General

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും Read More…

Accident

കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയത്ത് വീണ്ടും ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ഗൂഗിൾ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് പിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം കുഴിയിൽ വീണതിനെ തുടർന്ന് നിർത്തിയതിനാൽ വാഹനം ഒഴുക്കിൽപ്പെട്ടില്ല. സമീപവാസികൾ ഓടിയെത്തി കാറിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി Read More…

weather

അതിശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ നാളെ ഓറഞ്ച് അലെർട്ട്

കോട്ടയം : അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച (ജൂലൈ 25) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയിൽ ജൂലൈ 23, 24, Read More…

Uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോടനുബന്ധിച്ച് മാവിൻ തൈകൾ വിതരണം ചെയ്തു

ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോടനുബന്ധിച്ച് മാവിൻ തൈകൾ വിതരണം ചെയ്തു. പ്രസിഡൻറ് ഇൻ ചാർജ് തങ്കച്ചൻ കെ എം മാവിൻ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഞ്ചു പി ബെന്നി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ജോസ് തൊട്ടിയിൽ, മെമ്പർമാരായ സുരേഷ് വി ടി, സിറിയക് കല്ലട ,റിനി വിൽസൺ ,ബിൻസി അനില്‍, മേരി സജി, ഏലിയാമ്മ കുരുവിള, അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കെ ആർ എം ജി എൻ Read More…

Pala

പരിസ്ഥിതി സംരക്ഷണം;ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരം: എ.കെ.ശശീന്ദ്രന്‍

പാലാ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ വനവത്കരണ മേഖലയിലും ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് കേരളാ വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രസ്താവിച്ചു. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ ‘ഹരിതവനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ 1001 ഫല വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷതൈകള്‍ വയ്ക്കുകയും പിന്നീട് അവിടേക്ക് ആരും തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത സാഹചര്യത്തില്‍ തൈകള്‍ പരിപാലിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചൊലുത്തേണ്ടതെന്നും, ലയണ്‍സ് ക്ലബ്ബുകള്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ Read More…

General

കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും

കടനാട്: ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ യുടെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് പാനാമ്പുഴ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, പി റ്റി എ Read More…

Erattupetta

അൽ മനാറിൽ സ്കൂൾ പാർലമെന്റ് അധികാരമേറ്റു

ഈരാറ്റുപേട്ട: അൽമനാർ പബ്ലിക് സ്കൂളിലെ സ്കൂൾ പാർലമെന്റ് പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത പാലാ എസ്.ആർ.ടി.ഒ റെജി കെ.കെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ അവബോധത്തെക്കുറിച്ച് ക്ലാസ് നൽകി. ഐ.ജി.ടി വൈസ് ചെയർമാൻ അവിനാശ് മൂസ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റസിയ ചാലക്കൽ സ്വാഗത പ്രസംഗവും വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ ആശംസകൾ അർപ്പിച്ചു. എം.പി.ടി.എ പ്രസിഡന്റ് ജെസ്ന നദീർ, അക്കാദമിക് Read More…

Pala

രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തെയും സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയേയും ചെറുത്തു തോല്‍പ്പിക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

പാലാ: കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യ ദുര്‍ഭരണത്തേയും രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവണതയേയും ചെറുത്തു തോല്പിക്കുമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ഡോ. ജോഷി തെക്കേക്കുറ്റിന്റെ ഭവനത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എലിക്കുളം മണ്ഡലത്തിലെ രണ്ട് മൂന്ന് നാല് അഞ്ച് വാര്‍ഡു കമ്മറ്റികളുടെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരോഗ്യ-വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ കേരളത്തിലെ സമസ്ത മേഖലയും തകര്‍ത്ത് ജനജീവിതം അതിദുസ്സഹമാക്കിയ ജനദ്രോഹ ഭരണത്തിന് വരാന്‍ Read More…

General

വെള്ളികുളം മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 27 ന്

വെള്ളികുളം: വെള്ളികുളം ഇടവകയുടെ കീഴിലുള്ള മലമേൽ കുരിശുപള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെതിരുനാൾ ജൂലൈ 27 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി 25, 26 തീയതികളിൽ വൈകുന്നേരം 4 മണിക്ക് ജപമാല പ്രാർത്ഥന, 4.30 pm വിശുദ്ധ കുർബാന, നൊവേന നടത്തപ്പെടും. 27 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന. പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ.ക്രിസ്റ്റിപന്തലാനി. നൊവേന , ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം തുടർന്ന് നേർച്ചകഞ്ഞി വിതരണം. ബിജു പുന്നത്താനത്ത്, ബിജു മുതലക്കുഴിയിൽ, ജിസോയി ഏർത്തേൽ, Read More…

Uzhavoor

ഓര്‍മ്മകളിൽ പ്രിയപ്പെട്ട ഉഴവൂര്‍ വിജയൻ

കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രാസംഗികനായി പേരെടുത്ത ഉഴവൂര്‍ വിജയന്റെ വേര്‍പാടിനു ഇന്ന് എട്ടാണ്ട്. സ്‌നേഹിതരുടെയും സഹപ്രവര്‍ത്തകരുടെയും മനസില്‍ നീറുന്ന വേദനയാണ് അകാലത്തിലുള്ള പ്രിയപ്പെട്ട ഉഴവൂര്‍ വിജയന്റെ വേര്‍പാട്. തിരിച്ചുവരാനാവാത്തവിധമുള്ള ആ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ അദ്ദേഹവുമായി ഏറെ അടുപ്പമുള്ളവര്‍ക്ക് പലപ്പോഴും കഴിയുന്നില്ല. അത്രയേറെ ആത്മബന്ധമാണ് അദ്ദേഹവുമായി ഒട്ടേറെപ്പേർക്കു ഉണ്ടായിരുന്നത്. നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗശൈലിയിലൂടെയാണ് ഉഴവൂര്‍ വിജയന്‍ ജനകീയനായത്. എന്തിനും ഏതിലും നര്‍മ്മം കണ്ടെത്തുകയും അത് പ്രസംഗത്തിലൂടെ കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാന്‍ അസാധാരണമായ വഴക്കമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഇതുവഴി രാഷ്ട്രീയ Read More…