രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി ടി സൊല്യൂഷൻസുമായി സഹകരിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് & ഡേറ്റ സയൻസ് കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ഇലക്‌ട്രോണിക്സ് & കമ്പ്യൂട്ടർ ടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എ ഐ & ഡേറ്റ സയൻസും പഠിക്കാവുന്നതാണ്. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ Read More…
Author: Web Editor
കാഞ്ഞമല കുടുംബയോഗം; ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച
അയർക്കുന്നം: കാഞ്ഞമല കുടുംബ യോഗത്തിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച നടക്കും. 10-03-2025 ശനി രാവിലെ 9.30 ന് അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ മറ്റക്കര ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോസഫ് പരിയാത്ത് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പള്ളി പാരീഷ് ഹാളിൽ ചേരുന്ന പൊതുസമ്മേളനം ഫാ. ആന്റണി കിഴക്കേവീട്ടിൽ ഉദ്ഘാടനം ചെയ്യും. ജോർജ് ജെ കാഞ്ഞമല അധ്യക്ഷത വഹിക്കും. റവ. ഡോ. തോമസ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ Read More…
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്- ആറാംഘട്ട പഞ്ചായത്ത് തല ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത്
ഉഴവൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്- ആറാംഘട്ടത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ശ്രീ പ്രഹ്ളാദൻ പാലക്കാട്ടുപറമ്പിലിന്റെ ഭവനത്തിൽ വച്ച് ഇന്ന് (തിങ്കളാഴ്ച) രാവിലെ 10:30 ന് ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് (ഇൻ ചാർജ്)ശ്രീ തങ്കച്ചൻ.കെ . എം നിർവ്വഹിച്ചു. മൂന്നാം വാർഡ് മെമ്പർ ശ്രീമതി അഞ്ജു, പി ബെന്നി, വെറ്ററിനറി സർജൻ ഡോ. ഇന്ദു നാരായണൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീ.സതീശൻ , ശ്രീമതി.ബിറ്റു തുടങ്ങിയവർ യോഗത്തിൽ Read More…
നാടിന് അഭിമാനമായി പാമ്പാടി മീഡിയാ സെൻ്റർ ഔപചാരികമായി ഉത്ഘാടനം നടന്നു
പാമ്പാടി : കഴിഞ്ഞ കുറെ കാലങ്ങളായി താല്ക്കാലികമായി പ്രവർത്തിച്ചിരുന്ന പാമ്പാടി മീഡിയാ സെൻ്റർ ഔപചാരികമായി ഉത്ഘാടനം നടത്തി. പാമ്പാടി ഹൈവേ പാർക്ക് മിനി കോൺഫറൻസ് ഹാളിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുപ്പള്ളി M .L .A ചാണ്ടി ഉമ്മൻ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് ശ്രീ. എൻ. ഹരി മുഖ്യപ്രഭാഷണം നടത്തി. കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു പാമ്പാടിയെ Read More…
ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ അമലിന്റെ മൃതദേഹവും കണ്ടെത്തി
ഭരണങ്ങാനം: ശനിയാഴ്ച വൈകുന്നേരം നാലരയോടെ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോന്റെ മൃതദേഹവും കണ്ടെത്തി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫി (21) ന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയിരുന്നു.
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു
തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് Read More…
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കാനം സ്വദേശി അമൽ പ്രമോദ് (22), കൊടുങ്ങൂർ സ്വദേശി സൂരജ് രാജേന്ദ്രൻ ( 22) സ്കൂട്ടർ യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി ശശി ( 62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടു മണിയോടെ പള്ളിക്കത്തോട് അഞ്ചാനി തീയറ്ററിനു സമീപമായിരുന്നു അപകടം.
പാലാ ജനറൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്ന് താലൂക്ക് വികസന സമിതി
പാലാ: കെ.എം. മാണി മെമ്മോറിയൽ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ബഹു നില കെട്ടിടത്തിലെ വൈദ്യുതീകരണത്തിൽ അപാകതയുണ്ടോയെന്നു പരിശോധി ക്കണമെന്നും ഫയർ ആൻഡ് റസ്ക്യൂ സംവിധാനവും കെട്ടിട നിർമാണത്തിലെ അ പാകതയും പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും താലൂക്കു വികസന സമിതി നിർദേശം നൽകി. പൊതുമരാമത്ത് വൈദ്യുതി വിഭാഗം ബിൽഡിംഗ് ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ടും ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരും ചേർന്നു സംയുക്തമായി പരിശോധിച്ച് റിപ്പോർട്ട് നല്കുവാനാണ് നിർദേശം. ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയിൽ രാഷ്ട്രീയ Read More…
തിടനാട് കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്
തിടനാട് കൃഷിഭവനിൽ കേരരക്ഷാവാരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി മരുന്ന് ചെയ്യുന്നതാണ്. കുറഞ്ഞത് 10 എണ്ണം തെങ്ങ് ഉണ്ടായിരിക്കണം. താൽപര്യം ഉള്ള കർഷകർ കരം കെട്ടിയ രസീത് 24- 25 വർഷം ആധാർ കാർഡ്, എന്നിവയുടെ കോപ്പി സഹിതം തിങ്കളാഴ്ച്ച( 5/ 05/ 2025) ന് 5.00 pm ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കെ.കരുണാകരൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ പിള്ള യുടെ ചരമവാർഷികദിനത്തിൽ കെ.എസ്.എസ്.പി.എ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ഷിബു അദ്ധൃക്ഷനായിരുന്നു..ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ആഡിറ്റർ എ.ജെ.ജോർജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ.ജോസഫ്, ചിറക്കടവ് മണ്ഡലം പ്രസിഡൻറ് പി.എൻ ദാമോദരൻ പിള്ള,വെള്ളാവൂർ മണ്ഡലം പ്രസിഡൻറ് കെ.എം സുരേന്ദ്രൻ, വാഴൂർ മണ്ഡലം പ്രസിഡൻറ് Read More…











