാന്നാനം, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, ആതിഥേയരായ മാർ ആഗസ്തീനോസ് കോളേജ് രാമപുരം തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരക്കും. ടൂർണ്ണമെന്റ് ഉദ്‌ഘാടനം 3: 15 പി എം Read More…











