General

മാവടി പള്ളിയിൽ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു

വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു. . യോബേല 2026 എന്ന പേരിൽ വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി.മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നിർവഹിച്ചു. “മാവടി പള്ളി, മലയോരത്തിന്റെ മകുടം” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ Read More…

Kottayam

ശബരിമലയെ കൊള്ള സങ്കേതമാക്കി മാറ്റിയ സിപിഎം -കോൺഗ്രസ്‌ കുറുവ സംഘത്തിനെതിരെ ബിജെപി പ്രക്ഷോഭം

കോട്ടയം : ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ശബരിമല കൊള്ളക്കെതിരെ ദേവസം വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂർ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്‌ നാളെ നടക്കും എന്ന് ജില്ലാ ആദ്യക്ഷൻ ലിജിൻലാൽ അറിയിച്ചു. ശബരിമലയിൽ ആരാണ് കൂടുതൽ കളവ് നടത്തുന്നത് എന്നാണ് ഇടതു വലതു മുന്നണികളിൽ മത്സരം എന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രിമാർ, എംപിഎം എൽ എ ഓഫീസുകളിലേക്ക് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധാപരിപാടികളുടെ ഭാഗമായി നാളെ നടക്കുന്ന Read More…

Erattupetta

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി രോഹിത് വെമുല ദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഹിത് വെമുല ദിനം ആചരിച്ചു. വ്യത്യസ്ത സ്വഭാവത്തിൽ വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടിൽ പൂർണ ജനാധിപത്യത്തിലേക്കുള്ള വഴികൾ വെട്ടിത്തന്ന ഒരു ജനാധിപത്യ പോരാളിയായിരുന്നു രോഹിത് വെമുലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. രോഹിത് വെമുലയുടെ പത്താം ജീവത്യാഗ ദിനമാണ് ജനുവരി 17. അദ്ദേഹത്തിന്റെ ഓർമകൾ സാഹോദര്യത്തിലധിഷ്ഠിതമായ നീതി തേടിയുള്ള പുതിയ സാമൂഹിക സങ്കൽപങ്ങൾക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് അമീൻ റിയാസ്, Read More…

General

എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 – 26 പ്രവർത്തനവർഷ ഉദ്ഘാടനം

പ്ലാശനാൽ: എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 – 26 പ്രവർത്തനവർഷത്തെ ഉദ്ഘാടനം എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ്‌ മിജോ ജോയി നിർവഹിച്ചു. പ്ലാശനാൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ , യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്, യൂണിറ്റ് പ്രസിഡന്റ്‌ അൽഫോൻസ് ജോസഫ്, എസ് എം വൈ പാലാ രൂപത കെ സി വൈ എം സംസ്ഥാന സിൻഡിക്കേറ്റ് അംഗം സെഞ്ചു ജേക്കബ്, യൂണിറ്റ് Read More…

Obituary

പുതുപ്പള്ളിൽ സുധാകരൻ പി.ബി (കുറുപ്പ് ചേട്ടൻ) നിര്യാതനായി

കടലാടിമറ്റം: പെരിങ്ങളം പുതുപ്പള്ളിൽ പരേതനായ ഭാസ്ക്കരൻ്റെ (കുട്ടപ്പൻ ചേട്ടൻ) മകൻ സുധാകരൻ പി.ബി (കുറുപ്പ് ചേട്ടൻ 64) നിര്യാതനായി. ഭാര്യ സൗദാമിനി (ഇടമല വെങ്ങാട്ട് കുടുംബാംഗം). മക്കൾ: ജ്യോതിഷ (ജിമ്മർ ഹോസ്പിറ്റൽ പോണ്ടിച്ചേരി) മനീഷ. മരുമക്കൾ: രാജീവ് (ഐക്കരതെക്കേൽ മംഗളഗിരി), അരുൺ (വീട്ടിക്കൽ കൊല്ലപ്പള്ളി ഫെഡറൽ ബാങ്ക് സോണൽ ഓഫീസ് കോട്ടയം). സംസ്കാരം ഇന്ന് (19/01/26, തിങ്കൾ)5 ന് കടലാടിമറ്റത്ത് തറവാട്ട് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ നളിനി. സഹോദരങ്ങൾ: വൽസമ്മ, വേണുഗോപാലൻ (റിട്ട. ജയിൽ ഡിപ്പാർട്ട്മെന്റ്), പരേതയായ Read More…

