കോട്ടയം: ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ ബി.ജെ.പി യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ബി വിട്ട പ്രവർത്തകർ ബിജെപിസംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു. കെറ്റിയുസി ബി മുൻ സംസ്ഥാന പ്രസിഡന്റ് മനോജ് കുമാർ മാഞ്ചേരിൽ, കർഷക യൂണിയൻ ബി മുൻ സംസ്ഥാന ഹരിപ്രസാദ്. ബി നായർ, പാലാ മുൻ നിയോജക മണ്ഡലം പ്രസിഡന്റ് വേണു വി ആർ, മുൻ ജില്ലാ Read More…
Author: Web Editor
കൂനമ്മാക്കൽ തോമാ കത്തനാർക്ക് ഭാരതത്തിന്റെ വലിയ മല്പാൻ പദവി
കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയിൽ അദ്ദേഹം ദീർഘകാലം അദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു. 1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി
പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ച് കാൻസർ ബോധവൽക്കരണ പ്രോഗ്രാം നടത്തി. ആശുപത്രി ഹ്യൂമൻ റിസോഴ്സസ് ആൻഡ് നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം ഉദ്ഘാടനം ചെയ്തു. കാൻസറിനെ കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ബോധവൽക്കരണ സന്ദേശം ജനങ്ങളിൽ എത്തിക്കാനും എൻ.എസ്.എസ് വിദ്യാർത്ഥികളും മുന്നിട്ടറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ ബോധവൽക്കരണ ക്ലാസ്സിന് Read More…
പാലാ സെന്റ് തോമസ് കോളേജിൽ സ്ത്രീശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു
പാലാ സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും ലയൺസ് ക്ലബ് ഓഫ് അയർകുന്നത്തിന്റെയും ആഭിമുഖ്യത്തിൽ “ബോൾഡ് ആൻഡ് ബ്രില്ല്യന്റ് സർക്കിൾ ഫോർ വുമൺ ” എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തികൊണ്ടുള്ള സ്ത്രീ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൾ ഡോക്ടർ സിബി ജയിംസിന്റെ അധ്യക്ഷതയിൽ സോഷ്യൽ ആക്ടിവിസ്റ്റ് ശ്രീമതി നിഷാ ജോസ് നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കോളേജിലെ ചരിത്ര വിഭാഗം മേധാവി ശ്രീ. Read More…
സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി
പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കെതിരെയും ഗാന്ധി പ്രതിമസ്ഥാപിച്ച് സ്വാതന്ത്ര്യ സമരസേനാനികളുടെ പേര് സ്തൂപത്തിൽ ആലേഖനം ചെയ്യുമെന്ന് പറഞ്ഞ് ലക്ഷങ്ങൾ നഷ്ടപ്പെടുത്തുകയും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത മാലിന്യ നിർമ്മാർജ്ജന പദ്ധതി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഫലപ്രദമായി നടപ്പിലാക്കാത്ത പഞ്ചായത്ത് ഭരണസമിതി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ ധർണ്ണ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാർട്ടി ഏരിയാ കമ്മിറ്റിയംഗം Read More…
സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് 19ന് അരുവിത്തുറയിൽ
അരുവിത്തുറ: അരുവിത്തുറ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 19 ന് വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് നടത്തും. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, ആർത്തവ വിരാമം തുടങ്ങിയ ഗൈനക്കോളജി സംബന്ധമായ വിവിധ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മാർ സ്ലീവാ മെഡിസിറ്റി ഒബ്സ്ട്രെറ്റിക്സ് അൻഡ് ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധഡോക്ടർ പരിശോധനയ്ക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. Read More…
പാലാ അൽഫോൻസാ കോളേജിലെ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
പാലാ : പാലാ അൽഫോൻസാ കോളജ് എൻ എസ് എസ്, എൻ സി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. അറുപതോളം പെൺകുട്ടികൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു . മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. മിക്ക വിദ്യാർത്ഥിനികളുടെയും ആദ്യ രക്തദാനമാണ് നടത്തിയത്.കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ Read More…
സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലതല യോഗവും, പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി
പൂഞ്ഞാർ: സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലതല യോഗവും, പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സ:അഡ്വക്കേറ്റ് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ സ്വാഗതം പറഞ സിപിഐ ജില്ലാ സെക്രട്ടറി സ. അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹൻ ചേന്നംകുളം, ബാബു Read More…
ഉഴവൂർ ലയൺസ് ക്ലബ് വീൽചെയർ കൈമാറി
ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിലെ രോഗികളുടെ ഉപയോഗത്തിന് ഉഴവൂർ ലയൻസ് ക്ലബ് വീൽചെയർ കൈമാറി. ക്ലബ് പ്രസിഡന്റ് സ്റ്റീഫൻ പി യു വിൽ നിന്നും ഹോസ്പിറ്റൽ സുപ്രണ്ട് ഡോ സിതാര വീൽചെയർ ഏറ്റുവാങ്ങി. വീൽചെയർ സ്പോൺസർ ചെയ്ത ടോമി ലുക്കോസ് വലിയവീട്ടിൽ, വാർഡ് മെമ്പറും ക്ലബ് അംഗവുമായ തങ്കച്ചൻ കെ എം, ഭാരവാഹികളായ ജോസ് ടി എൽ, പി എ ജോൺസൻ, രാജു ലുക്കോസ്, ഹെഡ് നേഴ്സ് സി ഷീല, ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
കെ.എം.മാണിക്യാൻസർ സെൻ്റെർ റേഡിയേഷൻ ബ്ലോക്കിന് തറക്കല്ലിട്ടു
പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ശില പാകി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പിയാണ് ശിലാസ്ഥാപനം നടത്തിയത്. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം കണ്ടെത്തി കാലേകൂട്ടി പ്രതിരോധിക്കുവാനും ചിലവേറിയ ചികിത്സകളിൽ നിന്നും രോഗികളുടെ മോചനവും ലക്ഷ്യമാക്കി Read More…











