അരുവിത്തുറ: ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22 മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന പ്രസിദ്ധമായ ക്രിസ്തീയ ദേവാലയമാണ് അരുവിത്തുറ പള്ളി.
ചൊവാഴ്ച (22.04.2025 ) ചൊവാഴ്ച തിരുനാളിന് കൊടിയേറുന്നതോടെ പ്രാർത്ഥനകളോടെ അരുവിത്തുറ വല്യച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായെ വണങ്ങി അനുഗ്രഹം തേടിയെത്തുന്നവരാൽ തിങ്ങി നിറയും പള്ളിയും പരിസരവും.
വല്യച്ചനെ വണങ്ങി നേർച്ച കാഴ്ചകൾ സമർപ്പിച്ച് അനുഗ്രഹം പ്രാപിക്കുക എന്നതാണ് ഇവിടെയെത്തുന്ന ഓരോ വിശ്വാസിയുടെയും പ്രഥമ ലക്ഷ്യം. അരുവിത്തുറയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഹൈറേഞ്ചിലേക്കും മലബാറിലേയ്ക്കും മറ്റ് സ്ഥലങ്ങളിലേക്കും കുടിയേറിയവർ നന്ദി അർപ്പിക്കാൻ ഓടിയെത്തുന്ന അവസരവുമാണ് ഈ തിരുനാൾ ദിവസങ്ങൾ.
എല്ലാ വർഷവും ഏപ്രിൽ 22 നാണ് അരുവിത്തുതിരുന്നാളിന് കൊടിയുയരുന്നത്. 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാൾ മെയ് 2 ന് സമാപിക്കും. 23 ന് രാവിലെ പരസ്യവണക്കത്തിന് വല്യച്ചന്റെ തിരുസ്വരൂപം അൾത്താരയിൽ നിന്ന് കൊണ്ടുവന്ന് മോണ്ടലത്തിൽ പ്രതിഷ്ഠിക്കുന്നത്തോടെ പ്രധാന തിരുന്നാൾ ദിവസങ്ങൾക്ക് തുടക്കമാകും. തിരുനാളില്‍ ഈ തിരുസ്വരൂപത്തില്‍ പുഷ്പമാല്യം ചാര്‍ത്തുവാനും നേർച്ച കാഴ്ചകൾ സമർപ്പിക്കുവാനും തൊട്ടു വണങ്ങാനും അനേകായിരങ്ങള്‍ ഇവിടെ എത്തിച്ചേരും.
അരുവിത്തുറപ്പള്ളിയില്‍ നടക്കുന്ന പ്രധാന നേർച്ചകൾ 12 തിരി കത്തിച്ചുള്ള പാട്ടു കുർബാന, നൊവേന, അരി നേർച്ച, കളപ്പം നേർച്ച, ഏലക്കാ മാല നേർച്ച, വാഴക്കുല നേർച്ച, കുരുമുളക് നേർച്ച, കോഴി നേർച്ച, നേർച്ച രൂപങ്ങൾ സമർപ്പിക്കുക എന്നിവയാണ്. കൊടിയേറ്റിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് നടക്കുന്ന 101 സ്വർണ്ണ കുരിശുമേന്തിയുള്ള നഗര പ്രദക്ഷിണമാണ് മറ്റൊരു പ്രധാന ആകർഷണം.
രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 23നും സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവ് 24 നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് 25 നും ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് മെയ് ഒന്നിനും
വിശുദ്ധ കുർബാനകൾ അർപ്പിച്ച് സന്ദേശം നൽകും.
ഏപ്രിൽ 22ന് രാവിലെ 5.30നും 6.45നും 8നും 9.30നും 10.30നും 11നും വൈകുന്നേരം 4നും വിശുദ്ധ കുർബാന, നൊവേന. 5.45ന് കൊടിയേറ്റ്, 6ന് പുറത്തു നമസ്കാരം, 6.45ന് 101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം.
ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നോവനയും.9.30 ന് അരുവിത്തുറ വല്യച്ഛൻ എന്ന് അറിയപ്പെടുന്ന വി. ഗീവർഗീസ് സഹദായുടെ അത്ഭുത തിരുസ്വരുപം പള്ളിയുടെ മോണ്ഡലത്തിൽ പ്രധിഷ്ഠിക്കും. തുടർന്ന് 10നും 12നും 1.30നും 2.45നും 4.30 നും വിശുദ്ധ കുർബാന, നൊവേന. തുടർന്ന് 6.30ന് തിരുനാൾ പ്രദക്ഷിണം.
24 ന് രാവിലെ 5.30നും 6.45നും 8നും, 10നും വിശുദ്ധ കുർബാന, നൊവേന. 12.30ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പകൽ പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.
ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4.30 നും വിശുദ്ധ കുർബാന, നൊവേന. 7മണിക്ക് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. 7.30ന് കാണികൾക്ക് ദൃശ്യ സ്രാവ്യ വിരുന്ന് സമ്മാനിച്ച് 50ൽ അധികം കലാകാരൻമാർ അണിനിരക്കുന്ന ഫ്യൂഷൻ പ്രോഗ്രാം അരങ്ങേറും.
ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.
എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00,6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.
മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന.
ചൊവാഴ്ച (22.04.2025 ) :വിശുദ്ധ കുർബാന, നൊവേന: 5.30, 6.45ന, 8.00, 9.30, 10.30, 11.00, 4.00.
കൊടിയേറ്റ്: 5.45 കൊടിയേറ്റ് ,പുറത്തു നമസ്കാരം : 6.00, 101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം: 6.45 ന്.