Pala

പാലാ മാരത്തോൺ: റത്തോട് അനിൽ, അഞ്ജു മുരുകൻ ജേതാക്കൾ

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് പാലാ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ റാത്തോട് അനിലും വനിതാ വിഭാഗത്തിൽ അഞ്ജു മുരുകനും ജേതാക്കളായി. ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച 21കിലോമീറ്റർ ഹാഫ് മാരത്തോൺ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു

പാലാ: റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശവുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി സഹകരിച്ച് ദേശീയ റോഡ് സുരക്ഷവാരാചരണ പരിപാടി സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലേക്ക് ബോധവൽക്കരണവുമായി വാക്കത്തോൺ നടത്തി. ആശുപത്രി ഫിനാ‍ൻസ് ,അക്കൗണ്ട്സ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.എമ്മാനുവൽ പാറേക്കാട്ട് സന്ദേശം നൽകി. അപകടം ഉണ്ടാകാതെ എങ്ങനെ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്ന സാമൂഹിക Read More…

Kanjirappally

വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണണം: അഭിവന്ദ്യ മാര്‍ തോമസ്‌ തറയില്‍

കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണണമെന്ന്‌ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ മാര്‍ തോമസ്‌ തറയില്‍. ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 40-ാമത്‌ വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടിയും തങ്ങള്‍ക്ക്‌ ലഭിച്ചിട്ടുള്ള വ്യത്യസ്‌തമായ കഴിവുകള്‍ കണ്ടെത്തണമെന്നും നാടിനും രാജ്യത്തിനും ഉപകാരപ്രദമായ സ്വപ്‌നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട്‌ പറഞ്ഞു.സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോസഫ്‌ പൊങ്ങന്താനത്ത്‌, പ്രിന്‍സിപ്പല്‍ Read More…

Kottayam

കേന്ദ്ര പദ്ധതി വേണ്ട കടം മതി എന്ന നിലപാടിലാണ് കേരളം :കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

കോട്ടയം :രാജ്യത്തിൻറെ സർവ്വതോന്മുഖമായ പുരോഗതിയും വികസനവും മാത്രം ലക്ഷ്യമിട്ട് മുന്നോട്ടു നീങ്ങുന്ന നരേന്ദ്രമോദി സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് പിഎം വികസിത് ഭാരത് റോസ്ഗാർ യോജനയിൽ ദൃശ്യമാകുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിയായ പിഎം വികസിത് ഭാരത് റോസ്ഗാർ യോജന രാജ്യത്തെ പുരോഗതിയിലേക്കും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും മാത്രം ലക്ഷ്യമിട്ടാണ്. തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിച്ചത് ഉൾപ്പടെ അടിസ്ഥാന ജനവിഭാഗത്തിന് കരുത്ത് പകർന്നത് വികസിത് ഭാരത് സങ്കല്പത്തിലൂന്നിയ മോദി സർക്കാരിൻറെ പ്രവർത്തനങ്ങളാണ്. തൊഴിലുറപ്പ് 100 ദിവസമാക്കിയതും Read More…

General

ഭക്ഷ്യ കമ്മീഷൻ മലയിഞ്ചിപ്പാറ സ്‌കൂൾ സന്ദർശിച്ചു

കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി.സ്‌കൂളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. തീരുമാനിച്ച ഭക്ഷണ മെനുവിൽ മാറ്റം വരുത്തരുതെന്ന് കമ്മീഷൻ സ്‌കൂൾ അധികൃതർക്ക് നിദേശം നൽകി. സ്‌കൂളിലെ ജല സ്രോതസ് കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനും കിച്ചൻ കം സ്റ്റോർ ശാസ്ത്രീയമായി പുതുക്കി പണിയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താൻ Read More…