കോട്ടയം ജനറൽ ആശുപത്രിയിൽ സൗന്ദര്യവർധക ചികിത്സയ്ക്ക് (കോസ്മെറ്റിക് പ്രൊസീജ്യർ) തുടക്കം. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു. സൗന്ദര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചികിത്സാ രീതിയാണ് കോസ്മെറ്റിക് പ്രൊസീജ്യർ. ഇതിന്റെ ഭാഗമായി മൈക്രോഡെർമ അബ്രേഷൻ, കെമിക്കൽ പീൽ, ലേസർ ട്രീറ്റ്‌മെന്റ് പി.ആർ.പി. തുടങ്ങിയ ചികിത്സകൾ ഡെർമറ്റോളജി വിഭാഗം ഡോക്ടർമാരായ ഡോ. ബ്രീസ് തോമസ്, ഡോ. ജി. സജനി എന്നിവരുടെ നേതൃത്വത്തിൽ നടത്തും. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത Read More…
Author: Web Editor
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20 ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം Read More…
വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ
വെള്ളികുളം: വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫാൻസാമ്മയുടെ തിരുനാളിന് ഒരുക്കമായി 19 ശനിയാഴ്ച മുതൽ നോവേന ആരംഭിക്കും. ശനിയാഴ്ച 6.15 am ആരാധന, 6.45 am -വിശുദ്ധ കുർബാന തുടർന്ന് നൊവേന. ഞായറാഴ്ച 6.15am ജപമാല 6.45 am വിശുദ്ധകുർബാന, തുടർന്ന് നൊവേന. ഇട ദിവസങ്ങളിൽ രാവിലെ 6.30 am വിശുദ്ധ കുർബാന, നൊവേന. വെള്ളികുളം പള്ളിയുടെ കുരിശുപള്ളിയായ മലമേൽ പള്ളിയിൽ25, 26, 27 തീയതികളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിക്കും. 25 ,26 തീയതികളിൽ വൈകിട്ട് Read More…
ദേശീയതല ശുചിത്വ റാങ്കിംഗ്; സിംഗിൾ സ്റ്റാർ പദവി നേടി ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾ
കോട്ടയം :ദേശീയതലത്തിൽ നഗരസഭകൾക്കുള്ള ശുചിത്വ സർവേയായ സ്വച്ഛ് സർവേഷനിൽ ജില്ലയിൽനിന്ന് ആദ്യമായി സിംഗിൾ സ്റ്റാർ പദവി നേടി ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾ. തുറസായ മലമൂത്ര വിസർജ്ജന രഹിത പ്രദേശങ്ങളാക്കി നിലനിർത്തിയതിലൂടെ ജില്ലയിലെ അഞ്ചു നഗരസഭകൾ ഒ.ഡി.എഫ്. പ്ലസ് പദവിയും കരസ്ഥമാക്കി. ശുചിത്വ മിഷനും നഗരസഭകളും സംയുക്തമായി പ്രവർത്തിച്ചതിൽ ഹരിത കർമ്മസേന, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സജീവമായ പ്രവർത്തനവും ചങ്ങനാശ്ശേരി നഗരസഭയിലും കുമരകത്തുമുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനവും റാങ്കിംഗ് മുൻ വർഷത്തേക്കാൾ മെച്ചപ്പെടാൻ കാരണമായി. ഉറവിടമാലിന്യ Read More…
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു
കുന്നോന്നി: കേരളം കണ്ട ഏറ്റവും ജനകീയനായമു ഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ് ളാക്കൽ അനീഷ് കീച്ചേരി റ്റോമി ജോസഫ് തങ്കച്ചൻ മാങ്കുഴയ്ക്കൽ കേശവൻ മരുപത്താങ്കൽ ജോയി കണപ്പള്ളിൽ പ്രകാശ് ഉടുമ്പശേരിൽ തുടങ്ങിയവർ പങ്കെടുത്തു.
