Aruvithura

മേഖലാ കലോത്സവം; അരുവിത്തുറ സൺഡേ സ്കൂളിന് ഉജ്ജ്വല വിജയം

അരുവിത്തുറ: സെൻറ് ജോർജ് കോളേജിൽ വച്ച് നടന്ന അരുവിത്തുറ മേഖല CML – വിശ്വാസ പരിശീലന കലോത്സവത്തിൽ 698 പോയിന്റുകൾ നേടി ‘സി’ വിഭാഗത്തിലും ഓവറോൾ തലത്തിലും അരുവിത്തുറ സെൻറ് ജോർജ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖലയിലെ 13 ഇടവകകളിൽ നിന്നുള്ള എണ്ണൂറോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കാളികളായിരുന്നു.

വിവിധ ഇനങ്ങളിലായി 27 ഒന്നാം സ്ഥാനങ്ങളും 17 രണ്ടാം സ്ഥാനവും 11മൂന്നാം സ്ഥാനവും അരുവിത്തുറ സൺഡേ സ്കൂളിന് ലഭിച്ചു. 82 A ഗ്രേഡുകൾ ഇതിൽ ഉൾപ്പെടുന്നു.

അരുവിത്തുറ പള്ളി വികാരി വെരി.റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മേഖല ഡയറക്ടർ റവ. ഫാ.ഗോഡ്സൺ ചെങ്ങഴശ്ശേരിൽ, ഹെഡ്മാസ്റ്റർ ഷാജു കുന്നയ്ക്കാട്ട്, മിഷൻ ലീഗ് പ്രസിഡണ്ട് ജോണി മുണ്ടമറ്റം, സ്റ്റാഫ് സെക്രട്ടറി സി. റീന SABS, അദ്ധ്യാപകർ തുടങ്ങിയർ വിജയികളെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *