വാഴത്തോപ്പ്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കാൻ ഹെൽപ്പ് – കാൻസറിനെതിരെ ഒരുമിച്ച് എന്ന പേരിൽ ബൃഹത് പദ്ധതിക്കു ഇടുക്കി ജില്ലയിൽ നിന്നു തുടക്കമായി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാൻസറിനെതിരെ പോരാടാൻ ബോധവൽക്കരണമാണ് ഏറ്റവും പ്രധാന മാർഗ്ഗമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ബോധവൽക്കരണവും മുൻകൂട്ടിയുള്ള പരിശോധനയും എവർക്കും ഉറപ്പിക്കാൻ മാർ സ്ലീവാ മെഡിസിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് Read More…
Author: Web Editor
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണം : സജി മഞ്ഞക്കടമ്പിൽ
കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളിതുവരെ സാധിക്കാത്ത എം.എൽ.എ കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് തുണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങിയിട്ടും കാഞ്ഞിരപ്പള്ളി എം.എൽ.എ. കാഴ്ചക്കാരനായി നോക്കി നിൽക്കുകയാണെന്നും അടിയന്തരമായി ബൈപ്പാസ് നിർമ്മാണം പൂർത്തീകരിച്ച് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു . തൃണമൂൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ Read More…
പാലാ രൂപത ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് യുവജനങ്ങൾ
പാലാ : പാലാ രൂപതയുടെ കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് പാലാ രൂപതയിലെ യുവജനങ്ങൾ. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ഭാഗമായാണ് യുവജനങ്ങൾ പുരാതന സുറിയാനി ദയ്റാ സന്ദർശിക്കുകയും, ആശ്രമജീവിതം അടുത്തറിയുകയും ചെയ്തത്. വി. ബൈബിൾ, പരിശുദ്ധ കുർബാന, സുറിയാനി ഭാഷ എന്നിവയുമായി ബന്ധപ്പെട്ട സെക്ഷനുകളും, യാമനമസ്കാരങ്ങളും ദയ്റാ ഡയറക്ടർ റവ.ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, അസി. ഡയറക്ടർമാരായ ഫാ. അഗസ്റ്റിൻ കണ്ടത്തികുടിലിൽ, ഫാ. ജോർജ് Read More…
പാലാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി നടത്തുന്ന പ്രീമിയർ സ്കൂൾ ട്രെയിനിങ് പ്രോഗ്രാമിന്റെ വാർഷികവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും
പാലാ: പാലാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി നടത്തുന്ന പ്രീമിയർ സ്കൂൾ ട്രെയിനിങ് പ്രോഗ്രാമിന്റെ വാർഷികവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു. പാലാ സെൻറ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവ്വഹിച്ചു. കോർപ്പറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ചെയർമാൻ ശ്രീ സന്തോഷ് തോമസ്,സെക്രട്ടറി ശ്രീ ജോജി എബ്രഹാം,മുൻ ചെയർമാൻ ശ്രീ സാബു മാത്യു. ശ്രീ ജോബി മാത്യു തുടങ്ങിയവർ സംസാരിച്ചു. ‘പഠിക്കാം, പ്രവർത്തിക്കാം, മുന്നേറാം’ എന്ന Read More…
തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടിയായി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. പി എം ജി എസ് വൈ IV ൽ CNCP ലിസ്റ്റ് പ്രകാരം മാടത്താനി- മലമേൽ -നാടുനോക്കി- വഴിക്കടവ് റോഡ്, മാർമല അരുവി – ചാമപ്പാറ റോഡ്, വെള്ളികുളം -കാരികാട്- കൊക്കോവളവ്- പുള്ളിക്കാനം റോഡ്, ഞണ്ടുകല്ല് -മക്കൊള്ളി രണ്ടാറ്റുമുന്നി- കരയിലക്കാനം റോഡ് എന്നീ നാല് ഗ്രാമീണ റോഡുകളുടെ വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനുള്ള Read More…
അന്തർദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജേതാക്കൾ
അരുവിത്തുറ: അന്തർ ദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ചാമ്പ്യൻമാരായി. തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ നടന്ന മത്സരത്തിലാണ് സെന്റ് ജോർജ് കോളേജ് മറ്റ് ആറ് കോളജുകളെ പിന്തള്ളി ജേതാക്കളായത്. കോളേജിനെ പ്രതിനിധീകരിച്ച് ഫുഡ് സയൻസ് വിദ്യാർത്ഥികളായ ഫാത്തിമത്ത് സുഹറ, ക്രിസ്റ്റോ ജോസഫ് സുനിൽ എന്നിവരാണ് പങ്കെടുത്തത്. ആകെയുള്ള നാല് റൗണ്ടുകളിൽ നിന്ന് 85 പോയ്ൻ് കരസ്ഥമാക്കിയാണിവർ വിജയികളായത്. ഇതോടൊപ്പം 12 ടീമുകൾ പങ്കെടുത്ത പാചക മത്സരത്തിൽ സെന്റ് ജോർജ് കോളേജിലെ തന്നെ കെവിൻ Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ സോളാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ നടപടിയായി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകാരമായി. ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതി പ്രകാരം നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.ഒരാഴ്ചയ്ക്കുള്ളിൽ ക്യാമറകൾ 17 സ്ഥലങ്ങളിലും സ്ഥാപിക്കും. 12 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ ക്യാമറകളും 5 സ്ഥലങ്ങളിൽ 30 മീറ്റർ പരിധി വരെയുള്ള വിഷ്വലുകൾ Read More…
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 4 ഗ്രാമീണ റോഡുകൾ PMGSY പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടിയായി
പൂഞ്ഞാർ – പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 4 ഗ്രാമീണ റോഡുകൾ PMGSY പദ്ധതിയിൽ ഏറ്റെടുത്തു, മുഴുവൻ പണികളും നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. ഈ റോഡുകൾ പൂർത്തിയാക്കുന്നതോടുകുടി, ടുറിസം മേഖലയിൽ, വൻ വികസനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ൽ ഉണ്ടാകും. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി, ശ്രീ ആന്റോ ആന്റണി എംപി യോട് അവശ്യപെട്ടതിന് പ്രകാരമാണ് പ്രെസ്‌തുത റോഡുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അടിവാരം – കുരിശുമല റോഡ്, അരുവിക്കച്ചാൽ – മലയിഞ്ചപാറ റോഡ്, അടിവാരം – Read More…
പാലക്കാട്ടെ ബ്രൂവറി നിര്‍മ്മാണം, ബാലറ്റിനെ ഭയക്കണം : പ്രസാദ് കുരുവിള
പ്രദേശവാസികളെ നിത്യ ദുരിതത്തിലാഴ്ത്താന്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ദുരിതവും ദുരന്തവും പേറുന്നവര്‍ തിരിച്ചറിയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിനെ നേരിടേണ്ടവര്‍ ബാലറ്റിനെ ഭയക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ‘കുടിവെള്ളമില്ലാത്ത നാട്ടില്‍ വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര് എന്തിനാണിത്ര വെമ്പല്‍കൊള്ളുന്നത്. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ഹബ്ബായി മാറിയിരിക്കുന്ന സംസ്ഥാനത്ത് എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജനവികാരം തിരിച്ചറിയണം. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വിപത്തിനെതിരെ സ്ത്രീശാക്തീകരണം ശക്തമാക്കും.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും മുണ്ടക്കയം ഗവൺമെന്റ് ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ” സുഖദം ” സൗജന്യ ആയുർവേദ ക്യാമ്പ് മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ഡോക്ടർ പത്മനാഭൻ ഇ ജി ഡോക്ടർ ലിസി കെ റ്റി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എംപി ക്യാമ്പിന്റെ ഉദ്ഘാടനം Read More…