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം പുഷ്പാർച്ചന നടത്തി ആചരിച്ചു
പൂഞ്ഞാർ: ആദരണീയനായ കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാറിന്റെ, രണ്ടാം ചരമ വാർഷികം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ, പുഷ്പാർച്ചന നടത്തി ആചരിച്ചു. പരിപാടികൾക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ, ഡിസിസി മെമ്പർ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു,സണ്ണി കല്ലറ്റ്,സജി കൊട്ടാരം, മാത്യു തുരുത്തേൽ, ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ, M C തോമസ്, ചാണ്ടികുഞ്ഞ് മുതലകുഴിയിൽ,അനീഷ് ഇളംതുരുത്തിയിൽ, സണ്ണി Read More…
എരുമേലി മാസ്റ്റർ പ്ലാൻ പ്രാഥമിക പദ്ധതി രേഖ പ്രകാശനം ചെയ്തു
എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. അതേപോലെതന്നെ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തീർത്ഥാടക സഹായകേന്ദ്രമായ ഇടത്താവളത്തിന്റെ പണിയും അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കൂടാതെ എരുമേലിയിൽ ഡിടിപിസിയുടെ കീഴിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിൽ 1 കോടി രൂപ അനുവദിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഒന്നരക്കോടി രൂപ കൂടി പുനരുദ്ധാരണത്തിന് അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപ അനുവദിച്ച് BM&BC നിലവാരത്തിൽ Read More…
ഉമ്മൻ ചാണ്ടിയെ ഇപ്പോഴത്തെ നേതൃത്വം മാതൃക ആക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതിയും , കൊച്ചിൻ മെട്രോയും കേരളത്തിന് സമ്മാനിച്ച വികസന നായകനും കേരളത്തിലെ പാവങ്ങളുടെ ആശ്രയവും ആയിരുന്ന ഉമ്മൻ ചാണ്ടി സ്വന്തം പാർട്ടിക്കകത്തു നിന്നും, മുന്നണിയിൽ നിന്നും രാഷ്ട്രിയ എതിരാളികളിൽ നിന്നും കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങിയാണ് നമ്മെ വിട്ട് പിരിഞ്ഞതെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. എല്ലാവരെയും ചേർത്തു നിർത്തി UDF നെ നയിച്ച ഉമ്മൻ ചാണ്ടി എന്ന ജന നേതാവിനെ മാതൃകയാക്കാൻ ഇപ്പോഴത്തെ നേതൃത്വം ശ്രമിച്ചില്ലെങ്കിൽ UDF ന് അധികാരം സ്വപ്നം മാത്രമായി മാറുമെന്നും Read More…
മിനി സിവിൽ സ്റ്റേഷന് എവിടെ അഗ്നി സുരക്ഷ; എവിടെ എൻ.ഒ.സി
പാലാ: എല്ലാ കെട്ടിട സമുച്ചയങ്ങളിലും ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള ജനറൽ ആശുപത്രിയുടെ അഗ്നി സുരക്ഷാ ഉപകരണങ്ങളുടെ എൻ.ഒ.സി ആവശ്യപ്പെടുന്നവരും നൽകേണ്ടവരും പൊതുചർച്ചയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നവരും ഇതെല്ലാo ചർച്ച ചെയ്യുന്ന സിവിൽ സ്റ്റേഷൻ മന്ദിരമായ അഞ്ചു നില ബഹുനില സമുച്ചയത്തിലെ അഗ്നി സുരക്ഷാ എൻ.ഒ.സി വെളിപ്പെടുത്തുവാൻ തയ്യാറാവണമെന്ന് ജയ്സൺ മാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. അഞ്ചു നില മന്ദിരത്തിലായി കടലാസ് ഫയലുകളും കമ്പ്യൂട്ടറുക്കൾക്ക് ആവശ്യമായ യു.പി.എസ് കളും ബാറ്ററി യൂണിറ്റുകളും സ്ഥാപിച്ചിട്ടുള്ള നിരവധി Read More…
കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക്
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്‌യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്‌യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിന്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ Read More…











