പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്. യുഡിഎഫുമായി Read More…
Author: Web Editor
വെള്ളികുളം പള്ളിയുടെ മത്സ്യ കുളവും വള്ളവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എക്ക് കൗതുകവും പുതുമയുമായി മാറി
വെള്ളികുളം: വെള്ളികുളം പള്ളിയുടെ മത്സ്യക്കുളവും വള്ളവും കാഴ്ചക്കാർക്ക് നവ്യാനുഭവ വിരുന്നായി മാറുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ധാരാളം പേർ പള്ളിയുടെ മത്സ്യകുളവും വള്ളവും കാണുവാൻ എത്തിച്ചേർന്നു. സ്വദേശിക കളോടൊപ്പം സ്വിറ്റ്സർലൻഡ്,ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ മലയോര മേഖലയിലെ കുളവും വള്ളത്തിലുള്ള യാത്രയും ആസ്വദിക്കുവാൻ എത്തി. പൂഞ്ഞാർ എം.എൽ.എ. ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് പള്ളിക്കുളത്തിലെ മത്സ്യ വളർത്തലും വള്ളത്തിലൂടെയുള്ള യാത്രയും കൗതുകകരവും ആസ്വാദ്യകരവുമായി മാറി. മലയോര മേഖലയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു വള്ളയാത്ര നടത്തുന്നത്. Read More…
വെള്ളകുളം പള്ളിയിൽ നിർമിച്ച പുൽക്കൂട് ശ്രദ്ധേയമായി
വെള്ളികുളം: ക്രിസ്തുമസിനോടനുബന്ധിച്ച് വെള്ളികുളം പള്ളിയിൽ തയ്യാറാക്കിയ പുൽക്കൂട് ശ്രദ്ധേയമായി.മരക്കൊമ്പുകൾ കൊണ്ട് കുളത്തിന്റെ നടുവിൽ തയ്യാറാക്കിയ പുൽക്കൂട് പുതുമയായി. വെള്ളച്ചാട്ടവും പ്രകൃതി മനോഹാരിതയും സമന്വയിപ്പിച്ചുള്ള പശ്ചാത്തലമാണ് പുൽക്കൂടിന് ഒരുക്കിയിരിക്കുന്നത്. വാനമേഘവും ബെത് ലെഹേമിലേയ്ക്കുള്ള വഴിയും പുൽക്കൂടിനെ ആകർഷകമാക്കുന്നു.പ്രസിദ്ധ ഗ്രാഫിക് ഡിസൈനറായ അഖിലേഷ് ഇരുപ്പുഴിക്കലാണ് പശ്ചാത്തല ദൃശ്യം ഒരുക്കിയിരിക്കുന്നത്.വർണ്ണ വിസ്മയങ്ങൾ തീർത്ത അലങ്കാരവും ഇല്യൂനേഷനും പുൽക്കൂടിന്റെ മനോഹാരിത വിളിച്ചറിയിക്കുന്നു. പുൽക്കൂടിന്റെ മനോഹാരിത ആസ്വദിക്കുവാൻ നിരവധിപേർ എത്തുന്നു.ഇടവകയിലെ എസ്.എം.വൈ. എമ്മിന്റെ നേതൃത്വത്തിൽ 25ലധികം യുവാക്കൾ ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശ്രമം കൊണ്ടാണ് Read More…
ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ ജില്ലാ/ബ്ലോക്ക്/പഞ്ചായത്ത് ജനപ്രധിനിധികൾക്ക് പ്രവിത്താനം ടൗണിൽ വ്യാപാരി വ്യവസായി സ്വീകരണം നൽകി
പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവൽസര സന്ദേശ യാത്ര നടത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതു ജനങ്ങൾക്കും കേക്ക് വിതരണം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ശ്രീ എം കെ തോമസുകുട്ടി ഉത്ഘാടനം ചെയ്തു. പ്രവിത്താനം ഫൊറോന പള്ളി വികാരി വെരി. റവ. ഫാദർ. ജോർജ് വേളുപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി. പ്രവിത്താനം Read More…
പുലി പേടിയിൽ മലയോര ജനത; കൊക്കയാർ പഞ്ചായത്ത് വെബ്ലിയിൽ കേഴമാനിന്റ ശരീര ഭാഗങ്ങൾ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയം: വീണ്ടും പുലി പേടിയിൽ മലയോര ജനത കൊക്കയാർ പഞ്ചായത്ത് വെബ്ലിയിൽ കേഴമാനിന്റ ശരീര ഭാഗങ്ങൾ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി. പുലി പിടിച്ചതായി സംശയം കള്ളി വയലിൽ മാത്തച്ചൻ്റെ എന്നയാളുടെ റബർതോട്ടത്തിലാണ് കഴിഞ്ഞ ദിവസം കേഴയുടെ ശരീരഭാഗങ്ങൾ കാണപ്പെട്ടത്. മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതായും, പറയപ്പെടുന്നു, ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിന്റ തൊട്ടടുത്ത ഭാഗമായ കുറ്റിപ്ലാങ്ങാട് പുലി വളർത്തു മൃഗങ്ങളെ പിടിച്ചതായും, കൊക്കയാർ പാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾ പുലിയെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വനം വകുപ്പ് ഇക്കാര്യത്തിൽ Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ കൂട്ടിയിടിച്ച് മുക്കൂട്ടുതറ സ്വദേശി ജീവൻ ഡി യ്ക്ക് ( 45) പരുക്കേറ്റു. എരുമേലിയിൽ വച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം. ചൂണ്ടച്ചേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചൂണ്ടച്ചേരി സ്വദേശി മാത്യു ടി.പിക്ക് ( 56) പരുക്കേറ്റു.
ബിജു പാലൂപടവൻ കേരള കോൺഗ്രസ് (എം) പാലാ നഗരസഭാ പാർലമെൻ്ററി പാർട്ടി നേതാവ്
പാലാ: നഗരസഭയിലെ കേരള കോൺഗ്രസ് (എം) കക്ഷി നേതാവായി ബിജു പാലൂപടവനെ തെരഞ്ഞെടുത്തു. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായകേരള കോൺഗ്രസ് (എം) ന് 10 അംഗങ്ങളാണുള്ളത്.കഴിഞ്ഞ നഗരസഭാ കൗൺസിലിലും 10 അംഗങ്ങൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ടും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറും കൂടിയാണ് ബിജു.25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് വിജയിച്ചത്. മുൻപ് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു യോഗത്തിൽ കേ.കോൺ (എം) ജന.സെക്രട്ടറി മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡണ്ട് Read More…
പാലായിൽ യു ഡി എഫ് ഭരണത്തിലേക്ക് ; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്
പാലാ : പാലായിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്. ആദ്യ ടേമിൽ ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം ചെയർസൺ ആവും. കോൺഗ്രസ്സ് വിമത മായ രാഹുൽ വൈസ് ചെയർപേഴ്സൺ ആവും. നഗരസഭയുടെ ചരിത്രത്തിപേഴ്‌ൽ ആദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്. പാലായെ നയിക്കാൻ 21 വയസുകാരി ദിയ. ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്പേഴ്സണാണ് ദിയ. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ച് പാലാ സ്വദേശി പ്രഭാദ് എസ് ഭാസിന് ( 18 ) പരുക്കേറ്റു. ഇന്ന് പുലർച്ചെ കുമ്മണ്ണൂർ ഭാഗത്തായിരുന്നു അപകടം. കുമ്മണ്ണൂർ ഭാഗത്ത് ഉണ്ടായ മറ്റൊരു അപകടത്തിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കുമ്മണ്ണൂർ സ്വദേശികളായ ഫെലിക്സ് ജോർജ് ( 53 ) ഹാരിസ് ജോസ് ഫെലിക്സ് ( 23 ) എന്നിവർക്ക് Read More…
ആർക്ക് പിന്തുണ നൽകും; പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം
പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിട്ടില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകും. ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ ബിനു എന്നിവർ വലിയ ആവശ്യം ഉന്നയിക്കാൻ ഇടയുണ്ട് എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. യുഡിഎഫ് വിമതയായി മത്സരിച്ച ആശാ രാഹുലിനെ എൽഡിഎഫ് പാളയത്തിൽ എത്തിച്ച് 13 സീറ്റ് ആയി നിലനിർത്താനും ശ്രമമുണ്ട്. ബിനു പുളിക്ക Read More…










